Loading

Archive

Tag: മന്ത്രി രാജു

37 posts

രോഹിണി സംഗമം

രോഹിണി സംഗമം

മൃഗസംരക്ഷണ വകുപ്പ് നടപ്പിലാക്കുന്ന പ്രത്യേക കന്നുകുട്ടി പരിപാലന പദ്ധതിയുടെ ഭാഗമായ 'രോഹിണി സംഗമം- കന്നുകുട്ടി കിടാരി പ്രദര്‍ശനം, സെമിനാര്‍, ക്വിസ് എന്നിവയുടെ ഉദ്ഘാടനം ഡിസംബര്‍ 18 ബുധനാഴ്ച നാവായിക്കുളം പഞ്ചായത്തിലെ ശങ്കര നാരായണസ്വാമി ക്ഷേത്ര പരിസരത്ത് വച്ച് വര്‍ക്കല എം.എല്‍.എ അഡ്വ. വി. ജോയിയുടെ അദ്ധ്യക്ഷതയില്‍ കൂടിയ ചടങ്ങില്‍

ആനയെ എഴുന്നള്ളിച്ചുള്ള ക്ഷേത്ര ആചാരങ്ങള്‍ക് വിലക്ക് ഏര്‍പ്പെടുത്തില്ല: മന്ത്രി അഡ്വ കെ രാജു

ആനയെ എഴുന്നള്ളിച്ചുള്ള ക്ഷേത്ര ആചാരങ്ങള്‍ക് വിലക്ക് ഏര്‍പ്പെടുത്തില്ല: മന്ത്രി അഡ്വ കെ രാജു

ആനയെ എഴുന്നെള്ളിച്ചുള്ള ക്ഷേത്ര ആചാരങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തില്ലെന്ന് വനം വന്യ ജീവി വകുപ്പ് മന്ത്രി അഡ്വ കെ രാജു. തൃശൂരില്‍ ആനയുടമാ സംഘം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ആനകളെ എഴുന്നള്ളിപ്പിന് ഉപയോഗിക്കാന്‍ ക്ഷേത്ര ഭാരവാഹികള്‍ ആണ് രജിസ്റ്റര്‍ ചെയ്യേണ്ടതെന്നും നിശ്ചയിച്ചിട്ടുള്ള അവസാന തീയതിക്കുള്ളില്‍ അതിനുള്ള നടപടികള്‍

പാൽ ഇറക്കുമതി ; ആർസിഇപി കരാറിനെതിരെ നിയമസഭയിൽ പ്രമേയം കൊണ്ടുവരും: മന്ത്രി കെ.രാജു

പാൽ ഇറക്കുമതി ; ആർസിഇപി കരാറിനെതിരെ നിയമസഭയിൽ പ്രമേയം കൊണ്ടുവരും: മന്ത്രി കെ.രാജു

ആർ സി ഇ പി (റീജ്യണൽ കോംപ്രഹൻസീവ് ഇക്കണോമിക്ക് പാർട്‌നർഷിപ്പ്) കരാറിനെതിരെ നിയമസഭയിൽ സർക്കാർ പ്രമേയം കൊണ്ടുവരുമെന്ന് വനം-വന്യജീവി മൃഗസംരക്ഷണ വകുപ്പ് മന്ത്രി അഡ്വ. കെ. രാജു. മണ്ണുത്തി വെറ്ററിനറി ആൻഡ് ആനിമൽ സയൻസസ് സർവ്വകലാശാലയിലെ വിവിധ കേന്ദ്രങ്ങളുടെയും പദ്ധതികളുടെയും ഉദ്ഘാടനം സർവ്വകലാശാല ഓഡിറ്റോറിയത്തിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുത്തൂർ സുവോളജിക്കൽ പാർക്ക് 2020 നവംബറിൽ തുറന്നുകൊടുക്കും : മന്ത്രി അഡ്വ. കെ രാജു

പുത്തൂർ സുവോളജിക്കൽ പാർക്ക് 2020 നവംബറിൽ തുറന്നുകൊടുക്കും : മന്ത്രി അഡ്വ. കെ രാജു

പുത്തൂരിലെ സുവോളജിക്കൽ പാർക്ക് 2020 നവംബറിൽ സന്ദർശകർക്കായി തുറന്നുകൊടുക്കുമെന്ന് വനം - വന്യജീവി വകുപ്പ്മന്ത്രി അഡ്വ. കെ രാജു പറഞ്ഞു. പുത്തൂർ സുവോളജിക്കൽ പാർക്കിന്റെ നിർമാണ പ്രവർത്തനങ്ങൾ വിലയിരുത്തിയ ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. മൂന്ന് ഘട്ടങ്ങളിലായി നടക്കുന്ന നിർമാണ പ്രവർത്തനങ്ങളിൽ ആദ്യഘട്ടമായി നാല് കൂടുകളുടെ നിർമാണ

വനംമന്ത്രി ഇടപെട്ടു: നിരസിച്ച അപേക്ഷയിൽമേൽ ഉടനടി പരിഹാരം

വനംമന്ത്രി ഇടപെട്ടു: നിരസിച്ച അപേക്ഷയിൽമേൽ ഉടനടി പരിഹാരം

ഇ-ഡിസ്ട്രിക്ട് മുഖേന അപേക്ഷിച്ചില്ല എന്ന കാരണം മൂലം ആദ്യം നിരസിച്ച അപേക്ഷയിൻമേൽ ഉടനടി പരിഹാരം.വനം വകുപ്പ് സംഘടിപ്പിച്ച ഇടുക്കി ജില്ലാ വനം അദാലത്തായിരുന്നു വേദി. കോട്ടയം ഡിവിഷനിലെ നഗരംപാറ റെയ്ഞ്ചിലെ തങ്കമണി സ്വദേശിയായ ജോസഫ് ചാക്കോ എന്ന ജൈവകൃഷി കർഷകനാണ് മന്ത്രിയുടെ സമയോചിതമായ ഇടപെടലിനെ തുടർന്ന് വിളനഷ്ടപരിഹാര മായി 2573

മൃഗസംരക്ഷണ മേഖലയില്‍ നിന്ന് ഗുണനിലവാരമുള്ള ഉല്‍പന്നങ്ങള്‍ ലഭിക്കണം

മൃഗസംരക്ഷണ മേഖലയില്‍ നിന്ന് ഗുണനിലവാരമുള്ള ഉല്‍പന്നങ്ങള്‍ ലഭിക്കണം

മൃഗസംരക്ഷണ മേഖലയില്‍ നിന്ന് ഗുണനിലവാരമുള്ള ഉല്‍പന്നങ്ങള്‍ ലഭിക്കണം: മന്ത്രി കെ രാജു മേഖലാ രോഗനിര്‍ണ്ണയ ലബോറട്ടറി പ്രവര്‍ത്തനമാരംഭിച്ചു മൃഗസംരക്ഷണ മേഖലയില്‍ നിന്ന് ഗുണനിലവാരമുള്ള ഉല്‍പന്നങ്ങള്‍ ലഭ്യമാക്കണമെന്ന് മൃഗസംരക്ഷണ-വനംവകുപ്പ് മന്ത്രി കെ രാജു. ഉല്‍പാദന വര്‍ധനവിനോടൊപ്പം രോഗപ്രതിരോധം ഉറപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്നും ഇതിനായി വിവിധ പദ്ധതികള്‍ നടപ്പാക്കി വരികയാണെന്നും മന്ത്രി പറഞ്ഞു.

ഇക്കോടൂറിസം ഇ ടിക്കറ്റ് : പദ്ധതിക്ക് തുടക്കമായി

ഇക്കോടൂറിസം ഇ ടിക്കറ്റ് : പദ്ധതിക്ക് തുടക്കമായി

സംസ്ഥാനത്തെ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ സന്ദർശിക്കാനുള്ള ടിക്കറ്റുകൾ ഓൺലൈനിൽ ബുക്കു ചെയ്യാവുന്ന സംവിധാനത്തിന് തുടക്കമായി. ആദ്യഘട്ടമെന്ന നിലയിൽ സംസ്ഥാനത്തെ 28 ഇക്കോ ടൂറിസം കേന്ദ്രങ്ങളിലും തിരുവനന്തപുരം വനശ്രീ ഇക്കോഷോപ്പിലുമാണ് ഓൺലൈൻ സംവിധാനം നടപ്പിലാക്കുകയെന്ന് വനം മന്ത്രി അഡ്വ കെ രാജു അറിയിച്ചു. പരീക്ഷണാടിസ്ഥാനത്തിൽ 20 ശതമാനം ടിക്കറ്റുകൾ മാത്രമാണ്

പ്രളയക്കെടുതി :ആശ്വാസ പ്രവർത്തനങ്ങളിൽ സജീവമായി വെറ്ററിനറി സർവകലാശാലയും

പ്രളയക്കെടുതി :ആശ്വാസ പ്രവർത്തനങ്ങളിൽ സജീവമായി വെറ്ററിനറി സർവകലാശാലയും

പ്രളയക്കെടുതി :ആശ്വാസ പ്രവർത്തനങ്ങളിൽ സജീവമായി വെറ്ററിനറി  സർവകലാശാലയും http://minister-forest.kerala.gov.in/wp-content/uploads/2019/08/news-16-08-2019.pdf

ക്ഷീര കര്‍ഷകര്‍ക്ക് കൈത്താങ്ങ്:  പശു നഷ്ടപ്പെട്ടവര്‍ക്ക് 15000 രൂപ, തൊഴുത്തിന് 5000 രൂപ

ക്ഷീര കര്‍ഷകര്‍ക്ക് കൈത്താങ്ങ്:  പശു നഷ്ടപ്പെട്ടവര്‍ക്ക് 15000 രൂപ, തൊഴുത്തിന് 5000 രൂപ

മഴക്കെടുതിയില്‍പ്പെട്ട ക്ഷീരകര്‍ഷകര്‍ക്ക് കൈത്താങ്ങായി ക്ഷീര വികസനവകുപ്പ് .  ഇടുക്കി ജില്ലയില്‍ 8 പശുക്കളും 3 കിടാരികളും 1 കന്നുകുട്ടിയും നഷ്ടമായിട്ടുണ്ട്. 28 കാലിത്തൊഴുത്തുകള്‍ പൂര്‍ണ്ണമായും 2 തൊഴുത്ത് ഭാഗികമായും തകര്‍ന്നു. 35 ഹെക്ടറോളം സ്ഥലത്തെ പുല്‍ക്കൃഷി നശിച്ചു. ദുരിതങ്ങള്‍ നേരിട്ട വിവിധ ക്ഷീരകര്‍ഷകരെ ക്ഷീരവികസനവകുപ്പ് ഉദ്യോഗസ്ഥര്‍ ,ക്ഷീരസംഘം ഭാരവാഹികള്‍

മാലിന്യ സംസ്കരണം: ജനകീയ ക്യാമ്പയിന് തുടക്കം

മാലിന്യ സംസ്കരണം: ജനകീയ ക്യാമ്പയിന് തുടക്കം

കൊല്ലം: ജില്ല മാലിന്യമുക്തമാക്കാന്‍ ജില്ലാ ഭരണകൂടം ജില്ലാ ശുചിത്വമിഷന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളേയും സന്നദ്ധ സംഘടനകളേയും ഏകോപിപ്പിച്ചു ജനകീയ പങ്കാളിത്തത്തോടെ നടത്തുന്ന ക്യാമ്പയിന് തുടക്കമായി. മാലിന്യ സംസ്‌കരണത്തോടൊപ്പം ശുചിത്വ പാലനത്തിനായി ജനങ്ങളെ ബോധവത്കരിച്ചുള്ള പ്രവര്‍ത്തനങ്ങളാണ് നടപ്പിലാക്കുക. സ്ഥിരമായി മാലിന്യം നിക്ഷേപിക്കുന്ന സ്ഥലങ്ങള്‍ കണ്ടെത്തി ആവശ്യമായ നടപടി സ്വീകരിക്കും. തദ്ദേശസ്വയംഭരണ

Skip to content