ക്ഷീര വികസന - മൃഗസംരക്ഷണ മേഖലയിലെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് മന്ത്രി കെ.രാജു കേന്ദ്രസംഘവുമായി ചര്‍ച്ച നടത്തി.  പ്രളയക്കെടുതികളില്‍പ്പെട്ട് പ്രതിസന്ധിയിലായ മൃഗപരിപാലന മേഖലയില്‍ അടിയന്തിരമായി ചെയ്യേണ്ടതും, ദീര്‍ഘകാലാടിസ്ഥാനത്തില്‍ നടപ്പിലാക്കേണ്ടതുമായ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ മന്ത്രി സമര്‍പ്പിച്ചു.  എറണാകുളം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷമാണ്