കോവിഡ് കാലം പ്രവാസികൾക്ക് സംരംഭങ്ങൾ തുടങ്ങാൻ കൈതാങ്ങായത് ക്ഷീര വികസന വകുപ്പ് – മന്ത്രി കെ.രാജു
മൃഗസംരക്ഷണ വകുപ്പിലെ പദ്ധതികളും ക്ഷീരകർഷക കുടുംബങ്ങൾക്കുള്ള ഇൻഷുറൻസുകളെക്കുറിച്ചും കൃത്യമായി അവബോധം ജനങ്ങളിൽ സൃഷ്ടിക്കാൻ വകുപ്പ് ഉദ്യോഗസ്ഥർക്ക് എപ്പോഴും കഴിയണമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ.രാജു. മൃഗചികിത്സാരംഗത്ത് ആധുനിക ശാസ്ത്ര സാങ്കേതിക മികവോടെ രോഗനിർണയത്തിനായി സജ്ജമാക്കിയിരിക്കുന്ന ക്ലിനിക്കൽ ലാബിന്റെയും ജന്തുരോഗ നിയന്ത്രണ വിഭാഗത്തിന്റെയും കെട്ടിടോദ്ഘാടനവും പ്രവർത്തനോദ്ഘാടനവും നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. മൃഗങ്ങളെ വളർത്തി