മൃഗസംരക്ഷണ വകുപ്പ് മുഖേന നടപ്പിലാക്കുന്ന ദേശീയജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഒന്നാം ഘട്ട കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ്പിന്‍റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് 2 മണിയ്ക്ക് തിരുവനന്തപുരം കുടപ്പനക്കുന്ന് ഗോരക്ഷാ ആസ്ഥാനത്ത് വച്ച് തിരുവനന്തപുരം എം.പി. ഡോ. ശശിതരൂരിന്‍റെ അദ്ധ്യക്ഷതയില്‍ മൃഗസംരക്ഷണവകുപ്പ് മന്ത്രി അഡ്വ. കെ. രാജു നിര്‍വ്വഹിക്കും. ഗോരക്ഷാ പദ്ധതിയുമായി ബന്ധപ്പെട്ട നഷ്ട പരിഹാരതുകവിതരണം വട്ടിയൂര്‍ക്കാവ് എം.എല്‍.എ അഡ്വ. വി.കെ. പ്രശാന്ത് നിര്‍വ്വഹിക്കും. ദേശീയജന്തുരോഗ നിയന്ത്രണ പദ്ധതി പ്രകാരം മൃഗസംരക്ഷണവകുപ്പ് ഒന്നാം ഘട്ട കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ് ഇന്നു മുതല്‍ മാര്‍ച്ച് 23 വരെ പശു, എരുമ എന്നീ മൃഗങ്ങള്‍ക്ക് കുത്തിവയ്പ് സൗജന്യമായി എല്ലാ ജില്ലകളിലും നടത്തപ്പെടുന്നു. കര്‍ഷകര്‍ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തുന്നതിനും മേല്‍പ്പറഞ്ഞ ഉരുക്കളെ കുളമ്പുരോഗത്തില്‍ നിന്നും സംരക്ഷിക്കുന്നതിനും ഈ പദ്ധതി വിജയകരമാക്കുന്നതിനും സഹകരിക്കണമെന്ന് സംസ്ഥാന ജന്തുരോഗനിയന്ത്രണ പദ്ധതി, പ്രോജക്ട്കോര്‍ഡിനേറ്റര്‍ അറിയിക്കുന്നു.