മൃഗപരിപാലനം ഗൗരവമായി പരിഗണിക്കണമെന്നും കർഷകരുടെ ക്ഷേമകാര്യങ്ങളിൽ വിട്ടുവീഴ്ചയില്ലാത്ത നടപടികളാണ് സർക്കാർ കൈക്കൊള്ളുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കർഷകസംഗമം 2020 ഉദ്ഘാടനവും, സംസ്ഥാനതല കർഷക അവാർഡുകളും മൃഗസംരക്ഷണ പദ്ധതികളുടെ ധനസഹായവും വിതരണവും നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. മൃഗസംരക്ഷണവകുപ്പിൽ പ്രകടമായ വികസന മുന്നേറ്റങ്ങളാണ് നടക്കുന്നത്.