മൃഗസംരംക്ഷണ വകുപ്പ്- മൃഗസംരക്ഷണ മേഖലയിലെ കര്‍ഷകരെ ആദരിക്കുന്നതിനും സംസ്ഥാനതല കര്‍ഷക അവാര്‍ഡുകള്‍ വിതരണം ചെയ്യുന്നതിനുമായി കര്‍ഷക സംഗമം 2020 എന്ന പരിപാടി തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിലെ സിംഫണി ഹാളില്‍ വച്ച് സംഘടിപ്പിക്കുച്ചു. മൃഗസംരക്ഷണ, ക്ഷീരവികസന, വനംവകുപ്പ് മന്ത്രി അഡ്വ. കെ. രാജുവിന്‍റെ അദ്ധ്യക്ഷതയില്‍ കൂടുന്ന യോഗത്തില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനവും അവാര്‍ഡുദാനവും നിര്‍വഹിച്ചു മികച്ച ക്ഷീരകര്‍ഷകന്‍, മികച്ച സമ്മിശ്ര കര്‍ഷകന്‍, വ്യാവസായികാടിസ്ഥാനത്തിലുളള ഡയറി ഫാം, മികച്ച വനിതാ സംരംഭക, മികച്ച യുവകര്‍ഷകന്‍, മികച്ച പൗള്‍ട്രി കര്‍ഷകന്‍ തുടങ്ങി വിവിധ വിഭാഗങ്ങളിലാണ് അവാര്‍ഡുകള്‍ നല്‍കുന്നത്. അമ്പതിനായിരം രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെയുളള അവാര്‍ഡുകളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കൂടാതെ മികച്ച സേവനം കാഴ്ചവച്ച മൃഗസംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കും അവാര്‍ഡുകള്‍ നല്‍കുന്നു. പ്രസ്തുത ചടങ്ങില്‍ തിരുവനന്തപുരം ജില്ലയില്‍ 103 കര്‍ഷകര്‍ക്ക് 378463 രൂപയുടെ വായ്പാപലിശ ധനസഹായവിതരണവും, അപകടത്തില്‍ ഉരുക്കളെ നഷ്ടപ്പെട്ട 21 കര്‍ഷകര്‍ക്ക് 278700 രൂപയുടെ നഷ്ടപരിഹാര ധനസഹായവും, വ്യാവസായിക അടിസ്ഥാനത്തില്‍ ആടു വളര്‍ത്തുന്ന 41 യൂണിറ്റുകള്‍ക്കുളള 41 ലക്ഷം രൂപയുടെ ധനസഹായവും നല്‍കുന്നു. പരിപാടിയോടനുബന്ധിച്ച് കര്‍ഷകര്‍ക്കായി ڇമൃഗസംരക്ഷണ മേഖലയിലെ ആനുകാലിക പ്രശ്നങ്ങളും പരിഹാരമാര്‍ഗങ്ങളുംڈ എന്ന വിഷയത്തില്‍ വിവിധ മേഖലകളിലെ വിദഗ്ദ്ധര്‍ നയിക്കുന്ന പാനല്‍ ചര്‍ച്ചയും കര്‍ഷകര്‍ക്കായി പ്രശ്നോത്തരിയും ഉണ്ടായിരിക്കുന്നതാണ്. ചടങ്ങില്‍ വട്ടിയൂര്‍ക്കാവ് എം.എല്‍.എ അഡ്വ.വി.കെ.പ്രശാന്ത്, തിരുവനന്തപുരം എം.പി. ഡോ.ശശി തരൂര്‍, തിരുവനന്തപുരം നഗരസഭാ മേയര്‍ കെ.ശ്രീകുമാര്‍, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് വി.കെ.മധു എന്നിവര്‍ പങ്കെടുത്തു