വനം വന്യജീവി  വകുപ്പിന്റെ  പുതിയ  യൂ ട്യൂബ്  ചാനലിന് തുടക്കമായി. വനം  വന്യജീവി, ക്ഷീര വികസന, മൃഗസംരക്ഷണ, മൃഗശാല വകുപ്പുകളുടെ പ്രധാനപ്പെട്ട പദ്ധതികൾ നിയമസഭാ സാമാജികൾക്കായി പരിചയപ്പെടുത്തുന്നതിന് നിയമസഭയുടെ മെംബേഴ്‌സ് ലോഞ്ചിൽ ഒരുക്കിയ  ചടങ്ങിൽ വനം മന്ത്രി അഡ്വ. കെ രാജു യൂട്യൂബ് ചാനൽ പ്രകാശനം ചെയ്തു. വനം -വന്യജീവി സംരക്ഷണ സന്ദേശങ്ങളും ഹ്രസ്വചിത്രങ്ങളും ഉൾക്കൊള്ളുന്ന ചാനൽ ഇൻവിസ് മൾട്ടിമീഡിയയാണ് ഒരുക്കിയത്.
ധനാഭ്യർത്ഥന ചർച്ചയോടനൂബന്ധിച്ച്്് നടന്ന ചടങ്ങിൽ വനംവകുപ്പിന്റെ പ്രധാന പദ്ധതികളായ പുത്തൂർ സൂവോളജിക്കൽ പാർക്ക്, കോട്ടൂർ കാപ്പുകാട്  ആന പുനരധിവാസ കേന്ദ്രം,  പ്രളയാനന്തര പുനർനിർമ്മാണം എന്നീ പദ്ധതികൾ മുൻ ചീഫ് വൈൽഡ് ലൈഫ്  വാർഡനും പുത്തൂർ,  കോട്ടൂർ  പദ്ധതികളുടെ സ്പെഷ്യൽ  ഓഫീസറുമായ  പിജെ വർഗീസ്, ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ പ്രസാദ് ജി കൃഷ്ണൻ എന്നിവർ അവതരിപ്പിച്ചു.