മലബാര്‍ മേഖലാ യൂണിയനിലെ തിരഞ്ഞെടുക്കപ്പെട്ട ആനന്ദ് മാതൃകാ ക്ഷീരസംഘങ്ങള്‍ക്ക് ISO 2200:2005 അംഗീകാരം ലഭിച്ചതിനെ തുടര്‍ന്ന്  സംഘങ്ങള്‍ക്കുളള സര്‍ട്ടിഫിക്കറ്റ് കൈമാറ്റം ബുധനാഴ്ച (10.10.2018) വൈകുന്നേരം 5 മണിക്ക് തിരുവനന്തപുരം വഴുതക്കാടുളള കെ.ടി.ഡി.എഫ്.സി ഹാളില്‍ വച്ച് മില്‍മ ചെയര്‍മാന്‍ പി.ടി.ഗോപാലക്കുറുപ്പിന്‍റെ അദ്ധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ വച്ച് വനം, ക്ഷീരവികസന, മൃഗസംരക്ഷണ വകുപ്പ് മന്ത്രി അഡ്വ. കെ. രാജു നിര്‍വ്വഹിക്കുന്നു. പാല്‍ സംഭരണം, കൈകാര്യം ചെയ്യല്‍, തണുപ്പിക്കല്‍, സംസ്കരണ ശാലകളിലേക്ക് കയറ്റി അയക്കല്‍ എന്നീ പ്രക്രിയകളില്‍ ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ക്ക് ഊന്നല്‍ നല്‍കിക്കൊണ്ട് ഗുണനിലവാരമുളള പാല്‍ സുരക്ഷിതമായി കൈകാര്യം ചെയ്യുന്നതിനാണ് ഐ.എസ്.ഒ അംഗീകാരം ക്ഷീര സഹകരണ സംഘങ്ങള്‍ക്കു ലഭിച്ചിട്ടുളളത്. ഇതിനോടനുബന്ധിച്ച് അസാപ് നൈപുണ്യവികസനപദ്ധതി പരിശീലനത്തിന് നേതൃത്വം നല്‍കുന്ന പരിശീലകര്‍ക്കുളള സര്‍ട്ടിഫിക്കറ്റ് വിതരണം അനില്‍ സേവ്യര്‍ ഐ.എ.എസ്, ക്ഷീരവികസന – മൃഗസംരക്ഷണ വകുപ്പ് സെക്രട്ടറി നിര്‍വഹിക്കുന്നു.