തിരുവനന്തപുരം വികാസ് ഭവനിലുളള മൃഗസംരക്ഷണ വകുപ്പ് ഡയറക്ടറേറ്റിന്  ISO 9001:2015 അംഗീകാരം ലഭിച്ചു. മൃഗസംരക്ഷണ വകുപ്പിന്‍റെ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനതലത്തില്‍ ഏകോപിപ്പിക്കുന്ന ഓഫീസായ മൃഗസംരക്ഷണ വകുപ്പ് ഡറയക്ടറേറ്റിന് ഗുണമേډക്കുളള അന്താരാഷ്ട്ര നിലവാര യോഗ്യതാപത്രം കൈവരിക്കാനായി.
സ്ഥാപനത്തിന്‍റെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിലേക്കായി ആന്തരികവും ബാഹ്യവുമായ വിഷങ്ങളെ തിരിച്ചറിഞ്ഞുകൊണ്ട് ആവശ്യമായ തിരുത്തലുകള്‍ നടപിക്രമങ്ങളിലും മാര്‍ഗ്ഗനിര്‍ദേശങ്ങളിലും ഭൗതീക സാഹചര്യങ്ങളിലും ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനങ്ങളിലും വരുത്തി ഗുണമേډ നിലവാരം കൈവരിച്ചതിനാണ് ഈ അംഗീകാരം. സംസ്ഥാനത്തു സര്‍ക്കാര്‍ മേഖലയില്‍ ഒരു ഡയറക്ടറേറ്റിന് ആദ്യമായാണ് ഇത്തരമൊരു അംഗികാരം ലഭിക്കുന്നത്.

സംസ്ഥാനത്തു പാല്‍, മുട്ട, മാംസം എന്നിവയുടെ ഉല്‍പ്പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കാന്‍ വകുപ്പ് നടത്തുന്ന ശ്രമങ്ങള്‍ക്ക് ഊര്‍ജം പകരുന്നതിനു ഭരണ തലത്തില്‍ സേവനങ്ങള്‍ സുതാര്യവും സമയബന്ധിതവുമായി നല്‍കി ഡയറക്ടറേറ്റിനെ ജനസൗഹൃദ കേന്ദ്രമാക്കി മാറ്റുകയെന്ന ഗുണമേډനയവുമാണ് ഈ സാക്ഷ്യപത്ത്രിനു അടിസ്ഥാനമായി സ്വീകരിച്ചത്. മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ ഡോ. എന്‍. എന്‍. ശശിയുടെ നേതൃത്വമണ് ഈ സുവര്‍ണ്ണ നേട്ടത്തിന് പിന്നിലുളളത്.
ISO 9001:2015 ന്‍റെ സാക്ഷ്യപത്രം 2018 സെപ്റ്റംബര്‍ 25-നു തൈക്കാട് ഗവണ്‍മെന്‍റ് ഗസ്റ്റ് ഹൗസില്‍ വച്ച് നടന്ന ചടങ്ങില്‍ മൃഗസംരക്ഷണ വകുപ്പ് മന്ത്രി അഡ്വ. കെ. രാജു അവര്‍കള്‍ വകുപ്പ് ഡയറക്ടര്‍ക്ക് കൈമാറി.  തദവസരത്തില്‍ ഈ നേട്ടങ്ങള്‍ക്കു പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാ ഉദ്യോഗസ്ഥരെയും മന്ത്രി അഭിനന്ദിച്ചു.