ആര്‍ ഹേലിക്ക് മില്‍മയുടെ ആദരം

മില്‍മ തിരുവനന്തപുരം മേഖലാ യൂണിയന്‍ എല്ലാവര്‍ഷവും നല്‍കിവരുന്ന  നന്ദിയോട് രാജന്‍ സ്മാരക അവാര്‍ഡ് ഈ വര്‍ഷം കാര്‍ഷിക മേഖലയ്ക്ക് നല്‍കിയ സമഗ്രസംഭാവനകള്‍ മുന്‍നിര്‍ത്തി കാര്‍ഷിക വിദഗ്ദ്ധനും മുന്‍ കൃഷി വകുപ്പ് ഡയറക്ടറുമായിരുന്ന ആര്‍ ഹേലിയ്ക്ക് ലഭിച്ചു. തിരുവനന്തപുരം മേഖലാ സഹകരണ യൂണിയന്‍റെ 32-ാമത് വാര്‍ഷിക പൊതുയോഗത്തില്‍വച്ച് വനം-മൃഗസംരക്ഷണ-ക്ഷീരവകുപ്പ് മന്ത്രി അഡ്വ. കെ. രാജുവാണ് അവാര്‍ഡ് സമ്മാനിച്ചത്. 25000 രൂപയും പ്രശസ്തപത്രവുമായിരുന്നു അവാര്‍ഡ്. അവാര്‍ഡായി ലഭിച്ച തുക ആര്‍. ഹേലി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന നല്‍കുകയും ചെയ്തു.

മേഖലായൂണിയന്‍ ചെയര്‍മാന്‍ കല്ലട രമേശ് അദ്ധ്യക്ഷം വഹിച്ച ചടങ്ങില്‍ മാനേജിംഗ് ഡയറക്ടര്‍ കെ.ആര്‍. സുരേഷ്ചന്ദ്രന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഭരണസമിതി അംഗങ്ങളായ എസ്. സദാശിവന്‍പിള്ള, മാത്യു ചാമത്തില്‍, കരുമാടി മുരളി, എസ്. അയ്യപ്പന്‍ നായര്‍, എസ്. ഗിരീഷ്കുമാര്‍, കെ. രാജശേഖരന്‍, റ്റി. സുശീല, ലിസി മത്തായി, ക്ഷീരവികസന ജോയിന്‍റ് ഡയറക്ടര്‍ തമ്പി മാത്യു, NDDB സീനിയര്‍ മാനേജര്‍ റോമി ജേക്കബ്, ആന്‍റണി ജേക്കബ്, കൊല്ലം ഡെയറി മാനേജര്‍ ജി. ഹരിഹരന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.