ഏഴു പതിറ്റാണ്ടായി കാര്‍ഷിക മേഖലയില്‍ കാര്‍ഷിക പത്രപ്രവര്‍ത്തകന്‍, നിരീക്ഷകന്‍, കാര്‍ഷിക വിദഗ്ദ്ധന്‍ എന്നീ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച മുന്‍ കൃഷിവകുപ്പു ഡയറക്ടറും ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ മുന്‍ പ്രിന്‍സിപ്പല്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസറും ആയിരുന്ന ആര്‍. ഹേലിക്ക് മില്‍മ തിരുവനന്തപുരം മേഖലാ യൂണിയന്‍റെ ആദരസൂചകമായുളള അവാര്‍ഡ് ഇന്ന് പ്രഖ്യാപിക്കുകയുണ്ടായി. രാഷ്ട്രീയ-കലാ-സാംസ്കാരിക-സാങ്കേതികമേഖല
കളില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്ന വ്യക്തിക്ക് വര്‍ഷങ്ങളായി നല്‍കിവരാറുളള 2018-ലെ നന്ദിയോട് രാജന്‍ സ്മാരക പുരസ്കാരത്തിനാണ് ആര്‍. ഹേലി ഇത്തവണ അര്‍ഹനായത്.  സെപ്തംബര്‍ 1-ന് 11 മണിക്ക് കൊല്ലത്ത് സുമംഗലി ആഡിറ്റോറിയത്തില്‍ വച്ച് നടക്കുന്ന തിരുവനന്തപുരം  മേഖലാ യൂണിയന്‍റെ പൊതുയോഗത്തില്‍വച്ച് വനം-ക്ഷീരവികസന വകുപ്പ് മന്ത്രി അഡ്വ. കെ. രാജു പുരസ്കാരം നല്‍കുന്നതാണ്.  25000 രൂപയും ഫലകവുമാണ് പുരസ്കാരം.  കഴിഞ്ഞ വര്‍ഷം ഈ പുരസ്കാരത്തിന് അര്‍ഹനായത് മെട്രോമാന്‍ എന്നറിയപ്പെടുന്ന ഇ.ശ്രീധരനാണ്.