മൃഗസംരക്ഷണ മേഖലയിലുണ്‍ണ്ടായ മാറ്റങ്ങള്‍ക്കനുസരിച്ച് അത്യാധുനിക സൗകര്യങ്ങളുളള ഒരു മള്‍ട്ടി സ്പെഷ്യാലിറ്റി വെറ്ററിനറി ഹോസ്പിറ്റല്‍ തിരുവനന്തപുരം ആസ്ഥാനമാക്കി കുടപ്പനക്കുന്നില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഈ റഫറല്‍ ഹോസ്പിറ്റലില്‍ മെഡിസിന്‍, ഗൈനക്കോളജി, സര്‍ജറി, പത്തോളജി വിഭാഗങ്ങളിലെ വിദഗ്ദ്ധരുടെ സേവനവും അത്യാധുനിക ചികിത്സാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്‍ണ്ട്. കൂടാതെ ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റ്, ഇന്‍പേഷ്യന്‍റ് വാര്‍ഡ്, രോഗനിര്‍ണ്ണയ ലബോറട്ടറി, മെഡിക്കല്‍ സ്റ്റോര്‍, ആംബുലന്‍സ് എന്നീ സൗകര്യങ്ങളും ലഭ്യമാണ്. വനം-വന്യജീവി-മൃഗസംരക്ഷണം-ക്ഷീരവികസനം-മൃഗശാലാ വകുപ്പ് മന്ത്രി അഡ്വ. കെ. രാജു അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് വൈകിട്ട് 5 മണിക്ക് മള്‍ട്ടി സ്പെഷ്യാലിറ്റി വെറ്ററിനറി ഹോസ്പിറ്റലിന്‍റെ ഉദ്ഘാടനം നിര്‍വ്വഹിക്കുന്നു. തദവസരത്തില്‍ മൃഗസംരക്ഷണ വകുപ്പ് ഡയറക്ടറേറ്റും 14 ജില്ലാ ഓഫീസുകളും ഇ-ഓഫീസ് സംവിധാനത്തിലേയ്ക്ക് മാറിയതിന്‍റെ പ്രഖ്യാപനവും മുഖ്യമന്ത്രി നടത്തുന്നതാണ്.  ചടങ്ങില്‍ സഹകരണം- ടൂറിസം- ദേവസ്വം വകുപ്പ് മന്ത്രി കടകംപളളി സുരേന്ദ്രന്‍, ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി, ശശി തരൂര്‍ എം.പി, തിരുവനന്തപുരം മേയര്‍ അഡ്വ. വി. കെ പ്രശാന്ത്, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്  വി. കെ. മധു, എം.എല്‍.എ.മാര്‍, ജനപ്രതിനിധികള്‍ രാഷ്ട്രീയപ്രമുഖര്‍, ഉദ്യോഗസ്ഥ പ്രുമഖര്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്നതാണ്.