കെപ്കോയുടെ കീഴിലുളള ഹാച്ചറികളുടെയും ഫാമുകളുടെയും അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ച് ഉത്പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിന്‍റെ ഭാഗമായി കുടപ്പനക്കുന്ന് ഇറച്ചിക്കോഴി പ്രജനന കേന്ദ്രത്തിലെ ഹാച്ചറി ശാസ്ത്രീയമായി നവീകരിച്ചു.  പ്രസ്തുത ഹാച്ചറിയുടെ ഉദ്ഘാടനം 2018 ജൂലൈ 24-ാം തീയതി തിങ്കളാഴ്ച വൈകുന്നേരം 4 മണിക്ക് കുടപ്പനക്കുന്ന് ഫാമില്‍ എം.എല്‍.എ മുരളീധരന്‍റെ അദ്ധ്യക്ഷതയില്‍ നടക്കുന്ന യോഗത്തില്‍ വച്ച് വനം, മൃഗസംരക്ഷണ, ക്ഷീരവികസന, മൃഗശാല വകുപ്പ് മന്ത്രി
അഡ്വ. കെ. രാജു  നിര്‍വഹിക്കുന്നതാണ്.  ക്ഷീരോത്പാദന രംഗത്ത് കേരളം കൈവരിച്ച നേട്ടങ്ങള്‍ക്ക് അവാര്‍ഡ് നേടിയ മന്ത്രിയെ തദവസരത്തില്‍ കെപ്കോ ആദരിക്കുകയും ചെയ്യുന്നതാണ്.