പാലക്കാട് ജില്ലയില്‍ മുണ്ടൂരിനടുത്ത് വളയ്ക്കാട് ആനയുടെ അക്രമണത്തില്‍ കൊല്ലപ്പെട്ട  പ്രഭാകരന്റെ കുടുംബത്തിന് പത്തുലക്ഷം രൂപ ധനസഹായം നല്‍കുമെന്ന്  വനം വകുപ്പ് മന്ത്രി അഡ്വ. കെ.രാജു പറഞ്ഞു. അഞ്ചുലക്ഷം രൂപ അടിയന്തിരമായി കുടുംബത്തെ ഏല്‍പ്പിക്കും. അദ്ദേഹത്തിന്റെ സംസ്‌കാര ചെലവുകളും പരിക്കേറ്റയാളുടെ ചികിത്സാ ചെലവുകളും സര്‍ക്കാര്‍ വഹിക്കുമെന്നും  മന്ത്രി അറിയിച്ചു.
പ്രശ്‌നക്കാരായ ആനയെ മയക്കുവെടിവച്ച് റേഡിയോകോളര്‍ ഘടിപ്പിക്കാനും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുതിനായി ആര്‍.ആര്‍.ടി ഉള്‍പ്പെടെയുള്ള വനം ഉദ്യോഗസ്ഥര്‍ സ്ഥലത്ത് ക്യാമ്പു ചെയ്യാനും മന്ത്രി നിര്‍ദ്ദേശം നല്‍കി. ആനകളുടെ വര്‍ദ്ധിച്ചു വരു അക്രമണങ്ങള്‍ ഫലപ്രദമായി പ്രതിരോധിക്കാന്‍ കഴിയാത്തത് ആവശ്യത്തിന് കുങ്കിയാനകളില്ലാത്തതാണ്. ഇത് മനസ്സിലാക്കി മിടുക്കരായ ആനകളെ കുങ്കി പരിശീലനത്തിനായി അയയ്ക്കുമ്പോള്‍ ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ അത് തടയുത് ദൗര്‍ഭാഗ്യകരമാണെ് നിയമസഭയില്‍ സബ്മിഷന് മറുപടി പറയവെ മന്ത്രി വ്യക്തമാക്കി. ആവശ്യമായ ആനകളെ തമിഴ്‌നാ’ിലെ മുതുമലയിലയച്ച് കുങ്കി പരിശീലനം നല്‍കി കേരളത്തിലെത്തിക്കും. അതോടെ ഇത്തരം പ്രശ്‌നങ്ങള്‍ വലിയൊരു അളവോളം പരിഹരിക്കാന്‍ കഴിയുമെ് അദ്ദേഹം പറഞ്ഞു. ആനകള്‍ക്ക് വനത്തിനകത്ത് ആവശ്യമായ ഭക്ഷണവും, ജലവും ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കും. ആന ജനവാസ കേന്ദ്രങ്ങളിലിറങ്ങു സന്ദര്‍ഭങ്ങളില്‍ ജനങ്ങള്‍ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാന്‍ തയ്യാറാകണമെും അവരുമായി സഹകരിക്കണമെും മന്ത്രി അഭ്യര്‍ത്ഥിച്ചു