2017 – 2018 ലെ പ്രവര്‍ത്തനങ്ങളും നേട്ടങ്ങളും സംബന്ധിച്ച റിപ്പോര്‍ട്ട്

ډ    സംസ്ഥാനത്ത് ശരാശരി 4 ലക്ഷത്തോളം കന്നുകുട്ടികള്‍ ജനിക്കുന്നതായാണ് കണക്കാക്കുന്നത്.  ഇതില്‍ 2 ലക്ഷത്തോളം പശുക്കുട്ടികളാണ്. ഇപ്രകാരം ജനിക്കുന്ന മുഴുവന്‍ പശുക്കുട്ടികള്‍ക്കും ശാസ്ത്രീയ പരിചരണം ലഭിക്കുന്നില്ല.  അതിനാല്‍ പശുക്കുട്ടികളെ ദത്തെടുത്ത് മൃഗസംരക്ഷണ വകുപ്പിന്‍റെ കീഴില്‍ നടപ്പിലാക്കുന്ന കന്നുകുട്ടി പരിപാലന – ഗോവര്‍ദ്ധിനി പദ്ധതികളുടെ കീഴില്‍ എന്‍റോള്‍ ചെയ്തു. കന്നുകുട്ടിയുടെ വളര്‍ച്ച ലക്ഷ്യമാക്കി ശാസ്ത്രീയമായ തീറ്റയുടെ ആവശ്യകത കണക്കാക്കി ആ തീറ്റ സബ്സിഡി നിരക്കില്‍ നല്‍കിയും, ഇന്‍ഷ്വറന്‍സ് പരിരക്ഷ ലഭ്യമാക്കിയും ശാസ്ത്രീയ പരിരക്ഷ ഉറപ്പക്കുന്നു.  ഒരു പശുക്കുട്ടിയ്ക്ക് 12500/-  രൂപ സബ്സിഡി ലഭിക്കും.  രണ്ട് പദ്ധതികളിലുമായി ഈ വര്‍ഷം ആകെ 35070 കന്നുകുട്ടികളെ പദ്ധതിയില്‍ എന്‍റോള്‍ ചെയ്യ്തു.  കൂടാതെ, കഴിഞ്ഞ വര്‍ഷം എന്‍റോള്‍ ചെയ്ത  73538 കന്നുകുട്ടികള്‍ക്ക് രണ്ടണ്‍ാം വര്‍ഷം സഹായം ലഭിക്കുന്നു.

ډ    ക്ഷീരകര്‍ഷകര്‍ അഭിമുഖീകരിക്കുന്ന മുഖ്യ പ്രശ്നമായ കറവക്കാരുടെ ക്ഷാമം പരിഹരിക്കുന്നതിനായി മൃഗസംരക്ഷണ വകുപ്പ് മുഖേന കറവയന്ത്രം സ്ഥാപിക്കുന്ന പദ്ധതി കൊണ്ടണ്‍ു വന്നു.  ഒരു ഗുണഭോക്താവിന് 25000/- രൂപ ധനസഹായം നല്‍കുന്ന പദ്ധതി നടപ്പിലാക്കി.  2017-2018 ല്‍ സംസ്ഥാനത്തെ 184 കര്‍ഷകര്‍ക്ക് മൃഗസംരക്ഷണ വകുപ്പിന്‍റെ ആനുകൂല്യം ലഭിച്ചു.

ډ    പേവിഷ പ്രതിരോധ വാക്സിന്‍ നിര്‍മ്മാണ യൂണിറ്റ് സ്ഥാപിക്കുന്നതിനുള്ള പ്രാരംഭ നടപടികള്‍ മൃഗസംരക്ഷണ വകുപ്പിന്‍റെ കീഴില്‍ തിരുവനന്തപുരം ജില്ലയിലെ പാലോട് പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അനിമല്‍ ഹെല്‍ത്ത് ആന്‍റ് വെറ്ററിനറി ബയോളജിക്കല്‍സില്‍ സ്വീകരിച്ചു. ഇതിനായി ലോക നിലവാരത്തില്‍ ഒരു പുതിയ ലബോറട്ടറി നിര്‍മ്മിക്കേണ്ടണ്‍തുണ്ട്. പദ്ധതിയുടെ വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് നബാര്‍ഡിന്‍റെ കീഴിലുള്ള ചഅആഇഛചട മുഖേന തയ്യാറാക്കിയിട്ടുണ്ട്.

ډ    കോഴിയിറച്ചി ഉല്‍പാദനം ഏതാണ്‍ണ്ട് പൂര്‍ണമായും അയല്‍ സംസ്ഥാനക്കാരായ ഇടനിലക്കാരുടേയും മള്‍ട്ടി നാഷണല്‍ കമ്പനികളുടേയും നിയന്ത്രണത്തിലാണ്.  ഇതിനൊരു ബദല്‍ സംരംഭമായാണ് സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയെടുത്ത് കുടുംബശ്രീയും മൃഗസംരക്ഷണ വകുപ്പും ഗടജഉഇ യും സംയുക്തമായി         “കേരള ചിക്കന്‍” പദ്ധതിക്ക് തുടക്കം കുറിച്ചത്.  ഉപഭോക്താവിന് കേരളത്തില്‍ ഉല്‍പ്പാദിപ്പിക്കുന്ന ശുദ്ധമായ കോഴിയിറച്ചി ന്യായവിലയ്ക്ക് ലഭ്യമാക്കുന്നതോടൊപ്പം നമ്മുടെ സാധാരണക്കാരായ സ്ത്രീകള്‍ക്ക് സ്ഥിര വരുമാനം ഉറപ്പു വരുത്താനും ഈ പദ്ധതി വഴി കഴിയും. ആയിരം ഇറച്ചിക്കോഴിയെ വളര്‍ത്തുന്ന ഒരു കര്‍ഷകയ്ക്ക് 45 ദിവസം കൊണ്ട് 45000 രൂപ ലാഭം കിട്ടുന്ന രീതിയിലാണ് ഈ പദ്ധതി ആവിഷ്ക്കരിച്ചിരിക്കുന്നത്.

ډ    സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍/എയ്ഡഡ് സ്കൂളുകളിലെ 5 മുതല്‍ 9-ാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് 5 കോഴിക്കുഞ്ഞുങ്ങള്‍ വീതവും തീറ്റയും നല്‍കുന്ന പദ്ധതി നടപ്പിലാക്കി. ഒരു വിദ്യാലയത്തിലെ 50 വിദ്യാര്‍ത്ഥികള്‍ക്ക് വീതം പദ്ധതി ആനുകൂല്യം ലഭ്യമാക്കി. 2017-18 ല്‍  സംസ്ഥാനത്തെ 905 സ്കൂളുകളില്‍ 50 കുട്ടികള്‍ക്ക് വീതം ആകെ 45250 കുട്ടികള്‍ക്ക് ആനുകൂല്യം ലഭിച്ചു.

2017-18 സാമ്പത്തിക വര്‍ഷം പുതുതായി  സംസ്ഥാന സര്‍ക്കാരിന്‍റെ സമഗ്ര കന്നുകാലി ഇന്‍ഷ്വറന്‍സ് പദ്ധതി (ഗോസമൃദ്ധി) നടപ്പിലാക്കാന്‍ 5 കോടി രൂപ വകയിരുത്തി. 60000 പശുക്കളെ ഇന്‍ഷ്വറന്‍സ് പരിരക്ഷയില്‍ കൊണ്‍ണ്ടുവരും. പദ്ധതി നടപ്പിലാക്കി വരുന്നു. കൂടാതെ പ്രകൃതി ദുരന്തം, വന്യമൃഗങ്ങളുടെ ആക്രമണം, ലിസ്റ്റ് ചെയ്ത രോഗങ്ങള്‍ എന്നിവ മൂലം കര്‍ഷകര്‍ക്കുണ്‍ണ്ടാകുന്ന  നഷ്ടം പരിഹരിക്കാന്‍ സര്‍ക്കാര്‍ സഹായം.  ഈ വര്‍ഷം ആകെ 1.4 കോടി രൂപ വിതരണം ചെയ്തു. മറ്റ് സ്രോതസ്സുകളില്‍ നിന്നും നഷ്ടപരിഹാരം ലഭിക്കാത്ത കര്‍ഷകര്‍,  ഇന്‍ഷ്വറന്‍സ് പരിരക്ഷ ലഭിക്കാത്ത കര്‍ഷകര്‍ തുടങ്ങിയവര്‍ക്കാണ് ആനുകൂല്യം ലഭിക്കുക.

ډ    മൃഗസംരക്ഷണമേഖലയിലുളള പദ്ധതികള്‍ നടപ്പിലാക്കി മാതൃക മൃഗസംരക്ഷണ ഗ്രാമമാക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ച പദ്ധതിയാണ് ڇമാതൃക മൃഗസംരക്ഷണ ഗ്രാമڈ പദ്ധതി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. അതാത് മേഖലാടിസ്ഥാനത്തില്‍ രൂപംകൊളളുന്ന പ്രോജക്ടുകള്‍ക്ക് മൃഗസംരക്ഷണ വകുപ്പിന്‍റെ സഹായമായി ഒരു പഞ്ചായത്തിന് 5 ലക്ഷം രുപ ധനസഹായം നല്‍കും. 2017-18 സാമ്പത്തിക വര്‍ഷം 20 പഞ്ചായത്തുകളില്‍ പദ്ധതി നടപ്പിലാക്കിവരുന്നു.

ډ    ഭരണ നിര്‍വ്വഹണം കാര്യക്ഷമമാക്കുന്നതിന്‍റെ ഭാഗമായി മൃഗസംരക്ഷണ വകുപ്പ് ഡയറക്ടറേറ്റില്‍ ഇ-ഓഫീസ് സംവിധാനം ഏര്‍പ്പെടുത്തി.  ഇതു വഴി ഫയലുകളില്‍ വേഗത്തില്‍ തീരുമാനം എടുക്കാന്‍ സാധിക്കുന്നു.

ډ    കൊല്ലം ജില്ലയിലെ ആയൂര്‍ – തോട്ടത്തറയില്‍ നവീന ഹാച്ചറി നിര്‍മ്മിക്കുന്ന പദ്ധതിയ്ക്ക് തുടക്കം കുറിച്ചു.  രാഷ്ട്രീയ കൃഷി വികാസ് യോജന പദ്ധതിയിലൂടെയാണ്  പ്രസ്തുത പദ്ധതിയ്ക്കായി ഫണ്‍ണ്ട് ലഭ്യമാക്കിയത്.  5.8 കോടിയോളം രൂപയാണ് പദ്ധതി ചെലവ്.  ഇത് യാഥാര്‍ത്ഥ്യമാകുന്നതോടെ പ്രസ്തുത ഹാച്ചറിയില്‍ നിന്നും ആഴ്ചയില്‍ 30000 കോഴി കുഞ്ഞുങ്ങളെ ഉത്പ്പാദിപ്പിച്ച് വിതരണം ചെയ്യാന്‍ സാധിക്കും.

ډ    തിരുവനന്തപുരം ജില്ലയിലെ പാലോടുള്ള ചീഫ് ഡിസീസ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസില്‍ “വൈല്‍ഡ് ലൈഫ് സ്റ്റഡി സെന്‍ററും , ഓങ്കോളജി സെന്‍ററും പുതുതായി ആരംഭിക്കാന്‍ നടപടി .

ډ    ബ്ലോക്കടിസ്ഥാനത്തില്‍ രാത്രികാല അടിയന്തിര മൃഗചികിത്സ സേവനം നിലവില്‍ 85 ബ്ലോക്കുകളില്‍ ലഭ്യമാക്കി വരുന്നു.

ബ്ലോക്കുകള്‍
തിരുവനന്തപുരം -നേമം, അതിയന്നൂര്‍, വെള്ളനാട്, തിരുവനന്തപുരം കോര്‍പ്പറേഷന്‍, പെരുങ്കടവിള
കൊല്ലം-കൊട്ടാരക്കര, ശാസ്താംകോട്ട, കൊല്ലം കോര്‍പ്പറേഷന്‍, പുനലൂര്‍
പത്തനംതിട്ട- പന്തളം, കോയിപ്പുരം, കോന്നി, റാന്നി, പറക്കോട്
ആലപ്പുഴ- ഭരണിക്കാവ്, ആര്യാട്, ചെങ്ങന്നൂര്‍
ഇടുക്കി – കട്ടപ്പന, നെടുങ്കണ്ടണ്‍ം, അടിമാലി, തൊടുപുഴ
കോട്ടയം -ഏറ്റുമാനൂര്‍, ലാലം, വാഴൂര്‍, മടപ്പള്ളി, കാഞ്ഞിരപ്പള്ളി, കടുത്തുരുത്തി
എറണാകുളം- മുവാറ്റുപുഴ, നോര്‍ത്ത് പറവൂര്‍, കോതമംഗലം, അങ്കമാലി, വാഴക്കുളം, കൊച്ചി കോര്‍പ്പറേഷന്‍
തൃശ്ശൂര്‍- ചാലക്കുടി, മാള, (കൊടുങ്ങല്ലൂര്‍ മുനിസിപ്പാലിറ്റി ഉള്‍പ്പടെ), അന്തിക്കാട്
പാലക്കാട്- ചിറ്റൂര്‍, ആലത്തൂര്‍, പാലക്കാട്, ശ്രീകൃഷ്ണപുരം, മലമ്പുഴ, പട്ടാമ്പി
മലപ്പുറം- കൊറട്ടി, പെരിന്തല്‍മണ്ണ, നിലമ്പൂര്‍, പൊന്നാനി
കോഴിക്കോട്-പേരാമ്പ്ര, കുന്നമംഗലം, ചേളന്നൂര്‍, കോഴിക്കോട് കോര്‍പ്പറേഷന്‍, പന്തലായനി
വയനാട്-മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, പനമരം, കല്‍പ്പറ്റ
കണ്ണൂര്‍- കൂത്തുപറമ്പ്, ഇരിട്ടി, കണ്ണൂര്‍, തലശ്ശേരി, പേരാവൂര്‍, പയ്യന്നൂര്‍
കാസര്‍ഗോഡ്- പരപ്പ, മഞ്ചേശ്വരം, കാഞ്ഞങ്ങാട്

2017- 18-ല്‍ പുതുതായി സേവനം ഏര്‍പ്പെടുത്തിയ 20 ബ്ലോക്കുകള്‍

കാസര്‍ഗോഡ്            –    നീലേശ്വരം
കണ്ണൂര്‍                –    തളിപ്പറമ്പ്,  ഇരിക്കൂര്‍
കോഴിക്കോട്                    –    തൂണേരി,  തോടന്നൂര്‍
മലപ്പുറം                –    മലപ്പുറം
പാലക്കാട്                –    അട്ടപ്പാടി, ഒറ്റപ്പാലം
തൃശ്ശൂര്‍                –    തളിക്കുളം, മതിലകം
എറണാകുളം                –    കൂവപ്പടി
കോട്ടയം                –    പള്ളം
ഇടുക്കി                –    അഴുത, ഇടുക്കി
ആലപ്പുഴ                –    അമ്പലപ്പുഴ
പത്തനംതിട്ട                –    മല്ലപ്പള്ളി
കൊല്ലം                –    ഇത്തിക്കര, അഞ്ചല്‍
തിരുവനന്തപുരം            –    നെടുമങ്ങാട്, വാമനപുരം

ډ    കന്നുകാലി രോഗനിയന്ത്രണ പദ്ധതിയുടെ ആസ്ഥാന മന്ദിരം തിരുവനന്തപുരം ജില്ലയിലെ കുടപ്പനക്കുന്നില്‍ പൂര്‍ത്തീകരിച്ചു. വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന കന്നുകാലി രോഗനിയന്ത്രണ പദ്ധതി (അിശാമഹ ഉശലെമലെ ഇീിൃീഹേ ജൃീഷലരേ അഉഇജ)   യാണ് രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.  വര്‍ഷം തോറും  രണ്ട് തവണ വീതം സംഘടിപ്പിക്കുന്ന കര്‍ഷകഭവന സന്ദര്‍ശനം വഴി സംസ്ഥാനത്തെ  മുഴുവന്‍ കന്നുകാലികള്‍ക്കും കുളമ്പുരോഗത്തിനെതിരെ പ്രതിരോധ കുത്തിവയ്പ് നല്‍കുന്ന ഗോരക്ഷാ പദ്ധതിയാണ് ഇതില്‍ പ്രധാനം.  23-ാം റൗണ്ടിലെത്തി നില്‍ക്കുന്ന കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ് യജ്ഞം, ക്ഷീരകര്‍ഷകനു സാമ്പത്തിക നഷ്ടം വരുത്തുന്ന കുളമ്പുരോഗത്തില്‍ നിന്നും കേരളത്തെ വിമുക്തമാക്കുന്നതിന് പ്രധാന പങ്ക് വഹിക്കുന്നു.

ډ    കൊല്ലം ജില്ലയിലെ പിറവന്തൂര്‍ ഗ്രാമപഞ്ചായത്തിലെ കുര്യോട്ടുമലയില്‍ മില്‍ക്കിംഗ് പാര്‍ലര്‍, ബള്‍ക്ക് മില്‍ക്ക് കൂളര്‍ പോലുളള ആധുനിക സൗകര്യങ്ങളുളള ഹൈടെക് ഡയറി ഫാമിന്‍റെ പ്രവര്‍ത്തനം ആരംഭിച്ചു.

ډ    മൃഗസംരക്ഷണ മേഖലയിലെ മികച്ച കര്‍ഷകര്‍ക്ക് അവാര്‍ഡുകള്‍ നല്‍കി ആദരിച്ചു.

ډ    മൃഗസംരക്ഷണ വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടേയും സര്‍ക്കാര്‍-അര്‍ദ്ധസര്‍ക്കാര്‍ ഏജന്‍സികളുടേയും സഹകരണത്തോടെ 2017 നവംബര്‍ 10 മുതല്‍ 13 വരെ കൊല്ലം ആശ്രാമം മൈതാനത്ത് വച്ച് ദേശീയ പക്ഷി-മൃഗ പ്രദര്‍ശനം 2017 സംഘടിപ്പിച്ചു. ഇന്ത്യയിലെ വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള വിവിധയിനങ്ങളില്‍പ്പെടുന്ന പശുക്കള്‍, ആടുകള്‍, വിവിധയിനം നായ വര്‍ഗ്ഗങ്ങള്‍ മറ്റ് ഓമന മൃഗങ്ങള്‍, അലങ്കാര പക്ഷികള്‍ എന്നു വേണ്‍ണ്ട കാഴ്ചയ്ക്ക് മിഴിവേകുകയും കര്‍ഷകന് വിജ്ഞാനപ്രദമാവുകയും ചെയ്ത വര്‍ണ്ണാഭമായ പ്രദര്‍ശനമാണ് ഒരുക്കിയത്.

ډ    നൂതന സ്ഥാപനങ്ങള്‍
സംസ്ഥാനത്ത് ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം മൃഗസംരക്ഷണ മേഖലയിലും ക്ഷീരവികസന മേഖലയിലും പ്രകടമായ വികസന മാറ്റങ്ങളാണ് ഉണ്ടായിട്ടുളളത്. തിരുവനന്തപുരം ജില്ലയിലെ കുടപ്പനക്കുന്നില്‍ മള്‍ട്ടി സ്പെഷ്യാലിറ്റി വെറ്ററിനറി ആശുപത്രി, കൊല്ലം ജില്ലയിലെ ആയൂര്‍ ഹാച്ചറി കോംപ്ലക്സ്, കൊല്ലം ജില്ലയില്‍ തന്നെയുളള കുര്യോട്ടുമല ഹൈട്ടെക് ഡയറി ഫാം, ഡക്ക് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് & ഹാച്ചറി പത്തനംതിട്ട, ലൈവ് സ്റ്റോക്ക് മാനേജ്മെന്‍റ് ട്രെയിനിംഗ് സെന്‍ററുകള്‍  വാഗമണ്ണും, സുല്‍ത്താന്‍ ബത്തേരിയും തുടങ്ങി വിവിധ നൂതന സ്ഥാപനങ്ങള്‍  പ്രവര്‍ത്തനക്ഷമമാക്കുന്നതിനും മൃഗസംരക്ഷണ വകുപ്പിന്‍റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ജനോപകാര പ്രദമാകുന്നതിനും വേണ്ടി വിവിധ കാറ്റഗറികളിലായി 35  പുതിയ തസ്തികകള്‍ സൃഷ്ടിക്കാനായി സര്‍ക്കാര്‍ തീരുമാനിച്ചു.

2018 – 2019 ല്‍ നടപ്പിലാക്കുന്ന നൂതന പദ്ധതികള്‍

2017 – 2018 ല്‍ നടപ്പിലാക്കിയ പദ്ധതികള്‍ തുടരുന്നതിന് ഒപ്പം ڇഅനിമല്‍ റിസോര്‍സ്സ് ഡെവലപ്മെന്‍റ്ڈ (എ.ആര്‍.ഡി) എന്ന പുതിയ പദ്ധതി നടപ്പിലാക്കും.

1.    പുതിയ പദ്ധതി – അനിമല്‍ റിസോര്‍സ്സ് ഡെവലപ്മെന്‍റ് (എ.ആര്‍.ഡി)

പാല്‍, മുട്ട, മാംസം എന്നിവയില്‍ സ്വയംപര്യാപ്തത എന്ന സര്‍ക്കാര്‍ ലക്ഷ്യം മുന്‍നിര്‍ത്തി പുതുതായി ആവിഷ്ക്കരിച്ചിരിക്കുന്ന പദ്ധതിയാണിത്.  മൃഗസംരക്ഷണ മേഖലയിലെ കര്‍ഷകര്‍ എടുത്തിട്ടുള്ള ലോണുകളുടെ പലിശയിനത്തില്‍ സബ്സിഡി, ഇടത്തരം ആടു വളര്‍ത്തല്‍ യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിനുള്ള പദ്ധതി, കാള/പോത്ത് കുട്ടി വളര്‍ത്തല്‍ പദ്ധതി, മാര്‍ക്കറ്റിംഗ് ഔട്ട്ലെറ്റുകള്‍ സ്ഥാപിക്കുന്നതിന് സഹായം, ഇറച്ചിക്കോഴി വളര്‍ത്തല്‍ യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിന് സഹായം പോലുള്ള വിവിധങ്ങളായ പരിപാടികളാണ് പ്രസ്തുത പദ്ധതിയുടെ കീഴില്‍ ആസൂത്രണം ചെയ്തിട്ടുള്ളത്. പദ്ധതിയ്ക്ക് 2018-19 സാമ്പത്തിക വര്‍ഷം 6.25 കോടി രൂപ നീക്കി വച്ചിരിക്കുന്നു.

2.    തിരുവനന്തപുരം ജില്ലയിലെ കുടപ്പനക്കുന്നില്‍ മള്‍ട്ടി സ്പെഷ്യാലിറ്റി വെറ്ററിനറി ആശുപത്രി, കൊല്ലം ജില്ലയിലെ ആയൂര്‍ ഹാച്ചറി കോംപ്ലക്സ്, ഡക്ക് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് & ഹാച്ചറി പത്തനംതിട്ട, ലൈവ് സ്റ്റോക്ക് മാനേജ്മെന്‍റ് ട്രെയിനിംഗ് സെന്‍ററുകള്‍  വാഗമണ്ണും, സുല്‍ത്താന്‍ ബത്തേരിയും തുടങ്ങി വിവിധ നൂതന സ്ഥാപനങ്ങളുടെ പ്രവര്‍ത്തനോത്ഘാടനം നടത്താന്‍ സാധിക്കും.