പ്രവർത്തനങ്ങൾ

 ഇന്ത്യൻ സമ്പത്ത് വ്യവസ്ഥയിൽ കാർഷിക മേഖലയിലെ പ്രധാനപ്പെട്ട ഉപമേഖലയാണ് കന്നുകാലി വളർത്തൽ. 2011-12 മുതൽ രാജ്യത്തെ മൊത്തം ആഭ്യന്തര മൂല്യവർദ്ധനവിൽ കൃഷി (ധാന്യം, വനപരിപാലനം, കന്നുകാലി വളർത്തൽ , മത്സ്യബന്ധനം ഉൾപ്പെടെ) യുടെ പങ്ക് കുറഞ്ഞു കൊണ്ടിരിക്കുക യാണ്. എന്നാൽ രാജ്യത്ത് കന്നുകാലിവളർത്തലിന്റെ കാര്യത്തിൽ ഇത് 4 ശതമാനമായി തുടരുന്നു.കൂടാതെ കൃഷി മേഖലയുടെ മൂല്യവർദ്ധനവിൽ കന്നുകാലി വളർത്തൽ മേഖലയുടെ പങ്ക് 2011-12 ൽ 21.80 ശതമാനം ആയിരുന്നത് 2015-16 ൽ 25.7 ശതമാനമായി വർദ്ധിച്ചു. 2017 ൽ കേരള ആസൂത്രണ ബോർഡ് പ്രസിദ്ധീകരിച്ചിരിക്കുന്ന സാമ്പത്തിക അവലോകന റിപ്പോർട്ട് പ്രകാരം കേരള സംസ്ഥാനത്ത് കൃഷിയിൽ നിന്നുമുള്ള മൊത്തം ആഭ്യന്തര മൂല്യ വർദ്ധനവിൽ കന്നുകാലി വളർത്തലിന്റെ പങ്ക് ഏകദേശം 29 ശതമാനമാണ്. ഇത് 2015-16 ൽ 29.35 ശതമാനം ആയിരുന്നത് 2016-17 ൽ 29.14 ശതമാനമായി കുറഞ്ഞു.കഴിഞ്ഞ സാമ്പത്തിക വർഷം കടുത്ത വേനലും നോട്ടു നിരോധനവും മൂലം ഉണ്ടായ പ്രതിസന്ധി കൂടി ഇതിന് കാരണമായിട്ടുണ്ട്.ഈ മേഖലയിൽ നിന്നുമുള്ള മൊത്തം ആഭ്യന്തര വർദ്ധനവ് കൂടിയിട്ടുണ്ട് എങ്കിലും സംസ്ഥാനത്തെ മൊത്തം ആഭ്യന്തര മൂല്യവർദ്ധനവിൽ ഇതിന്റെ പങ്കിൽ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.2017-18 വർഷത്തിൽ ഇത് 30 ശതമാനത്തിൽ എത്തിനിൽക്കും എന്നാതാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.ഇത് വളരെ ആശാവഹമാണ്.

ക്ഷീരവികസന രംഗത്ത് അഭിമാനകരമായ ഒരു മുന്നേറ്റമാണ് കഴിഞ്ഞ 2 വർഷമായി കേരളത്തിന് കാഴ്ച വെക്കുവാൻ സാധിച്ചത്.ആഭ്യന്തര ഉല്പാദനം കണക്കിലെടുത്താൽ പഴം, പച്ചക്കറി, അരി, മുട്ട, മാംസ്യ,  നാണ്യവിളകൾ എന്നിവയെക്കാൾ വളരെ ആശ്വാസകരമായ ഒരു നിലയിൽ ആണ് പാൽ. കേരളത്തിലെ ആവശ്യകതയുടെ 81 % ഇവിടെ തന്നെ ഉല്പാദിപ്പിക്കുവാൻ സാധിക്കുന്നു എന്നത് എടുത്തു പറയേണ്ട ഒരു സവിശേഷതയാണ്. കേരളത്തിൽ 8 ലക്ഷത്തോളം കുടുംബങ്ങൾ ക്ഷീരമേഖലയിൽ ഉണ്ട് എന്ന് കണക്കാക്ക പ്പെടുന്നു. ഇതിൽ 3.5 ലക്ഷത്തോളം കർഷകർ ആണ് പ്രതിദിനം ക്ഷീരസഹകരണ സംഘങ്ങളിൽ പാൽ അളക്കുന്നത്. 2018 ഡിസംബറോടുകൂടി പാലിന്റെ കാര്യത്തിൽ കേരളം സ്വയം പര്യാപ്തത കൈവരിക്കും എന്ന് സർക്കാർ ഇതിനോടകം പ്രഖ്യാപിച്ചു കഴിഞ്ഞിട്ടുണ്ട്.

ക്ഷീരവികസനത്തിന് പ്രതികൂലമായ ഒട്ടനവധി ബാഹ്യകാരണങ്ങൾ നിലനിന്നിരുന്നുവെങ്കിലും നിർണ്ണായകമായ സർക്കാർ ഇടപെടലുകളുടേയും ബന്ധപ്പെട്ട വകുപ്പുകളുടേയും ഏജൻസികളുടേയും ചിട്ടയായ പ്രവർത്തന ങ്ങളുടേയും ഫലമായി ഈ മേഖലയിൽ ഒരു സ്ഥിരത നിലനിർത്തുവാൻ സാധിച്ചിട്ടുണ്ട്.

കന്നുകാലികളുടെ എണ്ണത്തിൽ വന്ന ഗണ്യമായ കുറവ്

പത്തൊൻ‌പതാം കന്നുകാലി സെൻസസ് റിപ്പോർട്ട് പ്രകാരം (2012) സംസ്ഥാനത്തെ കന്നുകാലികളുടെ എണ്ണം (പശു, പോത്ത്, ചെമ്മരിയാട്, ആട്, പന്നി എന്നിവ ഉൾപ്പെടെ) 27.35 ലക്ഷമാണ്. 2007 ൽ ഇത് 35.87 ലക്ഷം ആയിരുന്നു. അതായത് 23 % കുറവ്. മൊത്തം കന്നുകാലികളിൽ സങ്കര ഇനത്തിൽ പെട്ടവ 12.51 ലക്ഷം (94 ശതമാനം) ആണ്. നാടൻ ഇനത്തിൽ പെട്ടവ കേവലം 77,000 മാത്രം ആണ് (മുൻ വർഷത്തെക്കാൾ 35.18 ശതമാനം കുറവ്). പശു ഇനത്തിൽ കേവലം 4.8 ലക്ഷം മാത്രം ആണ് കറവപ്പശുക്കൾ എന്ന് കണക്കുകൾ വ്യകതാക്കുന്നു. രാജ്യത്തെ കണക്കുകൾ പരിശോധിച്ചാലും കന്നുകാലികളുടെ എണ്ണത്തിൽ കുറവ് കാണുന്നു (2007 ൽ 1990.75 ലക്ഷം എന്നത് 2012 ൽ 1909.04 ലക്ഷം ആയി ചുരുങ്ങി)

ആഭ്യന്തര പാൽ ഉല്പാദനത്തിൽ നേരിയ കുറവ്

2017 ൽ കേരള ആസൂത്രണ ബോർഡ് പ്രസിദ്ധീകരിച്ചിരിക്കുന്ന സാമ്പത്തിക അവലോകന റിപ്പോർട്ട് പ്രകാരം കേരളത്തിൽ 2015-16 വർഷത്തെ അപേക്ഷിച്ച് (26.5 ലക്ഷം മെട്രിക്ക് ടൺ) 2016-17 വർഷം (25.20 ലക്ഷം മെട്രിക്ക് ടൺ) ആഭ്യന്തര പാൽ ഉല്പാദനത്തിൽ  4.9 ശതമാനം കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.

കന്നുകാലികളുടെ എണ്ണത്തിൽ വന്ന കുറവ് സംസ്ഥാനത്തെ ആകെ പാൽ ഉല്പാദനത്തെയും ബാധിച്ചു എന്നത് വ്യക്തമാണ്.ക്ഷീരമേഖലയിൽ നിനച്ചിരി ക്കാതെ വന്ന ചില കാരണങ്ങൾ പാലുല്പാദനത്തെ ബാധിച്ചിട്ടുണ്ട്.2016-17 വർഷം വന്ന നാണയമൂല്യ പിൻ‌വലിക്കൽ നടപടി മറ്റ് രംഗത്തെ പോലെ തന്നെ ക്ഷീരരംഗത്തേയും വളരെ പ്രതികൂലമായി ബാധിച്ചു. കർഷകർ ക്ഷീരമേഖല വിട്ടു  പോകുന്ന ഒരു സാഹചര്യം സംജാതമായി. കൂടാതെ 2016-17 വർഷം കേരളം നേരിട്ട വരൾച്ച പശുവളർത്തലിനെ വളരെ പ്രതികൂലമായി ബാധിച്ചു.പ്രത്യേകിച്ചും കേരളത്തിന്റെ പാൽക്കുടം ആയ പാലക്കാട് ജില്ലയെ വരൾച്ച വളരെ പ്രതികൂലമായി ബാധിച്ചു.

ഈ രണ്ട് പ്രതിസന്ധികളേയും തരണം ചെയ്യുവാൻ ഈ സർക്കാർ ക്ഷീരവികസന വകുപ്പിലൂടെ സ്വീകരിച്ച കർമ്മപദ്ധതികളാണ് വലിയ ദുരന്തത്തിൽ നിന്നും ക്ഷീരകർഷകരെ കരകയറ്റിയതും ക്ഷീരസംഘങ്ങളിൽ കൂടിയുള്ള 2017-18 ലെ പാൽ സംഭരണത്തിൽ റെക്കാർഡ് വർദ്ധനവ് രേഖപ്പെടുത്തിയതും.

ക്ഷീരസഹകരണ സംഘങ്ങളിലൂടെ ഉള്ള പാൽ സംഭരണത്തിൽ കുതിച്ചു കയറ്റം

ക്ഷീരസഹകരണ സംഘങ്ങളിലൂടെ ഉള്ള പാൽ സംഭരണത്തിൽ റെക്കാർഡ് വർദ്ധനവ് ആണ് 2016-17, 2017-18 എന്നീ വർഷങ്ങളിൽ കേരളം സാക്ഷിയായത്. ക്ഷീരസഹകരണ മേഖലയിൽ കൂടി മാത്രമെ സ്ഥായിയായ ക്ഷീരവികസനം സാധിക്കുകയുള്ള എന്ന ഈ സർക്കാരിന്റെ വിലയിരുത്തലിനേയും നിലപാടിനേയും സാധൂകരിക്കുന്ന വളർച്ച ആണ് കേരളത്തിലെ ക്ഷീരസഹകരണ മേഖലയിൽ ഉണ്ടായത്. ക്ഷീരസഹകരണ പ്രസ്ഥാനങ്ങളെ സം‌പുഷ്ടീകരിക്കുവാൻ സർക്കാർ ക്ഷീരവികസന വകുപ്പിലൂടെ നടത്തിയ ചുവടുകൾക്ക് ഉറച്ച പിന്തുണ ആണ് ക്ഷീരകേരളം നൽകിയത്. ക്ഷീരസംഘങ്ങളിലൂടെ ഉള്ള പാൽ സംഭരണ കണക്കുകൾ ഇതിന്റെ ബാക്കി പത്രം ആണ്.

ക്ഷീരസഹകരണ സംഘങ്ങളിലൂടെ ഉള്ള പാൽ സംഭരണം
വർഷം ലക്ഷം മെട്രിക്ക് ടൺ പ്രതിവർഷം ലക്ഷം ലിറ്റർ പ്രതിദിനം
2016-17 5.94 16.27
2017-18 6.57 18.01*
  • ജനുവരി 2018, ഫെബ്രുവരി 2018, മാർച്ച് 2018 എന്നീ മാസങ്ങളിലെ പാലളവ് പ്രൊജക്ട്ടഡ് ഫിഗേഴ്സ് ആണ്

2016-17 വർഷത്തെ അപേക്ഷിച്ച് 2017-18 വർഷം 10.70 ശതമാനം വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്.ഈ ഒരു വളർച്ചാ നിരക്ക് കേരളത്തിലെ ക്ഷീരമേഖലയ്ക്ക് വളരെ പ്രതീക്ഷ നൽകുന്ന ഒരു വസ്തുയാ‍ണ്.

പശുക്കളുടെ പ്രതിദിന പാൽ ഉല്പാദ ശേഷിയിൽ വർദ്ധനവ്

2014-15 വർഷം കേരളത്തിലെ സങ്കര ഇനം ഉരുക്കളുടെ ഉല്പാദന ശേഷി 8.62 ലിറ്റർ പ്രതിദിനം എന്നായിരുന്നത് 2017 വർഷം ആദ്യം 10.22 ലിറ്റർ പ്രതിദിനം ആ‍യി ഉയർന്നു എന്നത് സർക്കാർ സ്വീകരിച്ച പ്രജനന നയത്തിന്റെ ഒരു വിജയം ആണ്. പ്രതിദിന പാൽ  ഉല്പാദന ശേഷിയുടെ കാര്യത്തിൽ കേരളത്തിന് രണ്ടാം സ്ഥാനം ആണ് ഉള്ളത് (പഞ്ചാബ് ഒന്നാം സ്ഥാനത്തും).

അന്യസംസ്ഥാനത്ത് നിന്നും മിൽമ മേഖലാ യൂണിയനുകൾ ഉറക്കുമതി ചെയ്യുന്ന പാലിൽ ഗണ്യമായ കുറവ്

2015-16 വർഷം പ്രതിദിനം ഏകദേശം 4.7 ലക്ഷം ലിറ്റർ പാൽ ഇറക്കുമതി ചെയ്തിരുന്നു എങ്കിൽ 2018 ഫെബ്രുവരി മാസം ഇത് 2 ലക്ഷം ലിറ്ററിൽ താഴെ ആയി ചുരുങ്ങി. ആഭ്യന്തര ഉത്പാദനം വർദ്ധിച്ച് കേരളം സ്വയം പര്യാപ്തതയിലേക്ക് ചുവട് വെയ്ക്കുന്നു എന്നതിന്റെ പ്രത്യക്ഷമായ ഉദാഹരണം ആണ് ഇത്

ക്ഷീരവികസന വകുപ്പിലൂടെ നടപ്പിലാക്കുന്ന നൂതന പദ്ധതികൾ

ഈസർക്കാർഅധികാരത്തിൽവന്നതിനുശേഷംക്ഷീരോല്പാദനരംഗത്ത് രണ്ടു വര്‍ഷത്തിനുളളിൽസ്വയംപര്യാപ്തതഎന്നപ്രഖ്യാപിതലക്ഷ്യംസാദ്ധ്യമാക്കുന്നതിനുതകുന്നനൂതനങ്ങളായപദ്ധതികൾക്ക്രൂപംകൊടുത്ത്വകുപ്പ്നടപ്പിലാക്കിവരുന്നു.

സംസ്ഥാനത്തെപാലുല്പാദനത്തിൽസ്വയംപര്യാപ്തമാക്കുന്നതിനായിമിൽക്ക്ഷെഡ വികസന പദ്ധതിയിലുൾപ്പെടുത്തിക്ഷീരോല്പാദനത്തിന്സാധ്യതകൂടുതലുളളപഞ്ചായത്തുകളെതെരഞ്ഞെടുത്ത്ക്ഷീരഗ്രാമംപദ്ധതിനടപ്പിലാക്കി. 2016-17 വർഷം 333.66 ലക്ഷംരൂപചെലവഴിച്ച്സംസ്ഥാനത്തെ  3 ജില്ലകളിൽ നിന്നുളള  3  പഞ്ചായത്തുകളിൽടിപദ്ധതിനടപ്പിലാക്കി.  കൊല്ലം ജില്ലയിലെ ഏരൂർഗ്രാമപഞ്ചായത്ത്, കോട്ടയംജില്ലയിലെഉദയനാപുരംഗ്രാമപഞ്ചായത്ത്, തൃശ്ശൂർജില്ലയിലെവെള്ളാങ്കല്ലൂർഗ്രാമപഞ്ചായത്ത്എന്നിവിടങ്ങളിലാണ്ക്ഷീരഗ്രാമംപദ്ധതിനടപ്പിലാക്കിയത്.  2017-18 വർഷം 500 ലക്ഷം രൂപ പദ്ധതി വിഹിതമായിപ്രയോജനപ്പെടുത്തിതിരുവനന്തപുരംജില്ലയിലെചിറയിൻ‌കീഴ്ഗ്രാമ പഞ്ചായത്ത്, കൊല്ലംജില്ലയിലെഇടമുളയ്ക്കൽഗ്രാമ പഞ്ചായത്ത്, ആലപ്പുഴ ജില്ലയിലെ മണ്ണഞ്ചേരി ഗ്രാമ പഞ്ചായത്ത്, തൃശൂർ ജില്ലയിലെ ചാഴൂർഗ്രാമ പഞ്ചായത്ത്, പാലക്കാട്ജില്ലയിലെ പറളി ഗ്രാമപഞ്ചായത്ത്എന്നിവടങ്ങളിൽക്ഷീരഗ്രാമംപദ്ധതിനടപ്പിലാക്കിവരുന്നു. ക്ഷീരഗ്രാമംപദ്ധതിഅതാത്പഞ്ചായത്തുകളുടെപ്രാദേശികവികസനത്തിന്നിർണ്ണായകമായിഎന്ന്കണക്കുകൾസൂചിപ്പിക്കുന്നു.2017-18 വർഷത്തെ ക്ഷീരഗ്രാ‍മം പദ്ധതിയിലൂടെ 1050 കറവപ്പശുക്കളേയും 225 കിടാരികളേയും പുതിയതായി സംസ്ഥാനത്ത് എത്തിക്കുവാൻ സാധിച്ചിട്ടുണ്ട്.

2016-17 വർഷംനടപ്പിലാക്കിയസമഗ്രക്ഷീരവികസനപദ്ധതിയിൽ ഉൾപ്പെടുത്തി കൊല്ലം,  എറണാകുളംജില്ലകളിലായി 11.66 കോടിരൂപ ചെലവഴിച്ച്പദ്ധതിപൂർത്തീകരിച്ചു.  ഈ പദ്ധതിയിലൂടെ 2895 കറവപ്പശുക്ക ളെയും  550 കിടാരികളെയുംവിതരണംചെയ്തിട്ടുണ്ട്.

2017-18  വർഷംഇദംപ്രദമമായിട്ടാണ്ഡെയറിസോൺരൂപീകരണപദ്ധതിനടപ്പിലാക്കുന്നത്.  സംസ്ഥാനത്തെ  50  തെരഞ്ഞെടുത്ത ബ്ലോക്കുകളിലായി പ്രത്യേകഡെയറിസോണുകൾക്ക് രൂപം നൽകുന്ന പദ്ധതി അവസാന ഘട്ടത്തിലാണ്. ഈ പദ്ധതിയിൽ ഉൾപ്പെടുത്തി 4122 കറവപ്പശുക്കളേയും 1170 കിടാരികളേയും വാങ്ങുവാൻ സാമ്പത്തിക സഹായം നൽകുകയുണ്ടായി.

2018-19 വർഷം 100 കിടാ‍രികൾ വീതം ഉൾപ്പെടുന്ന 5 പുതിയ കിടാരി പാർക്കുകൾ സ്ഥാപിക്കുവാൻ ഉള്ള പദ്ധതിയ്ക്ക് സർക്കാർ അംഗീകാരം നൽകിക്കഴിഞ്ഞു.77.5 ലക്ഷം രൂ‍പ ആണ് പദ്ധതി ചെലവ്. ജനനതീയതി മുതൽ 4 മാസം വരെ സംരക്ഷിച്ച് മികച്ച തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടു കൂടി കന്നുകുട്ടി ദത്തെടുക്കൽ പദ്ധതിയും2018-19 വർഷം വകുപ്പ് ഏറ്റെടുത്ത് നടപ്പിലാക്കുന്നതായിരിക്കും. 2000 കന്നുകുട്ടികളെ ദത്തെടുക്കുവാൻ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നു.മേൽ പദ്ധതികൾ എല്ലം 2018-19 വർഷത്തെ ബജറ്റിൽ ഉൾപ്പെട്ടിട്ടുണ്ട്.

ഈ മേഖയിലേക്ക് ഒട്ടനവധി ചെറുപ്പക്കാരും എൻ.ആർ.ഐ സംരഭകരും കടന്നു വരുന്നു എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ വ്യാവസായിക അടിസ്ഥാനത്തിൽ ഡെയറി ഫാമുകൾ ആരംഭിക്കുന്നതിനായി പുതിയ 20 പശു യൂണിറ്റ് പദ്ധതി നടപ്പിലാക്കുവാൻ 2017-18 വർഷം അനുമതി നൽകുകയുണ്ടായി.

തീറ്റപ്പുൽവികസനപദ്ധതി

ഈസർക്കാർഅധികാരത്തിൽവന്നതിനുശേഷം  2016  നവംബർ  26 മുതൽ ഒരു വർഷക്കാലത്തേയ്ക്ക്തീറ്റപ്പുൽകൃഷിവർഷമായിആചരിക്കുന്നതിന്റെഭാഗമായിതരിശുഭൂമിയിൽവ്യവസായികാടിസ്ഥാനത്തിൽ  2017-18 വർഷം 94  ഹെക്ടർ സ്ഥലത്ത്തീറ്റപ്പുൽകൃഷിപദ്ധതിയ്ക്ക്തുടക്കംകുറിച്ചു. 2018-19 വർഷം 108 ഹെക്ടർതരിശുഭൂമിയിൽതീറ്റപ്പുൽകൃഷിവ്യാപനംഉൾപ്പെടെ 2285 ഹെക്ടർസ്ഥലത്ത്പുൽകൃഷി നടത്തുവാൻ ക്ഷീരവികസന വകുപ്പ്ലക്ഷ്യംവയ്ക്കുന്നു.

2016-17, 2018-19 എന്നീ വർഷങ്ങളിൽ സർക്കാർ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 5495 ഹെക്ടർ സ്ഥലത്ത് അധികമായി തീറ്റപ്പുൽകൃഷി വ്യാപനം നടത്തുവാൻ സാധിച്ചു.2017-18  വർഷം  2050  ഹെക്ടർ സ്ഥലത്തുകൂടിതീറ്റപ്പുൽകൃഷിവ്യാപിച്ചതിലൂടെ  3.28  ലക്ഷംമെട്രിക്ടൺ അധികമായിതീറ്റപ്പുൽഉല്പാദിപ്പിക്കാനായിട്ടുണ്ട്.  2016-17 വർഷം   5 കോടി രൂപയുടെയും 2017-18 വർഷം 6 കോടി രൂപയുടേയും പുൽകൃഷിപദ്ധതികൾഈസർക്കാർനടപ്പാക്കിയിട്ടുണ്ട്പദ്ധതി പ്രവർത്തനങ്ങൾ പൂർത്തീകരിച്ചിട്ടുണ്ട്പ്രസ്തുതപദ്ധതിയിലൂടെ  29 സ്വയംസഹായസംഘങ്ങൾ/വനിതാഗ്രൂപ്പുകൾമുഖേനയുളളതീറ്റപ്പുൽകൃഷി/വിപണനം, വൈയ്ക്കോൽ, പച്ചപ്പുല്ല്, ധാന്യങ്ങൾഎന്നിവയുടെവിതരണം, നടീൽവസ്തുക്കളുടെവിതരണംഎന്നിവയുംനടത്തി. 2018-19 വർഷം 6.60 കോടിരൂപയുടെപദ്ധതികൾക്ക്സർക്കാർഅനുമതിനൽകിയിട്ടുണ്ട്.

വരൾച്ചദുരിതാശ്വാസഇനത്തിൽ 2016-17 വർഷം 35  ലക്ഷംരൂപ ചെലവഴിച്ച്ക്ഷീരസംഘങ്ങൾമുഖേനക്ഷീരകർഷകർക്ക്പച്ചപ്പുൽ / വൈയ്ക്കോൽലഭ്യമാക്കി.   2017-18 വർഷം 155 ലക്ഷംരൂപ സർക്കാർ ധനസഹായത്തോടുകൂടിക്ഷീരസംഘങ്ങളിലൂടെപച്ചപ്പുൽ / വൈക്കോൽ ക്ഷീരകർഷകർക്ക് വിതരണം ചെയ്യുകയുണ്ടായി. വരൾച്ചാ കാലയളവിൽ ഇത്കർഷകർക്ക് വളരേ ആശ്വാസകരമായിരുന്നു.

കടക്കെണിയിലായ  ക്ഷീരകർഷകർക്കുളള  ധനസഹായം:

ബാങ്കിൽ നിന്നും  വായ്പ  എടുത്ത്  വാങ്ങിയ  കറവ മാടുകൾ  ചത്തു പോവുകയോ ഉല്പാദന ശേഷി  കുറയുകയോ  ചെയ്ത  കാരണത്താൽ  ബാങ്ക്  വായ്പാ  തുക  തിരിച്ചടയ്ക്കാനാകാതെ  കടക്കെണിയിലായ  ക്ഷീരകർഷകർക്ക്  ധനാശ്വാസമായി  5 കോടി  രൂപ  2016-17 വർഷം ഈ സർക്കാർ അനുവദിക്കുകയുണ്ടായി. ഇത് കർഷകർക്ക് വളരെ ആശ്വാസകരമായി. കേരളത്തിൽ ആ‍ദ്യമായാണ് ക്ഷീരകർഷകർക്ക് മാത്രമായി ഒരു കടാശ്വാസ പദ്ധതി സർക്കാർ നടപ്പിലാക്കിയത്.

ക്ഷീരസഹകരണസംഘങ്ങളുടെശാക്തീകരണം

നിലവിൽ 3683 ക്ഷീരസഹകരണ സംഘങ്ങൾആണ്ക്ഷീരവികസന വകുപ്പിന്റെകീഴിൽപ്രവർത്തിച്ചുവരുന്നത്.ക്ഷീരസഹകരണസംഘങ്ങളുടെഅടിസ്ഥാനസൗകര്യംവികസിപ്പിച്ചുകൊണ്ടുംക്ഷീരസംഘങ്ങൾആപ്രദേശങ്ങളിലെസാമൂഹികവികസനകേന്ദ്രങ്ങൾആയിമാറ്റിക്കൊണ്ടുംക്ഷീരസഹകരണസംഘങ്ങളെകൂടുതൽജനകീയമാക്കിമെച്ചപ്പെട്ടസേവനങ്ങൾകർഷകർക്കുംതദ്ദേശവാസികൾക്കുംലഭിക്കുന്നുണ്ട്എന്ന്ഉറപ്പാക്കുന്നതിന്ഈസർക്കാരിന്സാധിച്ചു.  ക്ഷീരസഹകരണസംഘങ്ങളുടെഅടിസ്ഥാനസൗകര്യവികസനം,  ആട്ടോമേഷൻ,  ഹൈജീനിക്മിൽക്ക്റൂംനിർമ്മാണം, ശീതീകരണപ്ലാന്റുകൾ/ പ്രോസസിംഗ്പ്ലാന്റുകൾ, ഫാർമർ ഫെസിലിറ്റേഷൻസെന്ററുകൾ സ്ഥാപിക്കുന്നതിനുംതെരഞ്ഞെടുക്കപ്പെട്ടസംഘങ്ങളിൽകിയോസ്ക്ക്, ആട്ടോമാറ്റിക്പാൽ സംഭരണയൂണിറ്റ്എന്നിവസ്ഥാപിക്കുന്നതിനുംസാധിച്ചു.  ടിപ്രവർത്തനങ്ങളിലൂടെക്ഷീരസഹകരണസംഘങ്ങളുടെപ്രവർത്തനങ്ങൾസുതാര്യവുംകാര്യക്ഷമവുംആക്കുന്നതിനുംതദ്വാരകർഷകർക്ക്മെച്ചപ്പെട്ടവിലലഭ്യമാക്കുന്നതിനും സർക്കാരിന് കഴിഞ്ഞു.  19.5 കോടിരൂപയുടെ വികസനപ്രവർത്തനങ്ങൾ  2016-17 വർഷംപൂർത്തീകരിക്കാൻസാധിച്ചു.    2016-17 വർഷം28  പുതിയക്ഷീരസംഘങ്ങൾരജിസ്റ്റർചെയ്യുകയും, 27 ക്ഷീരസംഘങ്ങളെപുനരുദ്ധരിക്കുകയുംചെയ്തിട്ടുണ്ട്.  658  ക്ഷീരസംഘങ്ങൾക്ക്ആധുനികവൽക്കരണത്തിനുളളസജ്ജീകരണങ്ങൾചെയ്യുന്നതിനുളളനടപടിസ്വീകരിച്ചു.

2017-18 വർഷം  25.85കോടിരൂപസർക്കാർഅനുവദിച്ചിട്ടുണ്ട്. 75 ക്ഷീരസംഘങ്ങൾ പുതിയതായി രജിസ്റ്റർ ചെയ്യുന്നതിനുംനിർജ്ജീവമായിരുന്ന 110 ക്ഷീരസംഘങ്ങളുടെ പ്രവർത്തനം പുനർജ്ജീവിപ്പിക്കുവാനും സത്വര നടപടികൾ സ്വീകരിച്ചു വരുന്നു.

ക്ഷീരസഹകരണ പ്രസ്ഥാനങ്ങളുടെ നവോത്ഥാനത്തിനായി വിദഗ്ദ പഠന കമ്മറ്റി

2017-18 വർഷംകേരളത്തിലെക്ഷീരസഹകരണമേഖലയെയുംനിലവിലുളളത്രിതലസംവിധാനത്തെയുംകുറിച്ച്ഒരുസമഗ്രപഠനറിപ്പോർട്ട്സമർപ്പിക്കുന്നതിനായിശ്രീമതി. ലിഡ ജേക്കബ് ഐ.എ.എസ് ചെയർമാനായുള്ള   ഒരുപഠനകമ്മിറ്റിയെനിയോഗിച്ച്ഉത്തരവാകുകയുംപ്രസ്തുതകമ്മിറ്റിയുടെപ്രവർത്തനംആരംഭിക്കുകയുംചെയ്തിട്ടുണ്ട്.

 വകുപ്പിന്  ദേശീയ നിലവാരത്തോട് കൂടിയ സ്റ്റേറ്റ ഡെയറി ലാബ്      

എൻ.എ.ബി.എൽ. അക്രഡിറ്റേഷനോടുകൂടിയ  സ്റ്റേറ്റ്  ഡെയറി  ലാബ്  കേരളത്തിലെ തന്നെ  മികച്ച  ലാബുകളിൽ  ഒന്നായി  മാറിയിട്ടുണ്ട്.  നിലവിൽ  പാൽ, പാലുല്പന്നങ്ങൾ, വെളളം, കാലിത്തീറ്റ  എന്നിവയുടെ  100 –ഓളം  ഘടകങ്ങൾ  പരിശോധിക്കുവാൻ  പ്രസ്തുത  ലാബ്  സജ്ജമാണ്. 2016-17 വർഷം  പരിശോധിച്ച  സാമ്പിളുകളുടെ  വിശദാംശം  താഴെ  പറയുന്നു.

പാൽ 221
കാലിത്തീറ്റ 246
പാലുല്പന്നങ്ങൾ 40
വെളളം 39
ആകെ 546

 

സ്റ്റേറ്റ്  ഡെയറി  ലാബിന്റെ  ഒരു  പുതിയ  കാൽവെയ്പ്  എന്ന  നിലയിൽ  പാലിലെ  അതിനൂതനമായ എ2  കേസിൻ  പരിശോധന  വിജയകരമായി  നടത്തി.   ഈ  പ്രോട്ടീന്റെ  സാന്നിദ്ധ്യം  പാലിൽ  പരിശോധിച്ച്  കണ്ടുപിടിക്കുന്ന  സംവിധാനം  ഇന്ത്യയിൽ  അമുൽ  കഴിഞ്ഞാൽ  സ്റ്റേറ്റ് ഡെയറി  ലാബിൽ  മാത്രമേ  ഉളളൂ.  പരിശോധനാ  ഫീസിനത്തിൽ  2016-17-ൽ  2,43,320/-  രൂപ  ലഭിക്കുകയുണ്ടായി. ഏകദേശം 2 കോടി രൂപ ഈ സർക്കാർ സ്റ്റേറ്റ് ഡെയറി ലാബിന്റെ ആധുനീകവത്ക്കരണത്തിനും അടിസ്ഥാന സൌകര്യ വികസനത്തിനുമായി അനുവദിച്ചു നൽകിയിട്ടുണ്ട്.

പാൽ ഗുണനിലാരം ഉറപ്പാക്കുന്നതിന് റീജിയനൽ ഡെയറി ലാബുകൾ

ഈ സർക്കാർ നിലവിൽ വന്നതിന് ശേഷം കാസർഗോഡ്, കോട്ടയം എന്നീ റീജിയനൽ ഡെയറി ലാബുകളുടെ പ്രവർത്തനോൽഘാടനം നടത്തുകയുണ്ടാ‍യി.കൂടാതെ ആലത്തൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന റീജിയനൽ ലാബിന്റെ അടിസ്ഥാന സൌകര്യം വർദ്ധിപ്പിക്കുവാനും സാധിച്ചിട്ടുണ്ട്. 2016-17, 2017-18 എന്നീ വർഷങ്ങളിലായി  6 കോടി രൂപ സർക്കാർ ഈ ഇനത്തിൽ അനുവദിച്ചു നൽകിയിട്ടുണ്ട്.റീജിയനൽ ഡെയറി ലാബുകളുടെ പ്രവർത്തനം വകുപ്പിന്റെ ഗുണനിലവാര നിയന്ത്രണ പ്രവർത്തനങ്ങൾക്ക് പുതിയ ഊർജ്ജം നൽകിയിട്ടുണ്ട്.

അതിർത്തി ചെക്ക് പോസ്റ്റുകളിൽ സ്ഥിരം പാൽ പരിശോധനാ സംവിധാനം

അന്യസംസ്ഥാനത്ത്  നിന്നും  കേരളത്തിൽ  എത്തുന്ന  പാലിന്റെ  ഗുണനിലവാരം  ഉറപ്പാക്കിന്നതിനായി  ചെക്ക്  പോസ്റ്റുകളിൽ   സ്ഥിരം  സംവിധാനം  ഏർപ്പെടുത്തുമെന്നും  ബഹു. ഗവർണ്ണറുടെ  പ്രഖ്യാപിതലക്ഷ്യം  നടപ്പിലാക്കുന്നതിന്റെ  ഭാഗമായി  പാലക്കാട്  മീനാക്ഷിപുരം  ചെക്ക്  പോസ്റ്റുകളിൽ  കൂടി  പാൽ  പരിശോധനാ ലാബ്  2017-18 വർഷം സജ്ജീകരിച്ച്  പ്രവർത്തനം  ആരംഭിച്ചു.തൻവർഷം  ആര്യങ്കാവ്, പാറശ്ശാല ചെക്ക്  പോസ്റ്റുകളിൽ  കൂടി  പാൽ  പരിശോധനാലാബ്  സജ്ജമാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞു. ചെക്ക് പോസ്റ്റുകളിൽ പാൽ പരിശോധനയ്ക്ക് സ്ഥിരം സംവിധാനം ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി 10 പുതിയ തസ്തികകൾ ഈ സർക്കാർ ക്ഷീരവികസന വകുപ്പിന് അനുവദിച്ച് നൽകിയിട്ടുണ്ട്.

ക്ഷീരകർഷകരേയുംഅവരുടെകാലികളേയുംഉൾപ്പെടുത്തിസമഗ്രഇൻഷ്വറൻസ്പരിരക്ഷാപദ്ധതി

കേരളത്തിൽ ക്ഷീരസഹകരണ സംഘങ്ങളിൽ പാൽ അളക്കുന്ന ഏകദേശം 2 ലക്ഷം കർഷകരേയും അവരുടെ ഉരുക്കളേയും ഉൾപ്പെടുത്തി ഒരു സമഗ്ര ഇൻഷ്വറൻസ് പദ്ധതിയ്ക്ക് 2017-18 വർഷം ഭരണാനുമതി ലഭിക്കുകയും ടി പദ്ധതിയ്ക്ക് മുന്നൊരുക്കങ്ങൾ നടത്തിയും വരുന്നു. ഈ പദ്ധതി ക്ഷീരകർഷകർക്ക് സാമ്പത്തിക സാമൂഹിക സുരക്ഷ ഉറപ്പാക്കുന്നതിൽ ഒരു നിർണ്ണായകരമാ‍യ പങ്ക് വഹിക്കും എന്ന് ഉറപ്പാണ്.മിൽമ, മേഖലാ യൂണിയനുകൾ, ക്ഷീരകർഷക ക്ഷേമനിധി ബോർഡ് എന്നീ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടു കൂടി ആവും പദ്ധതി നടപ്പിലാക്കുക.

ക്ഷീരമേഖലയിലെമറ്റ്ഏജൻസികൾക്ക്ധനസഹായപാക്കേജ്

വയനാട്, ബ്രഹ്മഗിരിവികസനസൊസൈറ്റിയ്ക്ക്അടിസ്ഥാനസൗകര്യവികസനത്തിനും  സാമൂഹിക  സുരക്ഷാപദ്ധതികൾക്കുമായി 2016-17 വർഷം 5 കോടി  രൂപയുടെ  പദ്ധതി സർക്കാർ അംഗീകരിക്കുകയും പദ്ധതി പൂർത്തീകരിക്കുകയും ചെയ്തു. 2018-19 വർഷം 50 ലക്ഷം രൂപ സർക്കാർ പുതിയ ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്

2017-18  വർഷംവയനാട്ജില്ലയിലെക്ഷീരവികസനപദ്ധതികൾക്കായി  25 ലക്ഷംരൂപവകയിരുത്തിയിട്ടുണ്ട്.  പ്രസ്തുതപദ്ധതിയുടെപ്രവർത്തനങ്ങൾആരംഭിച്ചുകഴിഞ്ഞു.

കാലിത്തീറ്റ സബ്സിഡി ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ സംവിധാനത്തിലൂടെ

കാലിത്തീറ്റസബ്സിഡിയിനത്തിൽ  2016-17-ൽ  2 ലക്ഷത്തോളംകർഷകർക്ക്ക്ഷീരസംഘങ്ങളിൽഅളക്കുന്നഓരോലിറ്റർപാലിനും  1/-  രൂപനിരക്കിൽമൊത്തം  12.50 കോടിരൂപചെലവഴിച്ചു.  കാലിത്തീറ്റസബ്സിഡിയ്ക്കുപുറമേഏകദേശംഒരുലക്ഷംകർഷകർക്ക് 1 കോടിരൂപയുടെമിനറൽമിക്സ്ച്ചർവിതരണംചെയ്തു.  2017-18-ൽകാലിത്തീറ്റസബ്സിഡിഇനത്തിൽ  13കോടിരൂപയുംമിനറൽമിക്സ്ച്ചർവിതരണംചെയ്യുന്നതിന്ഒരുകോടിരൂപയുംചെലവഴിച്ചിട്ടുണ്ട്. ഡി.ബി.റ്റി സംവിധാനം പ്രയോജനപ്പെടുത്തി ക്ഷീരകർഷകർക്ക് അവരവരുടെ ബാങ്ക് അക്കൌണ്ടിൽ ധനസഹായം ലഭിക്കുന്നത് വഴി പദ്ധതിയുടെ സുതാര്യതയും തദ്വാര സ്വീകാര്യതയും വർദ്ധിപ്പിക്കുവാൻ സാധിച്ചിട്ടുണ്ട്. 2018-19 വർഷം 15 കോടി രൂപ ആണ് ഈ ഇനത്തിൽ സർക്കാർ ബജറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഗ്രാമീണ വിജ്ഞാന വ്യാപന പ്രവർത്തനങ്ങൽപുത്തൻ ഉണർവ്വോടെ

ഗ്രാമീണവിജ്ഞാനവ്യാപനപ്രവർത്തനങ്ങളുടെഭാഗമായിപാൽഗുണമേന്മാബോധവൽക്കരണപരിപാടികൾ, ഉപഭോക്തൃമുഖാമുഖം, കർഷകസമ്പർക്കപരിപാടികൾ, സ്കൂൾഡെയറിക്ലബ്ബ്രൂപീകരണം, എക്സിബിഷനുകൾ, ക്ഷീരപരിശീലനകേന്ദ്രങ്ങൾമുഖേനപ്രത്യേകപരിശീലനപരിപാടികൾഎന്നിവയ്ക്കായി  2016-17-ൽ  4.5 കോടിരൂപചെലവഴിച്ചു.     സംസ്ഥാനത്ത്ഏറ്റവുംകൂടുതൽപാൽഅളന്നക്ഷീരകർഷകന്2016-17, 2017-18 വർഷങ്ങളിൽ ക്ഷീരസഹകാരിഅവാർഡുംതെരഞ്ഞെടുക്കപ്പെട്ടമാതൃകാക്ഷീരകർഷകർക്ക്പഠനയാത്രകളും, പ്രകൃതിദുരന്തം, പെട്ടെന്നുളളഅസുഖം, അപകടംഎന്നിവമൂലംകന്നുകാലികളെനഷ്ടപ്പെടുന്നവർക്ക്ധനസഹായമായികണ്ടിജൻസിഫണ്ട്എന്നിവയും,  സംസ്ഥാനതലത്തിൽക്ഷീരകർഷകപാർലമെന്റ്, കന്നുകാലിപ്രദർശനം, ഡെയറിഎക്സ്പോ,  സെമിനാറുകൾഎന്നിവയുംസംഘടിപ്പിച്ചു.  2017-18-ൽമേൽപദ്ധതികൾകൂടാതെ, കർഷകരെയുംകാലികളെയുംഉൾപ്പെടുത്തിസമഗ്രഇൻഷുറൻസ്പദ്ധതി, വകുപ്പ്ആസ്തികളുടെജിയോമാപ്പിംഗ്, യുവാക്കൾക്കുംപ്രവാസിമലയാളികൾക്കുംഹൈടെക്ഡെയറിയൂണിറ്റ്എന്നിവയുംഉൾപ്പെടുത്തിയിട്ടുണ്ട്.2018-19 വർഷത്തെ ബജറ്റിൽ 5.45 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.

ക്ഷീരകർഷകക്ഷേമനിധിപെൻഷൻസർക്കാർ ഏറ്റെടുത്തു.

ക്ഷീരകർഷകർക്കുള്ളക്ഷേമപെൻഷൻ 500/- രൂപയിൻനിന്നും 1100/- രൂപയായിഉയർത്തി.വർദ്ധിപ്പിച്ചനിരക്കിൽപെൻഷൻതുകനൽകുന്നതിനായിസർക്കാർ 32.89 കോടിരൂപഅനുവദിച്ചു.ടിതുകവകുപ്പ്പെൻഷൻവിതരണത്തിനായിക്ഷീരകർഷകക്ഷേമനിധിബോർഡിന്കൈമാറിയിട്ടുണ്ട്.

ക്ഷീരകർഷകക്ഷേമനിധിപെൻഷൻകേരളാസർക്കാരിന്റെസാമൂഹികസുരക്ഷാപെൻഷനിൽഉൾപ്പെടുത്തിസർക്കാർബാധ്യതഏറ്റെടുത്ത നടപടികേരളത്തിലെ ക്ഷീരവികസന രംഗത്ത് ഒരു നാഴികക്കല്ലാണ്.

പാൽവിലചാർട്ട്നവീകരണം :

ക്ഷീരകർഷകരുടെആവശ്യംപരിഗണിച്ച്പാൽവിലവർദ്ധിപ്പിക്കുന്നതിന് 2017 ഫെബ്രുവരിയിൽനടപടിസ്വീകരിക്കുകയും 4 രൂപവില്പനവിലവർദ്ധിപ്പിച്ചപ്പോൾകൂട്ടിയപാൽവിലയിൽ 3.35 രൂപയുംകർഷകനുതന്നെലഭിക്കുന്നുഎന്ന്സർക്കാർഉറപ്പ്വരുത്തി.  ഈസർക്കാർ, ക്ഷീരകർഷകർക്കുംക്ഷീരസംഘങ്ങൾക്കുംഗുണകരമായരീതിയിൽനിലവിൽഉണ്ടായിരുന്നപാൽവിലചാർട്ടിൽശാസ്ത്രീയമായഭേദഗതികൾവരുത്തുകയുംചെയ്തു. അങ്ങനെപാൽവിലവർദ്ധനവിന്റെയഥാർത്ഥഗുണഭോക്താവ്കേരളത്തിലെക്ഷീരകർഷകർആയിഎന്നുള്ളതിൽഈസർക്കാരിന്അഭിമാനിക്കാം. സംസ്ഥാനത്ത്വിപണിയിലെ പാൽ വില ശരാശരി4 രൂപ വർദ്ധിച്ചപ്പോൾ ക്ഷീരകർഷകന് 4.02 രൂപവർദ്ധനവ്ഇപ്പോൾലഭിക്കുവാൻഉള്ളസാഹചര്യംഉണ്ടായി.

ക്ഷീരസംഘംജീവനക്കാർക്ക്സെക്ഷൻ 80 പ്രകാരമുള്ള ആനുകൂല്യം നടപ്പിലാക്കുവാൻ കൂടുതൽവിഹിതം.

പാൽവിലചാർട്ട്നവീകരിച്ചപ്പോൾക്ഷീരസംഘങ്ങൾക്ക്മാർജിൻ 4 % എന്നുള്ളത് 8% ആയിവർദ്ധിപ്പിച്ചു. 4 രൂപവർദ്ധനവിൽഅങ്ങനെ 32 പൈസക്ഷീരസംഘങ്ങൾക്ക്മാർജിൻആയിഅനുവദിച്ചത്ക്ഷീരസംഘങ്ങൾക്ക്സെക്ഷൻ 80 പ്രകാരംജീവനക്കാർക്ക്സേവനവേതനവ്യവസ്ഥകൾനടപ്പിലാക്കുവാൻസഹായിച്ചു. കൂടാതെ 2017-18 വർഷം സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ക്ഷീരസഹകരണ സംഘങ്ങൾക്ക് മാനേജീരിയൽ സബ്സിഡി (122 ലക്ഷം രൂപ) ഏർപ്പെടുത്തിയത് ഈ മേഖലയിൽ ഒരു ഉണർവ്വും ആശ്വാസവും നൽകിയിട്ടുണ്ട്. സാമ്പത്തിക പരാധീനതമൂലം പ്രവർത്തനം തന്നെ നിലച്ചു പോകുന്നതും പ്രതിദിനം 150 ലിറ്ററിൽ താഴെ പാൽ സംഭരണവും ഉള്ള ക്ഷീരസംഘങ്ങൾക്ക് 10 മാസക്കാലത്തേയ്ക്ക് 2 ജീവനക്കാരുടെ ശമ്പളത്തിന്റെ 50 % ആണ് ഈ പദ്ധതിയിലൂടെ ക്ഷീരസംഘങ്ങൾക്ക് അനുവദിച്ച് നൽകുന്നത്

 പുതിയക്ഷീരവികസനസർവ്വീസ്യൂണിറ്റുകൾ :

സംസ്ഥാനത്ത് 10 പുതിയക്ഷീരവികസനയൂണിറ്റുകൾ 2016-17 വർഷംപ്രവർത്തനക്ഷമമാക്കി.പുതിയ യൂണിറ്റുകളുടെ പ്രവർത്തനം ഈ മേഖയുടെ പുരോഗതിയ്ക്ക് ആക്കം കൂട്ടിയിട്ടുണ്ട്.

കർഷകപാർലമെന്റുംഡെയറിഎക്സ്പോയുംമാധ്യമഅവാർഡും

ഗ്രാമീണവിജ്ഞാനവ്യാപനപ്രവർത്തനങ്ങളുടെഭാഗമായിസംസ്ഥാനക്ഷീരസംഗമം, ഡെയറിസെമിനാർഎന്നിവപാലക്കാട്ജില്ലയിലെപട്ടാമ്പിയിൽ2016-17 വർഷം വമ്പിച്ചജനപങ്കാളിത്തത്തോടുകൂടിസംഘടിപ്പിച്ചു. കേരളത്തിലെക്ഷീരമേഖലയ്ക്ക്ഒരുപുത്തൻഉണർവുംകാഴ്‍ചപ്പാടുംനൽകുവാൻപ്രസ്തുതപരിപാടികൾക്ക്സാധിച്ചു. കർഷകപാർലമെന്റ്, ടെക്നിക്കൽസെമിനാറുകൾ, മാധ്യമഅവാർഡ്വിതരണം, എന്നിവപ്രത്യേകആകർഷകങ്ങൾആയി. ഇതോടൊപ്പംസംസ്ഥാനത്ത്ആദ്യമായിചെറുകിടഡെയറിസംരംഭകർക്ക്പ്രയോജനപ്രദമായരീതിയിൽരൂപകല്പനചെയ്തവിവിധഏജൻസികളെഉൾപ്പെടുത്തിക്കൊണ്ട്ഒരുഡെയറിഎക്സ്പോയുംനടത്തുകയുണ്ടായി.

കൂടുതൽ മെച്ചപ്പെട്ട രീതിയിൽ 2017-18 വർഷത്തെ ക്ഷീരസംഗമം ഫെബ്രുവരി 15 മുതൽ 17 വരെ ഉള്ള തീയതികളിൽ കോഴിക്കോട് വടകരയിൽ വെച്ച് നടത്തപ്പെടുകയാണ്.

ക്ഷീരപരിശീലനകേന്ദ്രങ്ങളുടെഅടിസ്ഥാനസൗകര്യവികസനം

ഏകദേശം 60 ലക്ഷംരൂപഅനുവദിച്ച്ക്ഷീരവികസന വകുപ്പിന്റെകീഴിൽപ്രവർത്തിക്കുന്നകോട്ടയം, ആലത്തൂർ, കോഴിക്കോട്എന്നീക്ഷീരപരിശീലനകേന്ദ്രങ്ങൾമാതൃകാപരിശീലനകേന്ദ്രങ്ങളായിഉയർത്തി. ഏകദേശം 4000 ക്ഷീരകർഷകർക്ക് /സംഘംജീവനക്കാർക്ക്/ഉദ്യോഗസ്ഥർക്കുംമറ്റുള്ളവർക്കുംഇതിന്റെപ്രയോജനംലഭിച്ചുവരുന്നു.

ക്ഷീരവികസനത്തിനായി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ നിന്നും മുന്തിയ പരിഗണനയും പദ്ധതി വിഹിതവും

2016-17, 2017-18 വർഷങ്ങളിൽ ക്ഷീരവികസന മേഖലയ്ക്ക് തദ്ദേശ സ്വയം ഭരണ സ്ഥാപങ്ങളിൽ നിന്നും പദ്ധതി വിഹിതത്തിൽ ഗണ്യമായ വർദ്ധനവ് ഉണ്ടായി എന്നത് ഒരു സവിശേഷതയാണ്. 2016-17 വർഷം സർക്കാർ ഇടപെടലിന്റെ ഭാഗമായി കോ-ഓർഡിനേഷൻ കമ്മറ്റി തീരുമാന പ്രകാരം തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലൂടെ ഉള്ള കാലിത്തിറ്റ സബ്സിഡി വിഹിതം സംഘത്തിൽ അളക്കുന്ന ഓരോ ലിറ്റർ പാലിനും 3 രൂപയിൽ നിന്നും 4 രൂപയായി വർദ്ധിപ്പിച്ചു. ഇത് ഈ രംഗത്ത് പ്രവർത്തിക്കുന്ന ക്ഷീരകർഷകർക്ക് ഒരു വലിയ ആശ്വാസം ആയി. 2016-17 വർഷം ഏകദേശം 72  കോടി രൂപയും 2017-18 വർഷം ഏകദേശം  93 കോടി രൂപയും ക്ഷീരവികസന വകുപ്പ് ഉദ്യോഗസ്ഥർ നിർവ്വഹണ ഉദ്യോഗസ്ഥർ ആയി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ വഴി ക്ഷീരമേഖലയ്ക്കു വേണ്ടി ചെലവഴിച്ചു.

3 മേഖലാ യൂണിയനുകളിൽ നിയമനങ്ങൾ സുതാര്യമാക്കി

തിരുവനന്തപുരം, എറണാകുളം, മലബാർ എന്നീ റീജിയനൽ യൂണിയനുകളിൽ നടത്തുന്ന ഉദ്യോഗസ്ഥ നിയമനങ്ങളെ സംബന്ധിച്ച് ഒട്ടനവധി പരാതികൾ സർക്കാരിന് ലഭിക്കുകയുണ്ടായി. ഈ വിഷയത്തിൽ സർക്കാർ ശക്തമായ ഇടപെടൽ നടത്തിക്കൊണ്ട് ഉദ്യോഗസ്ഥ നിയമനങ്ങൾക്കായി ഒരു റിക്രൂട്ട്‌മെന്റ് കമ്മറ്റി നിയോഗിക്കുകയും നിയമന പ്രക്രീയ സുത്രാര്യമാക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിച്ചു വരികയുമാണ്.

ക്ഷീരസംഘങ്ങൾക്കുള്ള അഫലിയേഷൻ

വർഷങ്ങളായി പ്രാഥമിക ക്ഷീരസഹകരണ സംഘങ്ങൾക്ക് മിൽമയുടെ മേഖലാ യൂണിയനുകളിൽ അംഗത്വം ഓരോ കാരണങ്ങൾ പറഞ്ഞ് നൽകാതിരുന്നു. 2017 ഏപ്രിലിൽ ഈ പ്രവണത അവസാനിപ്പിക്കുവാനും മേഖലാ യൂണിയൻ ബൈലോ, സഹകരണ നിയമവും ചട്ടങ്ങളും എന്നിവ അനുസരിച്ച് അർഹരായവർക്ക് അംഗത്വം നൽകുന്നതിനുള്ള സർക്കുലർ ഡെയറി ഡയറക്ടർ നൽകിയിരുന്നു.ഇതിനെതിരെ മിൽമ ബഹു. ഹൈക്കോടതിയുടെ സിംഗിൽ ബെഞ്ചിലും ഡിവിഷൻ ബെഞ്ചിലും കേസ് നൽകിയിരുന്നു എങ്കിലും സർക്കാർ ഭാഗം വിജയിപ്പിച്ചു.ഇതിന്റെ ഫലമായി നൂറു കണക്കിന് ക്ഷീ‍രസംഘങ്ങൾക്ക് തടസ്സങ്ങൾ നീങ്ങി മിൽമയിൽ അംഗത്വം ലഭിച്ചു.

എസ്.സി വകുപ്പിന്റെ പൂൾഡ് ഫണ്ട് ഉപയോഗപ്പെടുത്തി ക്ഷീരവികസനം

2016-17 വർഷം എസ്.സി വകുപ്പിന്റെ പൂൾഡ് ഫണ്ട് പ്രയോജനപ്പെടുത്തി കൊണ്ട് 109.31 ലക്ഷം രൂപയുടെ ക്ഷീരവികസന പദ്ധതികൾ (പശുവിനെ വാ‍ങ്ങൽ / തൊഴുത്ത് നവീ‍കരണവും നിർമ്മാണവും) തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ എന്നീ ജില്ലകളിൽ നടപ്പാക്കിയിട്ടുണ്ട്. 2017-18 വർഷവും 2.50 കോടി രൂപ എസ്.സി വകുപ്പ് അനുവദിച്ച് നൽകിയിട്ടുണ്ട്.സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നിൽക്കുന്ന പട്ടികജാതിയിൽ പെടുന്നവർക്ക് ഇത് ഒരു പുതിയ തൊഴിൽ മേഖല കണ്ടെത്തുന്നതിന് സഹായിച്ചു.

ക്ഷീരവികസന രംഗത്ത് വിപ്ലവകരമായ മുന്നേറ്റത്തിന്റെ 2 വർഷങ്ങൾ ആണ് പിന്നിട്ടൂ കൊണ്ടിരിക്കുന്നത്. വരും വർഷങ്ങളിലും ക്ഷീരമേഖലയിലെ നയങ്ങളുടേയും പദ്ധതികളുടെയും സമയബന്ധിതമായ അവലോകനങ്ങൾ നടത്തി ആവശ്യമായ ഭേദഗതികൾ വരുത്തിക്കൊണ്ടും രംഗത്ത് നൂതന കർമ്മപരിപാടികൾ ആവശിഷ്കരിച്ച് നടപ്പാക്കിക്കൊണ്ടും ക്ഷീരകർഷകരുടെ സാമൂഹിക സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കിക്കൊണ്ടും മേഖലയുമായി ബന്ധപ്പട്ട് നിൽക്കുന്നവരുടെ പ്രവത്തനങ്ങൾ ഏകോപിപ്പിച്ചു കൊണ്ട് സ്വയം പര്യാപ്ത ക്ഷീരകേരളംഎന്ന സ്വപ്നസാക്ഷാത്ക്കാരത്തിനായിവകുപ്പ് പ്രവത്തിക്കും എന്ന് ഉറപ്പ് നൽകി കൊള്ളുന്നു.