ഒരു വര്‍ഷത്തിനുള്ളില്‍ നടത്തിയ പ്രധാന പ്രവര്‍ത്തനങ്ങളും നേട്ടങ്ങളും
ക.     വനസംരക്ഷണം

1.    വനം കയ്യേറ്റം പൂര്‍ണ്ണമായും തടയുന്നതിലേക്കായി വനാതിര്‍ത്തി സര്‍വ്വേ ചെയ്ത് ജണ്ടകള്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തനം തന്‍വര്‍ഷവും തുടര്‍ന്നു. വനാതിര്‍ത്തി നിര്‍ണ്ണയിച്ച് 23712 ജണ്ടകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇത് ഒരു സര്‍വ്വകാല റെക്കോഡാണ്.
2.    ജലസംഭരണം, ഭൂജല നിരപ്പ് വര്‍ദ്ധിപ്പിക്കല്‍, വന്യജീവികള്‍ക്ക് ജലം ലഭ്യമാക്കല്‍, കാട്ടുതീ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കായി തടയണകള്‍, കുളങ്ങള്‍ എന്നിവയുടെ നിര്‍മ്മാണം, പുനരുജ്ജീവനം എന്നിവയും വയലുകളുടെ പരിപാലനവും നടത്തുകയുണ്ടായി. മൊത്തം 350 ജലാശയങ്ങള്‍ (ംമലേൃ യീറശലെ) വനത്തിനുള്ളില്‍ സജ്ജീകരിച്ചിട്ടുണ്ട്.
കാട്ടുതീയുടെ ആവിര്‍ഭാവം ഉപഗ്രഹ സഹായത്താല്‍ കണ്ടെത്തി ബന്ധപ്പെട്ട പ്രദേശത്തെ ഉദ്യോഗസ്ഥര്‍ക്ക് വിവരവും ജാഗ്രതാനിര്‍ദ്ദേശവും നല്‍കുന്നതിനുള്ള ഫോറസ്റ്റ് ഫയര്‍ അലര്‍ട്ട് സംവിധാനം നടപ്പില്‍ വരുത്തി.
3.    കാസര്‍ഗോഡ്, തൃശ്ശൂര്‍, പാലക്കാട്, ഇടുക്കി, കോട്ടയം, പത്തനംതിട്ട എന്നീ ജില്ലകളിലായി 316.4014 ഹെക്ടര്‍ സ്ഥലം റിസര്‍വ്വ് വനമായി പ്രഖ്യാപിച്ചു. ഇതില്‍ 58.0803 ഹെക്ടര്‍ സ്ഥലം കണ്ടല്‍ക്കാടുകളാണ്.
4.    പുതിയ 10 ഫോറസ്റ്റ് സ്റ്റേഷനുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു.
5.    വനാതിര്‍ത്തി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട സര്‍വ്വേ ജോലികള്‍ ത്വരിതപ്പെടുത്തുന്നതിന് സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാര്‍ /ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാര്‍ക്ക് നല്‍കുന്ന സര്‍വ്വേ പരിശീലനം തന്‍വര്‍ഷവും തുടരുന്നു. 30 പേര്‍ അടങ്ങുന്ന ആറാമത് ബാച്ചിന്‍റെ പരിശീലനം ആരംഭിച്ചിട്ടുണ്ട്.
6.    ചന്ദനത്തിന്‍റെ വര്‍ഗ്ഗീകരണത്തില്‍ (രഹമശൈളശരമശേീി) 15-ാമത്തെ ഇനമായി ചന്ദനവെള്ള ചിപ്സിനെക്കൂടി ഉള്‍പ്പെടുത്തി. ഇതിലൂടെ ഈ ഇനത്തെയും ചന്ദനലേലത്തില്‍ ലേലം ചെയ്യുവാനും തډൂലം സര്‍ക്കാരിലേയ്ക്ക് അധിക വരുമാനം കണ്ടെത്താനും സാധിച്ചിട്ടുണ്ട്.
ക്ഷേത്രങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും ചെറിയ അളവില്‍ നിയമപരമായി ചന്ദനം ലഭ്യമാക്കുന്നതിനായി കുളത്തൂപ്പുഴ, കോന്നി, വീട്ടൂര്‍, ചാലിയം, കണ്ണോത്ത്, പരപ്പ എന്നീ ആറ് തടി ഡിപ്പോകള്‍ ചന്ദനത്തിന്‍റെ ചില്ലറ വില്‍പ്പനയ്ക്കുള്ള അംഗീകൃത ഏജന്‍സിയാക്കിമാറ്റി.
കക.       ഫോറസ്ട്രി ജോലികളില്‍ കോണ്‍ട്രാക്റ്റ് സമ്പ്രദായം നടപ്പാക്കല്‍
കണ്‍വീനര്‍ സമ്പ്രദായത്തിലൂടെ വനംവകുപ്പില്‍ ചെയ്തു പോന്നിരുന്ന ഫോറസ്ട്രി ജോലികള്‍, പ്രസ്തുത സമ്പ്രദായത്തിലെ ന്യൂനതകള്‍ പരിഹരിച്ചുകൊണ്ടും ജോലികള്‍ കൂടുതല്‍ കാര്യക്ഷമമായും സുതാര്യമായും  പൂര്‍ത്തിയാക്കുന്നതിനുമായി വനംവകുപ്പില്‍ ഫോറസ്ട്രി ജോലികള്‍ക്കായി കോണ്‍ട്രാക്ട് സമ്പ്രദായം ഏര്‍പ്പെടുത്തി.
കകക.    സാമൂഹിക വനവല്‍ക്കരണം
1.    ڇഹരിതകേരളംڈ പദ്ധതിയുടെ ഭാഗമായും ലോക പരിസ്ഥിതിദിനാഘോഷത്തിനോടനുബന്ധിച്ചും 169 കുളങ്ങള്‍ വൃത്തിയാക്കുകയും 17 ടണ്‍ മാലിന്യം ശേഖരിച്ച് നീക്കം ചെയ്യുകയും 12413 ആള്‍ക്കാരെ ഈ പരിപാടികളില്‍ പങ്കാളികളാക്കുകയും ചെയ്തു.
2.    ഹരിതകേരളം പദ്ധതി കത ഘട്ടത്തിന്‍റെ ഭാഗമായി 72.05 ലക്ഷം (തേക്ക് – 66.12 ലക്ഷം, മറ്റുള്ളവ – 5.93 ലക്ഷം) വൃക്ഷതൈകള്‍ ഉല്പാദിപ്പിച്ച് വിതരണം ചെയ്തു.
കകക.    ഫോറസ്റ്റ് മാനേജ്മെന്‍റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം
1.    വയര്‍ലസ് കമ്മ്യൂണിക്കേഷന്‍ നെറ്റ്വര്‍ക്ക് സിസ്റ്റത്തിന്‍റെ വ്യാപനം.
വനം വകുപ്പിലെ ആന്തരിക ആശയ വിനിമയ സംവിധാനം ടമേശേീി/ടലരശേീി തലത്തിലേക്ക് വ്യാപിപ്പിച്ച് വനസംരക്ഷണം കാര്യക്ഷമമാക്കുവാന്‍ ഉദ്ദേശിച്ചുകൊണ്ട് 2016-ല്‍ ആരംഭിച്ച ഈ പദ്ധതി തന്‍വര്‍ഷവും തുടരുന്നു.

2.    ഇ – ഓഫീസ്
വനം വകുപ്പില്‍ ലീളളശരല സംവിധാനം നടപ്പിലാക്കുന്നതിന്‍റെ ആദ്യപടി എന്ന നിലയില്‍ വനംവകുപ്പാസ്ഥാനത്തെ ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലന പരിപാടി  പൂര്‍ത്തിയായി കഴിഞ്ഞു.
കഢ.    പരിശീലനം
1.    പുതുതായി നിയമനം ലഭിക്കുന്ന വനിതകള്‍ ഉള്‍പ്പെടെയുള്ള ബീറ്റ് ഫോറസ്റ്റ് ആഫീസര്‍മാര്‍ക്ക് സര്‍വ്വീസ് തുടങ്ങുമ്പോള്‍ തന്നെ പരിശീലനം നല്‍കുന്ന പദ്ധതി സമാരംഭിച്ചു.
2.    സ്പെഷ്യല്‍ റിക്രൂട്ട്മെന്‍റ് വഴി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ട്രൈബല്‍ വാച്ചര്‍മാര്‍ക്ക് പരിശീലനം നല്‍കുന്നതിനുള്ള സ്കീമും സിലബസ്സും തയ്യാറാക്കി അംഗീകാരത്തിനായി സമര്‍പ്പിച്ചു.
3.    സ്റ്റേറ്റ് ട്രെയിനിംഗ് പോളിസി പ്രകാരം ഐ.എം.ജി യില്‍ നടത്തേണ്ടുന്ന 9 പരിശീലന പരിപാടികള്‍ വനം വകുപ്പിന്‍റെ ഫോറസ്ട്രി ട്രെയിനിംഗ് കോളേജില്‍ വെച്ച് നടത്തി.
4.    ഫോറസ്റ്റ് ഡ്രൈവര്‍മാര്‍, വൈല്‍ഡ് ലൈഫ് അസിസ്റ്റന്‍റുമാര്‍, സെക്ഷന്‍ ഫോറസ്റ്റര്‍മാര്‍, ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ആഫീസര്‍മാര്‍, റെയിഞ്ച് ഫോറസ്റ്റ് ആഫീസര്‍മാര്‍ എന്നിവര്‍ക്കുള്ള ഇന്‍ഡക്ഷന്‍ ട്രെയിനിംഗും നടത്തപ്പെട്ടു.
ഢ.    വയനാട് വന്യജീവി സങ്കേതം – സ്വയം സന്നദ്ധ പുനരധിവാസം
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം അഞ്ച് സെറ്റില്‍മെന്‍റുകളിലായി 57 അര്‍ഹതയുള്ള കുടുംബങ്ങളെ നാളിതുവരെ പുനരധിവസിപ്പിച്ചു.
ഢക.    ആന പ്രതിരോധ മതില്‍, ആന പ്രതിരോധ കിടങ്ങ് നിര്‍മ്മാണം
13.7 കിലോ മീറ്റര്‍ ദൈര്‍ഘ്യമുള്ള ആന പ്രതിരോധ മതിലും, 6.97 കി.മീ. ആന പ്രതിരോധ കിടങ്ങും 134.21 കി.മീ. സൗരോര്‍ജ്ജ വേലിയും പൂര്‍ത്തീകരിക്കുകയുണ്ടായി.

ഢകക.    പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക്
കിഫ്ബിയുടെ ധനസഹായത്തോടെയുള്ള പ്രോജക്റ്റായി ഇത് നടപ്പാക്കുന്നു. ഒന്നാം ഘട്ട നിര്‍മ്മാണത്തിന് 130.93 കോടി രൂപയും രണ്ടാം ഘട്ട നിര്‍മ്മാണത്തിന് 183.77 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. ഒന്നാം ഘട്ട നിര്‍മ്മാണത്തിന്‍റെ ഡി.പി.ആര്‍. കിഫ്ബിയുടെ അംഗീകാരത്തിനായി സമര്‍പ്പിച്ചിട്ടുണ്ട്.
രണ്ട് കോംപ്ലക്സുകളിലായി 8 ക്വാര്‍ട്ടേഴ്സുകള്‍ പൂര്‍ത്തിയായി. ഒന്നാം ഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായ പക്ഷികൂട്, കരിങ്കുരങ്ങ്, സിംഹവാലന്‍ കുരങ്ങ്, കാട്ടുപോത്ത് എന്നിവയുടെ കൂടുകള്‍ നിര്‍മ്മിക്കുന്നതിന് 10.29 കോടി രൂപ കേന്ദ്ര പൊതുമരാമത്ത് വകുപ്പിന് കൈമാറി. ഇവയുടെ നിര്‍മ്മാണത്തിന്‍റെ ഉത്ഘാടനം നിര്‍വ്വഹിച്ചിട്ടുണ്ട്.
ഢകകക.    ജനജാഗ്രതാ സമിതി രൂപീകരണം
മനുഷ്യ-വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിനായി പഞ്ചായത്ത്/ മുനിസിപ്പാലിറ്റി തലത്തില്‍ തദ്ദേശീയരും ജനപ്രതിനിധികളും വനം ഉദ്യോഗസ്ഥരും ചേര്‍ന്നുള്ള 204 ജനജാഗ്രതാ സമിതികള്‍ സംസ്ഥാനത്തൊട്ടാകെ ഇതിനോടകം രൂപീകരിച്ചിട്ടുണ്ട്. വന്യജീവി ആക്രമണം ഉണ്ടാകുന്ന മേഖലകളില്‍ വനംവകുപ്പിന്‍റെ ജനകീയ മുഖമായി പ്രസ്തുത സമിതികള്‍ പ്രവര്‍ത്തിക്കും.
കത.    ഋമൃഹ്യ ംമൃിശിഴ ടങട അഹലൃേ ട്യലൊേ
ജനവാസ മേഖലയില്‍ ആനയോ മറ്റു വന്യജീവികളോ കടന്നിട്ടുള്ളതായി അറിഞ്ഞാല്‍ പ്രദേശവാസികളുടെ മൊബൈല്‍ ഫോണുകളിലേക്ക് എസ്എം.എസ് മുഖാന്തിരം അറിയിപ്പു നല്‍കി അപകടം കുറയ്ക്കുന്നതിനുള്ള  ഋമൃഹ്യ ംമൃിശിഴ ടങട അഹലൃേ ട്യലൊേ സംസ്ഥാനത്ത് വന്യജീവി സംഘര്‍ഷം രൂക്ഷമായ വനാതിര്‍ത്തി പങ്കിടുന്ന 65 ജനവാസ മേഖലകളില്‍ നടപ്പിലാക്കിയിട്ടുണ്ട്. ആറളം, സുല്‍ത്താന്‍ ബത്തേരി, മണ്ണാര്‍ക്കാട്, മലയാറ്റൂര്‍, മൂന്നാര്‍, പുനലൂര്‍ എന്നീ സ്ഥലങ്ങളിലെ കണ്‍ട്രോള്‍ റൂമുകള്‍ ഇവയുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നു.
ത.    വെറ്റിറിനറി ഡോക്ടര്‍മാരുടെ സേവനം
സംസ്ഥാനത്ത് വന്യജീവി ആക്രമണം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തെ നേരിടുന്നതിനായി ഒരു ചീഫ് ഫോറസ്റ്റ് വെറ്റിറിനറി ഓഫീസറുടെയും 12 അസിസ്റ്റന്‍റ് ഫോറസ്റ്റ് വെറ്റിറിനറി ഓഫീസര്‍മാരുടെയും തസ്തിക സൃഷ്ടിച്ചിട്ടുണ്ട്. വര്‍ദ്ധിച്ചു വരുന്ന മനുഷ്യ-വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിനും, മികച്ച രീതിയില്‍ നാട്ടാനകളുടെ പരിപാലനം ഉറപ്പാക്കുന്നതിനും, വന്യജീവികളുടെ ആരോഗ്യ പരിപാലനത്തിനും ഇവരുടെ സേവനം ഏറെ സഹായകരമാണ്.
തക.    വന്യജീവി ആക്രമണത്തിനുള്ള നഷ്ടപരിഹാര അപേക്ഷയ്ക്ക്  ഓണ്‍ലൈന്‍ സംവിധാനം.
വന്യജീവി ആക്രമണം മൂലമുണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്കുള്ള നഷ്ടപരിഹാരം ലഭിയ്ക്കുന്നതിനായി അപേക്ഷ സമര്‍പ്പിക്കുന്നതിന് നിലവിലുണ്ടായിരുന്ന സംവിധാനം പരിഷ്കരിച്ച് ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.  നടപടിക്രമങ്ങള്‍ വേഗത്തിലാക്കി അപേക്ഷകന്‍റെ ബാങ്ക് അക്കൗണ്ടില്‍ കാലതാമസം കൂടാതെ നഷ്ടപരിഹാര തുക നേരിട്ട് എത്തുന്നതിന് ഇത് സഹായകരമാകുന്നു.
തകക.    ണശഹറ ണമരേവ എന്ന മൊബൈല്‍ ആപ്പിന്‍റെ വികസനവും വിനിയോഗവും.
മനുഷ്യ-വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിനായി  ണശഹറ ണമരേവ എന്ന മൊബൈല്‍ ആപ് വികസിപ്പിക്കുകയും, 2017 ലെ ശബരിമല മണ്ഡലവിളക്ക് കാലത്ത് പ്ളാപ്പള്ളി, പമ്പ, എരുമേലി എന്നീ സ്ഥലങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കുകയും ചെയ്തു.  ഈ മൊബൈല്‍ ആപ്പിലൂടെ വന്യമൃഗങ്ങളുടെ സാന്നിദ്ധ്യം യഥാസമയം അറിയുവാനും വന്യമൃഗങ്ങള്‍ ജനവാസ കേന്ദ്രങ്ങളിലേയ്ക്കിറങ്ങാതിരിക്കാനുള്ള മുന്‍ കരുതലുകള്‍ കൈക്കെള്ളുവാനും സാധിക്കുന്നു. ശബരിമല മണ്ഡലവിളക്ക് കാലത്ത് ശബരിമലയില്‍ 94 വന്യമൃഗങ്ങളുടെ സാന്നിദ്ധ്യം ഈ ആപിലൂടെ അറിയുവാനും മുന്‍കരുതലുകള്‍ സ്വീകരിക്കുവാനും സാധിച്ചു.

രണ്ടാം വാര്‍ഷികത്തിന്‍റെ ഭാഗമായി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍
ക.    വനസംരക്ഷണം
1.    40 പുതിയ ഫോറസ്റ്റ് സ്റ്റേഷനുകള്‍ കൂടി സ്ഥാപിക്കല്‍.
2.    അട്ടപ്പാടി ചന്ദന റിസര്‍വ്വിന്‍റെ പ്രഖ്യാപനം.
3.    അരിപ്പ ഫയര്‍ ട്രയിനിംഗ് സെന്‍ററിന്‍റെ ആധുനികവല്‍ക്കരണം.
കക.    സാമൂഹിക വനവല്‍ക്കരണം
1.    ഓപ്പറേഷന്‍ ജډഭൂമി
എണ്‍പതുകളില്‍ ലോകബാങ്കിന്‍റെ സഹായത്തോടു കൂടി ഒന്നാം ഘട്ട സാമൂഹ്യവനവല്‍ക്കരണ പ്രോജക്റ്റിന്‍ കീഴില്‍ പൊതുസ്ഥലങ്ങളിലും സ്ഥാപനങ്ങളുടെ (കിശെേൗശേേീിെ) സ്ഥലത്തും നട്ടുവളര്‍ത്തപ്പെട്ട അക്കേഷ്യ മരങ്ങള്‍ വിളവെടുക്കുവാനുള്ള പ്രായം തികഞ്ഞതിനാലും, മഴക്കാലത്തും മറ്റും അവ കടപുഴകി പൊതുജനത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യങ്ങള്‍ സംജാതമാക്കുന്നതിനാലും, വിളവെടുക്കുവാന്‍ പ്രായമായ അക്കേഷ്യ മരങ്ങള്‍ മാര്‍ക്ക് ചെയ്ത് അവയുടെ തടിയുടെയും വിറകിന്‍റെയും അളവ് നിര്‍ണ്ണയിച്ച് തല്‍സ്ഥാനത്ത് വച്ച് തന്നെ പൊതുലേലത്തില്‍ വിറ്റഴിച്ച് സര്‍ക്കാരിന് റവന്യൂ വരുമാനത്തിനുള്ള അധിക സ്രോതസ്സ് ഉണ്ടാക്കുകയും ചെയ്യല്‍.
അക്കേഷ്യ മരങ്ങളോടുള്ള പൊതുജനത്തിന്‍റെ വിരക്തി ഉള്‍ക്കൊണ്ട്, ഇപ്രകാരം വിളവെടുക്കുന്ന അക്കേഷ്യ മരങ്ങളെ തദ്ദേശീയമായ ഇനങ്ങളില്‍പ്പെടുന്നതും, തടി, ഫലങ്ങള്‍, പൂക്കള്‍, ഔഷധസസ്യങ്ങള്‍ എന്നിവ ലഭ്യമാക്കുന്നതുമായ ഇനങ്ങളില്‍പ്പെട്ട ഒരു വര്‍ഷം പ്രായമായ തൈകള്‍ കൊണ്ട് പുന:സ്ഥാപിക്കല്‍.
2.    ഓപ്പറേഷന്‍ ഗോള്‍ഡന്‍ ട്രിനിറ്റി
തടി ലഭിക്കുന്ന വിവിധയിനത്തില്‍പ്പെട്ട പലവക സ്പീഷ്യസുകള്‍, ഔഷധസസ്യങ്ങള്‍, ഫലങ്ങളും പൂക്കളും നല്‍കുന്ന സ്പീഷ്യസുകള്‍ എന്നീ മൂന്ന് ഇനങ്ങളില്‍പ്പെടുന്നതും ഒരു വര്‍ഷം പ്രായമായതുമായ വലിയ വൃക്ഷതൈകള്‍ ഉല്പാദിപ്പിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി വിതരണം ചെയ്യലും പൊതുജനത്തിന് 45 രൂപ നിരക്കില്‍ വില്പനയും. ഇത് 2019-ലെ ലോക പരിസ്ഥിതി ദിനത്തില്‍ സമാരംഭിക്കുവാന്‍ ഉദ്ദേശിക്കുന്നു.
കകക.    ഫോറസ്റ്റ് മാനേജ്മെന്‍റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം
1.    വനം വകുപ്പ് ഉപയോഗിച്ച് വരുന്ന അിമഹീഴ ംശൃലഹലൈ ഉപകരണ സംവിധാനവുമായി സമന്വയിപ്പിച്ച്, ണശൃലഹലൈ ഇീാാൗിശരമശേീി ചലംീൃസേ സംവിധാനത്തിന്‍റെ ആധുനിക മുഖമായ ഉശഴശമേഹ ണശൃലഹലൈ ഇീാാൗിശരമശേീി ചലംീൃസേ സംവിധാനം കേരള  വനം വകുപ്പ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നു.  കണ്‍ട്രോണ്‍ റൂം സംവിധാനത്തോടെ പ്രവര്‍ത്തിക്കുന്ന ണശൃലഹലൈ ചലംീൃസേ സംവിധാനത്തിന്‍റെ      രൂപരേഖ പൂര്‍ത്തിയായിക്കഴിഞ്ഞു.  ഈ സംവിധാനം നിലവില്‍ വരുന്നതോടെ വനസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രധാന വെല്ലുവിളിയായ ആശയവിനിമയ സംവിധാനങ്ങളുടെ അപര്യാപ്തത  പരിഹരിക്കാന്‍ കഴിയും.
2.    ഇ – ഓഫീസ്
ഫയല്‍ നടപടിക്രമത്തിലെ സുതാര്യത, കാര്യക്ഷമത, ഏകീകൃത സമ്പ്രദായം എന്നിവ ഉറപ്പാക്കുന്നതിനും അനാവശ്യ കാലതാമസം ഒഴിവാക്കുന്നതിനും, പേപ്പര്‍ രഹിത ഓഫീസ് എന്ന ആശയം യാഥാര്‍ത്ഥ്യമാക്കുന്നതിനും വേണ്ടി ചകഇ, ഗടകഠങ എന്നിവയുടെ സഹായത്തോടെ  വനം വകുപ്പില്‍ റശഴശമേഹ ളശഹല ളഹീം  സംവിധാനമായ ലീളളശരല  നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നു. ആദ്യഘട്ടത്തില്‍ ഫോറസ്റ്റ് ഹെഡ്ക്വാര്‍ട്ടേഴ്സില്‍ നടപ്പിലാക്കുന്ന പ്രോജക്റ്റ് അടുത്ത ഘട്ടത്തില്‍ സര്‍ക്കിള്‍ ഓഫീസുകളിലേക്ക് വ്യാപിപ്പിക്കുന്നതിനാണ് ഉദ്ദേശിക്കുന്നത്.
3.    വീഡിയോ കോണ്‍ഫറന്‍സിംഗ്  സംവിധാനം
കേരള വനം വകുപ്പ് ആസ്ഥാനത്തെയും 7 സര്‍ക്കിള്‍ ലൊക്കേഷനുകളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഒരു വീഡിയോ കോണ്‍ഫറന്‍സിംഗ് സംവിധാനമാണ് നടപ്പിലാക്കുന്നതിന് ഉദ്ദേശിക്കുന്നു.  ങ/ട ഇഉകഠ മായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.  വനം സംരക്ഷണ പ്രവര്‍ത്തികള്‍ കാര്യക്ഷമാക്കുന്നതിനും അവയുടെ മേല്‍നോട്ടത്തിനുമായി വനം വകുപ്പിലെ വിവിധ തലത്തിലുള്ള ഓഫീസുകള്‍ തമ്മിലുള്ള കൂടികാഴ്ചകള്‍ ഈ സംവിധാനത്തിലേക്ക് വരുന്നതിലൂടെ ഇതിനായുള്ള കാലതാമസം, ചെലവ് എന്നിവ വളരെയധികം കുറയ്ക്കാന്‍ സാധിക്കും.  ആദ്യഘട്ടത്തില്‍ സര്‍ക്കിള്‍ തലം വരെ നടപ്പാക്കുന്ന ഈ പദ്ധതി തുടര്‍ന്ന് ഡിവിഷന്‍ തലത്തിലേയ്ക്ക് കൂടി വ്യാപിപിക്കും.

കഢ.    സംസ്ഥാന തലത്തില്‍ സീനിയോരിറ്റി പട്ടിക തയ്യാറാക്കല്‍
ജില്ലാ തലത്തില്‍ തയ്യാറാക്കപ്പെടുന്ന ബീറ്റ് ഫോറസ്റ്റ് ആഫീസര്‍മാരുടെ സീനിയോരിറ്റി പട്ടിക ഏകോപിപ്പിച്ച് സംസ്ഥാന തലത്തില്‍ സീനിയോരിറ്റി പട്ടിക തയ്യാറാക്കി അവരുടെ സ്ഥലമാറ്റവും ഉദ്യോഗക്കയറ്റവും കൂടുതല്‍ സുതാര്യമാക്കുന്നതിന് ഉദ്ദേശിക്കുന്നു.
ഢ.    വയനാട് വന്യജീവി സങ്കേതം – സ്വയം സന്നദ്ധ പുനരധിവാസം
ചെട്ടിയാലത്തൂര്‍ സെറ്റില്‍മെന്‍റില്‍ പുനരധിവാസത്തിനായി കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച 10.00 കോടി രൂപയും സംസ്ഥാന സര്‍ക്കാരിന്‍റെ വിഹിതമായ 8.48 കോടി രൂപയും കളക്ടറുടെ തല്‍സംബന്ധമായ അക്കൗണ്ടിലേക്ക് സര്‍ക്കാരില്‍ നിന്നും ലഭ്യമാക്കി ചെട്ടിയാലത്തൂര്‍ സെറ്റില്‍മെന്‍റിലെ അര്‍ഹരായ ഗുണഭോക്താക്കളെ പുനരധിവസിപ്പിച്ച് ടിയാډാരുടെ റവന്യൂ കൈവശഭൂമി സര്‍ക്കാരിലേക്ക് ഏറ്റെടുത്ത് പുനരധിവാസം പൂര്‍ത്തീകരിക്കുന്നതാണ്.
ഢക.    ആന പ്രതിരോധ മതില്‍ നിര്‍മ്മാണം
കണ്ണൂര്‍ ഡിവിഷനിലെ വളയംചാല്‍ മുതല്‍ കരിംകാപ്പു വരെയുള്ള 9.25 കിലോ മീറ്റര്‍ ദൈര്‍ഘ്യമുള്ള ആന പ്രതിരോധ മതില്‍ നിര്‍മ്മാണത്തിന്‍റെ പൂര്‍ത്തീകരണത്തെ തുടര്‍ന്ന് പ്രസ്തുത പ്രവര്‍ത്തിയുടെ തുടര്‍ച്ചയായി 2.13 കിലോ മീറ്റര്‍ ആന പ്രതിരോധ മതില്‍ കൂടി നിര്‍മ്മിക്കും.
ഢകക.    കോട്ടൂര്‍ ആന പുനരധിവാസകേന്ദ്രം
2007-ല്‍ കേരള വനംവകുപ്പിന്‍റെ കീഴില്‍ 56 ഹെക്ടര്‍ സ്ഥലത്ത് കോട്ടൂരില്‍ സ്ഥാപിച്ചിട്ടുള്ള ആന സംരക്ഷണ കേന്ദ്രത്തിനെ 176 ഹെക്ടര്‍ സ്ഥലത്തേക്ക് വ്യാപിപ്പിച്ച്, 105 കോടി രൂപ ചെലവില്‍ കിഫ്ബിയുടെ ധനസഹായത്താല്‍ അന്താരാഷ്ട്ര നിലവാരമുള്ള ആന പുനരധിവാസ കേന്ദ്രം ആയി സജ്ജീകരിക്കുന്നതാണ്. ഇതിനുള്ള പ്രാരംഭ നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു.

ഢകകക.    പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക്
സുവോളജിക്കല്‍ പാര്‍ക്കിന്‍റെ ഭാഗമായി നിര്‍മ്മാണോത്ഘാടനം നിര്‍വ്വഹിക്കപ്പെട്ട നാല് കൂടുകളുടെ (പക്ഷികൂടും കരിങ്കുരങ്ങ്, സിംഹവാലന്‍ കുരങ്ങ്, കാട്ടുപോത്ത് എന്നിവയുടെ കൂടുകളും) പൂര്‍ത്തിയാക്കുന്നതാണ്.
ഒന്നാം ഘട്ടത്തിലെ ബാക്കി എല്ലാ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെയും വൈദ്യുതി വിതരണം, ജലവിതരണം, അഴുക്കുചാല്‍ നിര്‍മ്മാണം എന്നിവയുടെ അടങ്കല്‍ കേന്ദ്ര പൊതുമരാമത്ത് വകുപ്പില്‍ നിന്നും തയ്യാറാക്കി ലഭ്യമാക്കും.
കത.    څകലവറچ മണല്‍ ശേഖരണവും വിതരണവും
കൊല്ലം ജില്ലാതല പരിസ്ഥിതി ആഘാത പഠന അതോരിറ്റിയുടെ എണ്‍വയോണ്‍മെന്‍റ് ക്ലിയറന്‍സ് ലഭിച്ചതിനെ തുടര്‍ന്ന്, വനസംരക്ഷണ സമിതികള്‍ മുഖേന മില്‍പ്പാലം, ചോഴിയക്കോട് എന്നീ കടവുകളില്‍ നിന്നും മണല്‍ ശേഖരണം വീണ്ടും തുടങ്ങുകയും, പ്രസ്തുത മണലിന്‍റെ വില പുതുക്കി നിശ്ചയിച്ച് ഭവന നിര്‍മ്മാണ ആവശ്യത്തിനായി കലവറ എന്ന മണല്‍ വിതരണ കേന്ദ്രത്തില്‍ കൂടിയുള്ള വിപണനം പുനരാരംഭിക്കുകയും ചെയ്യും.
ത.    ട്രൈഫെഡ് വഴി വനശ്രീ ഉല്‍പ്പന്നങ്ങളുടെ വിപണനം
കേരളത്തിലെ ആദിവാസികള്‍ തങ്ങളുടെ തനത് അറിവ് ഉപയോഗിച്ച് ശേഖരിച്ച് സംഭരിച്ച് മൂല്യവര്‍ദ്ധനവ് നടത്തി വനംവകുപ്പ് മുഖേന വിപണനം ചെയ്തു വരുന്ന څവനശ്രീچ ഉല്‍പ്പന്നങ്ങള്‍, ട്രൈബല്‍ കോപ്പറേറ്റീവ് മാര്‍ക്കറ്റിംഗ് ഡെവലപ്പ്മെന്‍റ് ഫെഡറേഷന്‍ ഓഫ് ഇന്‍ഡ്യ (ഠഞകഎഋഉ)-യുടെ വിപണന കേന്ദ്രങ്ങള്‍ മുഖേനയും കൂടി വിറ്റഴിക്കുന്നതും ട്രൈഫെഡിന്‍റെ ഉല്‍പ്പന്നങ്ങള്‍ വനശ്രീ വിപണനശാലകള്‍ വഴി വിറ്റഴിക്കുന്നതുമാണ്.
തക.    വൈദ്യുതി കമ്പിവേലി നിര്‍മ്മാണം
മനുഷ്യനും വന്യജീവികളും തമ്മിലുള്ള സംഘര്‍ഷം ലഘൂകരിക്കുന്നതിന്‍റെ ഭാഗമായി കണ്ണൂര്‍ ഡിവിഷന്‍റെ കീഴില്‍ 23 കി.മീ. ദൈര്‍ഘ്യത്തില്‍ കൊട്ടിയൂര്‍, തളിപ്പറമ്പ് റെയിഞ്ചുകളിലെ വൈദ്യുതി കമ്പിവേലി നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതാണ്.
തകക.    റെയില്‍ ഫെന്‍സിങ്
സൗത്ത് വയനാട് ഡിവിഷന്‍, നോര്‍ത്ത് വയനാട് ഡിവിഷന്‍, പാലക്കാട് ഡിവിഷന്‍ എന്നിവിടങ്ങളില്‍ വന്യമൃഗശല്യം രൂക്ഷമായ പ്രദേശങ്ങളില്‍ റെയില്‍ ഫെന്‍സിങ് നിര്‍മ്മിക്കും.
തകകക.    കണ്ടല്‍ക്കാടുകളെ റിസര്‍വ്വ് വനമായി പ്രഖ്യാപിക്കല്‍
കാസര്‍ഗോഡ് ഡിവിഷനില്‍ 54.695 ഹെക്ടര്‍ കണ്ടല്‍ക്കാടുകള്‍ റിസര്‍വ്വ് വനമായി പ്രഖ്യാപിക്കുന്നതിന് അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കും.
തകഢ.    വന്യമൃഗ ആക്രമണത്തിനിരയാകുന്നവര്‍ക്കുള്ള ധനസഹായം വര്‍ദ്ധിപ്പിക്കല്‍
നഷ്ടപരിഹാര തുകകളില്‍ കാലോചിതമായ പരിഷ്കരണം അനിവാര്യമായതിനാല്‍ വന്യജീവി ആക്രമണംമൂലം ജീവഹാനി സംഭവിക്കുന്നവരുടെ ആശ്രിതര്‍ക്ക് 10 ലക്ഷം രൂപയും വനത്തിനു പുറത്ത് പാമ്പുകടിയേറ്റ് മരണപ്പെടുന്നവരുടെ ആശ്രിതര്‍ക്ക് 2 ലക്ഷം രൂപയും, വന്യജീവി ആക്രമണത്താല്‍ സ്ഥിരം അംഗവൈകല്യം സംഭവിക്കുന്നവര്‍ക്ക് 2 ലക്ഷം രൂപയും വന്യജീവി ആക്രമണംമൂലമുണ്ടാകുന്ന പരിക്കിനും മറ്റു നാശനഷ്ടങ്ങള്‍ക്കും പരമാവധി 1 ലക്ഷം രൂപയുമാക്കി ഉയര്‍ത്തുന്നതിന്  സര്‍ക്കാര്‍ തലത്തില്‍ നടപടികള്‍ സ്വീകരിക്കുന്നതാണ്.
തഢ.    ദ്രുതകര്‍മ്മസേനകളില്‍ (ആര്‍.ആര്‍.റ്റി) കുങ്കി ആനകളുടെ സേവനം   ലഭ്യമാക്കലും ആര്‍.ആര്‍.റ്റി കളുടെ നവീകരണവും.
സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലായി പ്രവര്‍ത്തിക്കുന്ന 14 ദ്രുതകര്‍മ്മ സേനകള്‍ (ആര്‍.ആര്‍.റ്റി) നാട്ടിലിറങ്ങുന്ന കാട്ടുമൃഗങ്ങളെ കാട്ടിനുള്ളിലേയ്ക്ക് തുരത്തുന്ന സേവനം ചെയ്തുവരുന്നു. വയനാട് ദ്രുതകര്‍മ്മ സേനയിലേതുപോലെ മറ്റു ആര്‍.ആര്‍.റ്റികളിലും കുങ്കി ആനകളുടെ സേവനം ലഭ്യമാക്കുന്നതിനായി വനം വകുപ്പിലെ ആന ക്യാമ്പുകളിലുള്ള അനുയോജ്യരായ ആനകള്‍ക്ക് കുങ്കി പരിശീലനം നല്‍കാന്‍ ഉദ്ദേശിക്കുന്നു. ഇത്തരത്തില്‍ തെരഞ്ഞെടുക്കുന്ന ആനകളെ തമിഴ്നാട്ടില്‍ എത്തിച്ച് കുങ്കി പരിശീലനം നല്‍കുവാന്‍ ഉദ്ദേശിക്കുന്നു. 25 ലക്ഷം രൂപയുടെ ഭരണാനുമതിയും ലഭിച്ചിട്ടുണ്ട്. 8 ആര്‍.ആര്‍.റ്റി.കളുടെ നവീകരണത്തിനായി 32 ലക്ഷം രൂപയുടെ സഹായം 2017-18 സാമ്പത്തിക വര്‍ഷത്തില്‍ ലഭിച്ചിട്ടുണ്ട്. ആയത് പ്രകാരമുള്ള നവീകരണ പ്രവര്‍ത്തികള്‍ തുടങ്ങിയിട്ടുണ്ട്.
തഢക.    ണശഹറ ണമരേവ എന്ന മൊബൈല്‍ ആപ്പിന്‍റെ വ്യാപനം.
2017-ലെ ശബരിമല മണ്ഡലവിളക്ക് കാലത്ത് പ്ലാപ്പള്ളി, പമ്പ,        എരുമേലി എന്നീ സ്ഥലങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കി വിജയിച്ച ഈ സംവിധാനം വനംവകുപ്പിന്‍റെ എല്ലാ ആര്‍.ആര്‍.റ്റി-കളിലും വ്യാപിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും.