ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം മ്യൂസിയം മൃഗശാലാ വകുപ്പിലെ മൃഗശാലകളുടെ പ്രവര്‍ത്തനങ്ങളുടെയും, നേട്ടങ്ങളുടെയും സംക്ഷിപ്ത കുറിപ്പ് :  

ഇന്‍ഡ്യയിലെ തന്നെ ഏറ്റവും പഴക്കം ചെന്ന മൃഗശാലകളിലൊന്നായ തിരുവനന്തപുരം മൃഗശാല 36.02 ഏക്കറിലായി വ്യാപിച്ചു കിടക്കുന്നു. മൃഗശാലയില്‍ സസ്തനികള്‍ 28, ഉരഗങ്ങള്‍ 25, പക്ഷികള്‍ 53 എന്നിങ്ങനെ 106 വംശങ്ങളിലായി 1115 ഓളം ജന്തുജാലങ്ങളുണ്‍ണ്ട്.

ത്യശ്ശൂര്‍ മൃഗശാല 13.50 ഏക്കറിലാണ് സ്ഥിതി ചെയ്യുന്നത്.  ത്യശ്ശൂര്‍ മൃഗശാലയില്‍ സസ്തനികള്‍ 17, ഉരഗങ്ങള്‍ 22, പക്ഷികള്‍ 24 എന്നിങ്ങനെ 63 വംശങ്ങളിലായി 506 ഓളം ജന്തുജാലങ്ങളുണ്ടണ്‍്.

കേന്ദ്ര മൃഗശാലാ അതോറിറ്റി അംഗീകരിച്ച 20 വര്‍ഷത്തെ മാസ്റ്റര്‍ പ്ലാന്‍ പ്രകാരമുളള നവീകരണ പ്രവര്‍ത്തനങ്ങള്‍ മൃഗശാലയില്‍ നടപ്പിലാക്കി വരുന്നു.  നിലവില്‍ മീഡിയം മൃഗശാലാ കാറ്റഗറിയില്‍പ്പെട്ട തിരുവനന്തപുരം മൃഗശാലയെ ലാര്‍ജ്ജ് സൂ കാറ്റഗറിയിലേയ്ക്ക്  ഉയര്‍ത്തി സെന്‍ട്രല്‍ സൂ അതോറിറ്റി ഉത്തരവായിട്ടുണ്‍ണ്ട്.

1.    മൃഗശാലയില്‍ പൂര്‍ത്തീകരിച്ച പ്രോജക്ടുകള്‍ :

1.    ജലപക്ഷികള്‍ക്ക് വേണ്ടണ്‍ിയുളള ആവാസസ്ഥലത്തിന്‍റെ നിര്‍മ്മാണം : വിവിധ  ഇനം ജലപക്ഷികളെ ഒരുമിച്ച് പാര്‍പ്പിക്കുന്നതിനായി കേന്ദ്ര മൃഗശാലാ അതോറിറ്റിയുടെ അംഗീകാരം വാങ്ങിക്കൊണ്‍ണ്ട് മൃഗശാലയ്ക്കുളളിലെ ചെറിയ കുളം നവീകരിച്ച് ഒരു ഏക്കര്‍ സ്ഥലത്ത് വിശാലമായ ഒരു പരിബന്ധനത്തിന്‍റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചു.  ജലപക്ഷികള്‍ ഇവിടെ സ്വതന്ത്രമായി പറന്ന്  നടക്കുന്നത്  സന്ദര്‍ശകര്‍ക്ക് ഏറെ കൗതുകകരമായ കാഴ്ചയാണ്.

2.    തിരുവനന്തപുരം മൃഗശാലയിലേയ്ക്ക് ഇതര സംസ്ഥാന മൃഗശാലകളില്‍ നിന്നും മൃഗങ്ങളെ ലഭ്യമാക്കല്‍ :   തിരുവനന്തപുരം മൃഗശാലയിലില്ലാത്ത മൃഗങ്ങളെ മൃഗശാലയിലേയ്ക്ക് ലഭ്യമാക്കുന്നതിന്‍റെ ഭാഗമായി അരിഗ്നാര്‍ അണ്ണാ സുവോളജിക്കല്‍ പാര്‍ക്കിലേയ്ക്ക് 3 ജോഡി ഹോഗ് ഡിയര്‍ , രണ്ട്ണ്‍് ജോഡി റിയ പക്ഷികള്‍ എന്നിവയെ നല്‍കി 2 ജോഡി റെറ്റിക്കുലേറ്റഡ് പെരുംപാമ്പിനെയും, 2 ജോഡി വെളള മയിലുകളെയും കൊണ്ടു വന്നു. നാഗാലാന്‍റ് മൃഗശാലയിലേയ്ക്ക്  ഒരു ജോഡി ബംഗാള്‍ കടുവകളെ നല്‍കി ഒരു ജോഡി ഏഷ്യാറ്റിക്ക് ബ്ലാക്ക് കരടികളെ കൊണ്‍ണ്ടുവന്നു.  കൂടാതെ ആറ് പെസന്‍റ് ഇനത്തില്‍പ്പെട്ട പക്ഷികളെ മൃഗശാലയിലേയ്ക്ക് ലഭ്യമാക്കി.   കാണ്‍പൂര്‍ മൃഗശാലയില്‍ നിന്നും ഒരു ജോഡി കഴുതപ്പുലികളെ തിരുവനന്തപുരം മൃഗശാലയില്‍ കൊണ്‍ണ്ടു വന്നു.

3.    മൃഗശാലയിലെ അക്വേറിയത്തിന്‍റെ നവീകരണം :  മൃഗശാലയില്‍ നിലവിലുളള അക്വേറിയത്തിന്‍റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും, ജോലികള്‍ പൂര്‍ത്തിയായി വരുന്നു.  ഈ സാമ്പത്തിക വര്‍ഷം തന്നെ സന്ദര്‍ശകര്‍ക്ക് തുറന്നു കൊടുക്കും.

4.    ഇന്ത്യന്‍ കാട്ടുപോത്തുകള്‍ക്ക് വേണ്ടണ്‍ിയുളള വാസസ്ഥലത്തിന്‍റെ നിര്‍മ്മാണം : മൃഗശാലയില്‍ ഇന്ത്യന്‍ കാട്ടുപോത്തുകള്‍ക്ക് വേണ്ടണ്‍ിയുളള വാസസ്ഥലത്തിന്‍റെ നിര്‍മ്മാണത്തിന് കേന്ദ്ര മൃഗശാലയുടെ അംഗീകാരം വാങ്ങിയത് പ്രകാരം നിര്‍മ്മാണ ജോലികള്‍ പൂര്‍ത്തിയായി വരുന്നു. ഈ സാമ്പത്തിക വര്‍ഷം തന്നെ പണി പൂര്‍ത്തിയാക്കും.

2     നിലവിലുളള പ്രോജക്ടുകള്‍ :

1.    വിദേശയിനം പക്ഷികളെ പാര്‍പ്പിക്കുന്ന കൂടുകളുടെ നവീകരണം : മൃഗശാലയിലെ വിദേശയിനം പക്ഷികളെ പാര്‍പ്പിക്കുന്ന പരിബന്ധനങ്ങള്‍ നവീകരിക്കുന്ന ജോലികള്‍ക്ക് പൊതുമരാമത്ത് വകുപ്പിനെ ചുമതലപ്പെടുത്തുകയും , നിര്‍മ്മാണ ജോലികള്‍ ആരംഭിക്കുന്നതിന് വേണ്‍ ടെന്‍ഡര്‍ നടപടി സ്വീകരിച്ച് ഉടന്‍ നിര്‍മ്മാണ ജോലികള്‍ ആരംഭിക്കുന്നതാണ്.

2.    ഹിമാലയന്‍ കരടിക്കൂടിന്‍റെ അറ്റകുറ്റപ്പണികളും, സ്ക്യൂസ് കൂടിന്‍റെ നിര്‍മ്മാണവും :  ഹിമാലയന്‍ കരടിക്കൂടില്‍ മൃഗത്തിനെ നിരീക്ഷിക്കുന്നതിനായി സ്ക്യൂസ് കൂടിന്‍റെ നിര്‍മ്മാണവും, പരിബന്ധനത്തിന്‍റെ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനും പൊതുമരാമത്ത് വകുപ്പിനെ ചുമതലപ്പെടുത്തി നിര്‍മ്മാണ ജോലികള്‍ പൂര്‍ത്തീകരിച്ചു.

3.    മൃഗശാലാ സ്റ്റോറിന്‍റയും, ഓഫീസ് കെട്ടിടത്തിന്‍റെയും നിര്‍മ്മാണം : മൃഗശാലാ സ്റ്റോറിന്‍റയും, മൃഗശാലാ സൂപ്രണ്ടണ്‍ിന്‍റെ കാര്യാലയത്തിനുമായി പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിനുളള ജോലികള്‍ നിര്‍വ്വഹിക്കുന്നതിന് പൊതുമരാമത്ത് വകുപ്പിനെ ചുമതലപ്പെടുത്തുകയും, നിര്‍മ്മാണ ജോലികള്‍ ആരംഭിക്കുന്നതിന് വേണ്ടണ്‍ ടെന്‍ഡര്‍ നടപടി സ്വീകരിച്ച് ഉടന്‍ നിര്‍മ്മാണ ജോലികള്‍ ആരംഭിക്കുന്നതാണ്.

4    മുളളന്‍പന്നി കൂടിന്‍റെ അറ്റകുറ്റപ്പണികള്‍ :  തിരുവനന്തപുരം മൃഗശാലയിലെ മുളളന്‍പന്നി കൂടിന്‍റെ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിന് ഭരണാനുമതി നല്‍കി എസ്റ്റിമേറ്റ് തുക പൊതുമരാമത്ത് വകുപ്പിന്‍റെ ശീര്‍ഷകത്തില്‍ ഒടുക്കി ജോലികള്‍ നടത്തുന്നതിനുളള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടണ്‍്.

5.    കറുത്ത അരയന്നങ്ങളുടെ വാസസ്ഥലത്തിന്‍റ നിര്‍മ്മാണം :  തിരുവനന്തപുരം മൃഗശാലയിലെ കറുത്ത അരയന്നങ്ങളെ പാര്‍പ്പിച്ചിരിക്കുന്ന കൂടിന്‍റെ നവീകരണത്തിന് സര്‍ക്കാരിന്‍റെ ഭരണാനുമതി ലഭ്യമാക്കി എസ്റ്റിമേറ്റ് തുക പൊതുമരാമത്ത് വകുപ്പിന്‍റെ ശീര്‍ഷകത്തില്‍ ഒടുക്കി ജോലികള്‍ നിര്‍വ്വഹിക്കുന്നതിനുളള നടപടികള്‍ സ്വീകരിച്ചിട്ടുണ്‍ണ്ട്.

6.      കടുവ കൂടിന്‍റെ അറ്റകുറ്റപ്പണികള്‍ :    മൃഗശാലയിലെ കടുവകളെ  പാര്‍പ്പിച്ചിരിക്കുന്ന കൂടുകളുടെ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിന് സര്‍ക്കാരിന്‍റെ   ഭരണാനുമതി ലഭ്യമാക്കി  എസ്റ്റിമേറ്റ് തുക പൊതുമരാമത്ത് വകുപ്പിന്‍റെ ശീര്‍ഷകത്തില്‍ ഒടുക്കി ജോലികള്‍ നിര്‍വ്വഹിക്കുന്നതിനുളള  നടപടികള്‍ സ്വീകരിച്ചിട്ടുണ്‍ണ്ട്.

7.  ജിറാഫ്, സീബ്ര എന്നിവയുടെ പരിബന്ധനങ്ങളുടെ റെക്ടിഫിക്കേഷന്‍
ജോലികള്‍ :  ജിറാഫ്, സീബ്ര എന്നിവയുടെ പരിബന്ധനങ്ങളുടെ അറ്റകുറ്റപ്പണി കള്‍ക്കും, റെക്ടിഫിക്കേഷന്‍ ജോലികള്‍ക്കുമായി സര്‍ക്കാരിന്‍റെ ഭരണാനുമതി ലഭ്യമാക്കി  എസ്റ്റിമേറ്റ് തുക പൊതുമരാമത്ത് വകുപ്പിന്‍റെ ശീര്‍ഷകത്തില്‍ ഒടുക്കി ജോലികള്‍ നിര്‍വ്വഹിക്കുന്നതിനുളള നടപടികള്‍ സ്വീകരിച്ചിട്ടുണ്‍ണ്ട്.

8.      ഇന്ത്യന്‍ കാട്ടുപോത്തിന്‍റെ പരിബന്ധനത്തിന്‍റെ റെക്ടിഫിക്കേഷന്‍
ജോലികള്‍ :  നിലവില്‍ ഇന്ത്യന്‍ കാട്ടുപോത്തിനെ പാര്‍പ്പിച്ചിരിക്കുന്ന പരിബന്ധനത്തിന്‍റെ അറ്റകുറ്റപ്പണികള്‍ക്കും, റെക്ടിഫിക്കേഷന്‍ ജോലികള്‍ക്കുമായി
സര്‍ക്കാരിന്‍റെ ഭരണാനുമതി ലഭ്യമാക്കി  എസ്റ്റിമേറ്റ് തുക പൊതുമരാമത്ത്  വകുപ്പിന്‍റെ ശീര്‍ഷകത്തില്‍ ഒടുക്കി ജോലികള്‍ നിര്‍വ്വഹിക്കുന്നതിനുളള
നടപടികള്‍ സ്വീകരിച്ചിട്ടുണ്‍ണ്ട്.
9.        സന്ദര്‍ശകര്‍ക്കുളള സൗകര്യങ്ങളും, വ്യാഖ്യാനകേന്ദ്രങ്ങളും സ്ഥാപിക്കല്‍ ;  മ്യൂസിയം മൃഗശാലാ വകുപ്പിലെ മൃഗശാലയില്‍ സ്ത്രീ സന്ദര്‍ശകര്‍ക്കായി സ്ത്രീസൗഹാര്‍ദ്ദപരമായ ഇ-ടോയലറ്റും, റെസ്റ്റിംങ് റൂമും സ്ഥാപിച്ചു. വ്യാഖ്യാന കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിനായി സര്‍ക്കാരിന്‍റെ ഭരണാനുമതി ലഭ്യമാക്കി നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് ഗവണ്‍മെന്‍റ് അക്രഡിറ്റേഷന്‍ ഏജന്‍സിയായ ഹിന്ദുസ്ഥാന്‍ പ്രീഫാബ് ലിമിറ്റഡിനെ ചുമതലപ്പെടുത്തി.

10.    ത്യശ്ശൂര്‍ മൃഗശാലയില്‍ ആധുനിക രീതിയിലുളള അക്വേറിയം സ്ഥാപിക്കല്‍ :   ത്യശ്ശൂര്‍ മൃഗശാലയില്‍ ആധുനിക രീതിയിലുളള അക്വേറിയം സ്ഥാപിക്കുന്നതിന് സര്‍ക്കാരിന്‍റെ ഭരണാനുമതി ലഭ്യമാക്കി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് ഗവണ്‍മെന്‍റ് അക്രഡിറ്റേഷന്‍ ഏജന്‍സിയായ ഹിന്ദുസ്ഥാന്‍ പ്രീഫാബ് ലിമിറ്റഡിനെ ചുമതലപ്പെടുത്തി.

11.    ത്യശ്ശൂര്‍ മൃഗശാലയില്‍ അനക്കോണ്ടണ്‍ പാമ്പിനെ പാര്‍പ്പിക്കുന്ന പരിബന്ധനത്തിന്‍റെ അവസാനഘട്ട ജോലികള്‍ ;     ത്യശ്ശൂര്‍ മൃഗശാലയില്‍ അനക്കോണ്ടണ്‍ പാമ്പിനെ പാര്‍പ്പിക്കുന്ന പരിബന്ധനത്തിന്‍റെ അവസാനഘട്ട ജോലികള്‍ നിര്‍വ്വഹിക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് തയ്യാറാക്കി നല്‍കിയ എസ്റ്റിമേറ്റിന് ഭരണാനുമതി നല്‍കി എസ്റ്റിമേറ്റ് തുക പൊതുമരാമത്ത് വകുപ്പിന്‍റെ ശീര്‍ഷകത്തില്‍ ഒടുക്കി നിര്‍മ്മാണ ജോലികള്‍ ആരംഭിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്‍ണ്ട്.

12.    ത്യശ്ശൂര്‍ മൃഗശാലയിലെ പാമ്പിന്‍ കൂടിന്‍റെ അറ്റകുറ്റപ്പണികള്‍ ;    നിലവില്‍ ത്യശ്ശൂര്‍ മൃഗശാലയില്‍ പാമ്പുകളെ പാര്‍പ്പിച്ചിരിക്കുന്ന കൂടുകളുടെ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിന് പൊതുമരാമത്ത് വകുപ്പ് തയ്യാറാക്കി നല്‍കിയ എസ്റ്റിമേറ്റിന് ഭരണാനുമതി നല്‍കി എസ്റ്റിമേറ്റ് തുക പൊതുമരാമത്ത് വകുപ്പിന്‍റെ ശീര്‍ഷകത്തില്‍ ഒടുക്കി നിര്‍മ്മാണ ജോലികള്‍ ആരംഭിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്‍ണ്ട്.

13.    ത്യശ്ശൂര്‍ മൃഗശാലയില്‍ കാട്ടുപോത്തിനെ പാര്‍പ്പിക്കുന്ന കൂടിന്‍റെ നിര്‍മ്മാണം :    ത്യശ്ശൂര്‍ മൃഗശാലയില്‍ കാട്ടുപോത്തിനെ പാര്‍പ്പിക്കുന്നതിനായി നിലവിലുളള കൂടിനെ മാറ്റം വരുത്തുന്നതിന് പൊതുമരാമത്ത് വകുപ്പ് തയ്യാറാക്കി നല്‍കിയ എസ്റ്റിമേറ്റിന് ഭരണാനുമതി നല്‍കി എസ്റ്റിമേറ്റ് തുക പൊതുമരാമത്ത് വകുപ്പിന്‍റെ ശീര്‍ഷകത്തില്‍ ഒടുക്കി നിര്‍മ്മാണ ജോലികള്‍ ആരംഭിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്‍ണ്ട്.

3  വകുപ്പ് തലത്തിലുളള ശ്രദ്ധേയമായ നേട്ടങ്ങള്‍ :

തിരുവനന്തപുരം മൃഗശാലയിലില്ലാത്ത വിദേശയിനം മൃഗങ്ങളായ ജിറാഫ്, സീബ്ര, വൈറ്റ് ലയണ്‍, ജാഗ്വാര്‍ എന്നീ മൃഗങ്ങളെ വിദേശ മൃഗശാലയില്‍ നിന്നും കൊണ്ടണ്‍ു വരുന്നതിന് കേന്ദ്ര മൃഗശാലാ അതോറിറ്റിയുടെ അംഗീകാരം ലഭ്യമാക്കി മൃഗശാലയിലേയ്ക്ക് മൃഗങ്ങളെ കൊണ്ടണ്‍ു വരുന്നതിനുളള നടപടികള്‍ പുരോഗമിച്ച് വരുന്നു.  ഡയറക്ടര്‍ ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡില്‍ നിന്നും നടപടികള്‍ കൈക്കൊണ്ട ശേഷം കേന്ദ്ര മൃഗസംരക്ഷണ വകുപ്പിന്‍റെ അനുമതി ലഭിക്കുകയും, ആയത് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് ഡയറക്ടര്‍ ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് ഓഫീസില്‍ നിന്നും അനുമതിക്കായി അയച്ച് കൊടുക്കുകയും ചെയ്തിരിക്കുന്നു.