മൃഗസംരക്ഷണ വകുപ്പിന്‍റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും കര്‍ഷക സൗഹാര്‍ദ്ദമാക്കുന്നതിനും ലക്ഷ്യമിട്ട് വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് സംഘടിപ്പിച്ച നൈപുണ്യ വികസന ശില്പശാല  വനം, മൃഗസംരക്ഷണ വകുപ്പ് മന്ത്രി അഡ്വ.കെ.രാജു 18/04/2018-ന് തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്തു.

വകുപ്പിന്‍റെ കീഴിലുള്ള എല്ലാ സ്ഥാപനങ്ങളും കുറ്റമറ്റ രീതിയില്‍ പ്രവര്‍ത്തനം കാഴ്ച വച്ച്  സംസ്ഥാനത്തെ ഏറ്റവും മികച്ച വകുപ്പായി മൃഗസംരക്ഷണ വകുപ്പിനെ രൂപപ്പെടുത്തുക എന്ന ലക്ഷ്യം കൈവരിക്കുന്നതിനുള്ള കൂട്ടായ പരിശ്രമമാണ് നടന്നു വരുന്നതെന്ന് മന്ത്രി പറയുകയുണ്ടായി.  പാല്‍, മാംസം, മുട്ട എന്നിവയുടെ ആഭ്യന്തര ഉത്പാദനത്തില്‍ സംസ്ഥാനം സ്വയം പര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി കര്‍ഷകര്‍ക്ക് സമയബന്ധിതമായി സേവനം ലഭ്യമാക്കുന്നതിന് മൃഗസംരക്ഷണ വകുപ്പ് പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

മൃഗസംരക്ഷണ വകുപ്പ് സെക്രട്ടറി അനില്‍.എക്സ്. ഐ.എ.എസ് അദ്ധ്യക്ഷത വഹിച്ചു.  ഡയറക്ടര്‍ ഡോ.എന്‍.എന്‍.ശശി സ്വാഗതം പറഞ്ഞു.  അഡീഷണല്‍ ഡയറക്ടര്‍മാരായ ഡോ.കെ.കെ.ജയരാജ്, ഡോ.ബി.ബാഹുലേയന്‍ സീനിയര്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ പി.എസ്.വനജ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.  സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 250 ഉദ്യോഗസ്ഥര്‍ രണ്ട്  ദിവസമായി നടക്കുന്ന ശില്പശാലയില്‍ പങ്കെടുക്കുന്നു.