വളളിവട്ടം ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെ പാല്‍ സംഭരണ കേന്ദ്രം ഉദ്ഘാടനം ഏപ്രില്‍ 13 രാവിലെ 11.30 ന്  വനം-മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പു മന്ത്രി അഡ്വ. കെ രാജു നിര്‍വഹിക്കും. അഡ്വ. വി ആര്‍ സുനില്‍കുമാര്‍ എം എല്‍ എ അദ്ധ്യക്ഷത വഹിക്കും.  വെളളാങ്കല്ലൂര്‍ ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡണ്ട് ഷാജി നക്കര  മില്‍ക്ക് അനലൈസര്‍ ഉദ്ഘാടനം ചെയ്യും. ക്ഷീരവികസന വകുപ്പു ഡയറക്ടര്‍ എബ്രഹാം ടി ജോസഫ് മുഖ്യപ്രഭാഷണവും പദ്ധതി വിശദീകരണവും നടത്തും. വളളിവട്ടം ക്ഷീരസംഘത്തിനുളള ആവശ്യാധിഷ്ഠിത ധനസഹായവിതരണം  ക്ഷീരവികസന വകുപ്പ് തൃശൂര്‍ മേഖലാ ഡെപ്യൂ’ി ഡയറക്ടര്‍ മിനി രവീന്ദ്രദാസ് നിര്‍വഹിക്കും. ഇ ആര്‍ സി എം പി യു ചെയര്‍മാന്‍ പി എ ബാലന്‍ വളളിവട്ടം ക്ഷീരസംഘത്തിലെ മുന്‍ പ്രസിഡണ്ടുമാരെ ആദരിക്കും. വെളളാങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പ്രസ അനില്‍കുമാര്‍ സംഘത്തിലെ മുതിര്‍ ക്ഷീരകര്‍ഷകരെ ആദരിക്കും. ബ്ലോക്ക്‌ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വത്സല ബാബു, വെളളാങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട്  ഉണ്ണികൃഷ്ണന്‍ കുറ്റിപ്പറമ്പില്‍, ജില്ലാ പഞ്ചായത്തംഗം ഉദയപ്രകാശ്, മറ്റ് ജനപ്രതിനിധികള്‍, സഹകാരികള്‍ എിവര്‍ പങ്കെടുക്കും. ക്ഷീരസംഘം പ്രസിഡണ്ട് ഷാജി ആറ്റാശ്ശേരി സ്വാഗതവും ക്ഷീരസംഘം അംഗം സുരേഷ് പണിക്കശ്ശേരി നന്ദിയും പറയും.