ചാഴൂര്‍ ഗ്രാമപഞ്ചായത്തിലെ ക്ഷീരഗ്രാമം പദ്ധതി സമര്‍പ്പണവും ഗുണഭോക്തൃസംഗമവും ഏപ്രില്‍ 13 രാവിലെ 10 ന് നടക്കും. സി അച്യുതമേനോന്‍ സ്മാരക ഹാളില്‍ വനം-മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പു മന്ത്രി അഡ്വ. കെ രാജു ക്ഷീരഗ്രാമം പദ്ധതി സമര്‍പ്പണം നടത്തും. ഗീതാ ഗോപി എം എല്‍ എ അദ്ധ്യക്ഷത വഹിക്കും. കൃഷിവകുപ്പു മന്ത്രി അഡ്വ. വി എസ് സുനില്‍കുമാര്‍, സി എന്‍ ജയദേവന്‍ എം പി എന്നിവര്‍ മുഖ്യാതിഥികളാവും. ചടങ്ങില്‍ 2017-18 ജില്ലാ പഞ്ചായത്ത് പാലിന് സബ്‌സിഡി വിതരണ പ്രഖ്യാപനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസ് നിര്‍വഹിക്കും. ക്ഷീരവികസന വകുപ്പ് പ്ലാനിങ്ങ് ജോയിന്റ് ഡയറക്ടര്‍ ജോസ് ഇമ്മാനുവല്‍ പദ്ധതി വിശദീകരിക്കും. തുടര്‍ന്ന്  2017-18 ബ്ലോക്ക്‌  പഞ്ചായത്ത് പാലിന് സബ്‌സിഡി വിതരണ പ്രഖ്യാപനം അന്തിക്കാട് ബ്ലോക്ക്‌  പഞ്ചായത്ത് പ്രസിഡണ്ട് പി സി ശ്രീദേവി നിര്‍വഹിക്കും. യോഗത്തില്‍ എറണാകുളം മേഖല സഹകരണ ക്ഷീരോല്‍പ്പാദക യൂണിയന്‍ ചെയര്‍മാന്‍ പി എ ബാലന്‍, ജില്ലാ പഞ്ചായത്തംഗം ഷീല വിജയകുമാര്‍, അന്തിക്കാട് ബ്ലോക്ക്‌  പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി ബി ഹരിദാസ്, അന്തിക്കാട് ബ്ലോക്ക്‌  പഞ്ചായത്ത് വികസന സ്ഥിരം സമിതി അദ്ധ്യക്ഷന്‍മാര്‍, മറ്റു ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ ആശംസ നേരും. ചാഴൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് (ഇന്‍-ചാര്‍ജ്ജ്) വി ആര്‍ ബിജു സ്വാഗതവും അന്തിക്കാട് ക്ഷീരവികസന ഓഫീസര്‍ ടി നന്ദിനി നന്ദിയും പറയും. ആദായകരമായ പാലുല്‍പ്പാദനം എ വിഷയത്തില്‍ സെമിനാര്‍ നടക്കും. രാവിലെ 9 ന് രജിസ്‌ട്രേഷന്‍ ആരംഭിയ്ക്കും.