പൊന്തന്‍പുഴ വനമേഖല അവകാശവാദം ഉയിച്ചവര്‍ക്ക് വിട്ടുകൊടുക്കാന്‍ ബഹു.ഹൈക്കോടതി വിധിച്ചു എ രീതിയിലുള്ള പത്രവാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെും പ്രസ്തുത ഭൂമി സര്‍ക്കാര്‍ അധീനതയില്‍തന്നെ തുടരുമെന്നും മന്ത്രി അഡ്വ.കെ.രാജു പ്രസ്താവിച്ചു.  സംസ്ഥാനത്തെ പഴക്കമേറിയതും 1905, 1907, 1917 എന്നീ വര്‍ഷങ്ങളിലെ വനവിജ്ഞാപനങ്ങളില്‍പ്പെട്ടതുമായ വലിയകാവ്, ആലപ്ര, കരിക്കാട്ടൂര്‍ റിസര്‍വ്വുകളില്‍ ഉള്‍പ്പെട്ട 5960 ഏക്കര്‍ വനപ്രദേശമാണ് പൊന്തന്‍പുഴ വനമേഖലയായി അറിയപ്പെടുന്നത്.  തിരുവിതാംകൂര്‍ മഹാരാജാവ്  നീട്ടുകള്‍ വഴി ഉടമസ്ഥാവകാശം കൈമാറിയതായിട്ടാണ് പ്രസ്തുത ഭൂമിയില്‍ ചിലര്‍ അവകാശം ഉയിച്ചത്. അതു വ്യാജരേഖയാണെ് കണ്ടെത്തി 1969 ല്‍ വനം സെറ്റിമെന്റ് ഓഫീസര്‍ അവകാശവാദം തള്ളുകയുണ്ടായി.  അതിനെതിരായി ജില്ലാ കോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്തപ്പോള്‍ സര്‍ക്കാരിനെതിരായ തീരുമാനം ഉണ്ടായി.  ജില്ലാ കോടതിയുടെ തീരുമാനത്തിനെതിരെ .ഹൈക്കോടതിയില്‍ സര്‍ക്കാര്‍ അപ്പീല്‍ സമര്‍പ്പിച്ചതില്‍ 1991 ല്‍ സര്‍ക്കാര്‍ വാദം അംഗീകരിച്ചു കൊണ്ട് ബഹു. ഹൈക്കോടതി വിധിച്ചു.  എാല്‍ അതിനെതിരെ സമര്‍പ്പിക്കപ്പെട്ട അപ്പീലില്‍ 2003 ല്‍ ബഹു.സുപ്രീംകോടതി ഹൈക്കോടതി വിധി റദ്ദാക്കിക്കൊണ്ട് കേസ് വീണ്ടും പരിഗണിക്കാന്‍ ഹൈക്കോടതിയോട് നിര്‍ദ്ദേശിച്ചു.  10-01-2018 ലെ വിധിയില്‍ ഹൈക്കോടതി 2520 ഏക്കര്‍ വരുന്ന കരിക്കാട്ടൂര്‍ റിസര്‍വ്വ് വിജ്ഞാപനത്തിന്റെ നിയമസാധുത പൂര്‍ണ്ണമായും ശരിവച്ചു കൊണ്ട് സര്‍ക്കാര്‍ വാദം അംഗീകരിച്ചു.  എാല്‍ ആലപ്ര, വലിയകാവ് റിസര്‍വ്വുകളിലെ 3440 ഏക്കര്‍ വരു ഭൂമിയിലെ തേര്‍ച്ചക്കാരുടെ അവകാശരേഖകളെ കോടതി ശരിവയ്ക്കുകയാണ് ഉണ്ടായത്.  എിരുന്നാല്‍ തന്നെയും പ്രസ്തുത ഭൂമി അവകാശവാദികള്‍ക്ക് തിരികെ നല്‍കേണ്ടതില്ല എന്ന് പ്രസ്തുത വിധിയില്‍ തന്നെ വ്യക്തമാണ്.  മറിച്ചുള്ള വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധമാണ്.  1971 ലെ കേരള പ്രൈവറ്റ് ഫോറസ്റ്റ്‌സ് (വെസ്റ്റിംഗ് ആന്റ് അസൈന്‍മെന്റ്) ആക്ട്, 2003 ലെ കേരള ഫോറസ്റ്റ്‌സ് (വെസ്റ്റിംഗ് ആന്റ് മാനേജ്‌മെന്റ് ഓഫ് ഇക്കോളജിക്കലി ഫ്രജൈല്‍ ലാന്റ്) ആക്ട് എിവയില്‍ പ്രസ്തുത വസ്തുവകകള്‍ സ്വാഭാവികമായി തന്നെ സര്‍ക്കാരില്‍ നിക്ഷിപ്തമാകുതിനുള്ള വ്യവസ്ഥകള്‍ ഉള്ളതിനാലാണ് പ്രസ്തുത ഭൂമി വിട്ടുനല്‍കേണ്ടതില്ലാത്തത്.  എങ്കിലും ആലപ്ര, വലിയകാവ് റിസര്‍വ്വുകളില്‍ തേര്‍ച്ചക്കാരുടെ അവകാശവാദം അംഗീകരിച്ച് നല്‍കിയ വിധിക്കെതിരെ സര്‍ക്കാര്‍ ഹൈക്കോടതി മുമ്പാകെ റിവ്യൂ ഹര്‍ജി ഫയല്‍ ചെയ്തിട്ടുണ്ട്.