തൃശൂര്‍ മൃഗശാല പുത്തൂരിലേക്ക് മാറ്റി സ്ഥാപിക്കുതിന്റെ  ഒന്നാം ഘട്ടം പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കുമെന്നു  വനം -വന്യജീവി മൃഗസംരക്ഷണ വകുപ്പ് മന്ത്രി അഡ്വ. കെ രാജു പറഞ്ഞു. രാമനിലയത്തില്‍ ചേര്‍ന്ന  പുത്തൂര്‍ പാര്‍ക്ക് ഹൈപവര്‍ കമ്മിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു  മന്ത്രി. കിഫ്ബി ബോര്‍ഡിന്റെ അനുമതി ലഭിച്ചാല്‍ ഉടന്‍ പക്ഷികള്‍, കരിങ്കുരങ്ങ്, സിംഹവാലന്‍, കാട്ടുപോത്ത് എന്നിവയുടെ സംരക്ഷണം   ഉള്‍പ്പെടെയുളള  ഒന്നാം ഘട്ടത്തിന്റെ  പണിയാണ് ഉടന്‍ തുടങ്ങുക. പുതിയ മൃഗശാലയിലെ 330 ഏക്കറില്‍ 110 ഏക്കര്‍ സ്ഥലത്താണ്  ഒന്നാം ഘട്ടത്തിലെ നിര്‍മ്മാണം. വൈദ്യുതി, ജല വിതരണം  എിവ ഒരുക്കു പ്രവര്‍ത്തികളുടെ എസ്റ്റിമേറ്റ് തയ്യാറാക്കാന്‍ കേന്ദ്ര പൊതുമരാമത്ത് വകുപ്പിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. മണലിപ്പുഴയില്‍ ചെക്ക് ഡാമും ഇന്‍ടേക്ക് വെല്ലും നിര്‍മ്മിച്ച് മൃഗശാലയിലേക്ക് ആവശ്യമായ വെളളം ലഭ്യമാക്കുതിന് ജലസേചന വകുപ്പിനെയും ജല അതോറിറ്റിയേയും ചുമതലപ്പെടുത്തി. നിര്‍മ്മാണ പ്രവൃത്തികള്‍ സി പി ഡ’്യൂ ഡി യെ എല്‍പ്പിച്ചുകൊണ്ട് ഉത്തരവായതായും  മന്ത്രി അറിയിച്ചു. പക്ഷിക്കൂട്-153538000 രൂപ, കരിങ്കുരങ്ങ്-49400000, സിംഹവാലന്‍-4,85,35,000, കാട്ടുപോത്ത്-57217000 എന്നിങ്ങനെ നാലു കൂടുകള്‍ക്കായി 30.689 കോടി രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി സി പി ഡ’്യൂ ഡി ടെണ്ടര്‍ ക്ഷണിച്ചു. അതുപ്രകാരം കുറഞ്ഞ തുകയായ 23 കോടി രൂപയ്ക്ക് ടെണ്ടര്‍ ആയി. പ്രവൃത്തികള്‍ എല്‍പിച്ചു. 300 ദിവസമാണ് കരാര്‍ കാലാവധി. 10.29 കോടി രൂപ സി പി ഡ’്യൂ ഡി യ്ക്ക് കൈമാറിയതായി മന്ത്രി അറിയിച്ചു. കെ രാജന്‍ എം എല്‍ എ, പുത്തൂര്‍ മൃഗശാല സ്‌പെഷ്യല്‍ ഓഫീസര്‍ കെ ജെ വര്‍ഗ്ഗീസ്, പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കസര്‍വേറ്റര്‍ (ധനകാര്യം) എ കെ ധരണി, ഫോറസ്റ്റ് കസര്‍വേറ്റര്‍ രാജേഷ് രവീന്ദ്രന്‍, സ്‌പെഷ്യല്‍ ഓഫീസര്‍ കെ എസ് ദീപ, തൃശൂര്‍ ഡി എഫ് ഒ പാ’ീല്‍ സുയോഗ്, മ്യൂസിയം സൂപ്രണ്ട് വി രാജേഷ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.