പകര്‍ച്ചവ്യാധികള്‍ക്കെതിരെ ആരോഗ്യ ജാഗ്രത ജില്ലാതല ഉദ്ഘാടനം ജനുവരി ആറിന് രാവിലെ 11 ന് കോട്ടയം ജില്ലാ പഞ്ചായത്ത് ഹാളില്‍ വനം-വന്യജീവി വകുപ്പ് മന്ത്രി അഡ്വ. കെ രാജു ഉദ്ഘാടനം ചെയ്യും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും.  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി മുഖ്യപ്രഭാഷണം നടത്തും. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. ജേക്കബ് വര്‍ഗ്ഗീസ് വിഷയാവതരണം നടത്തും. കോട്ടയം മുനിസിപ്പാലിറ്റി ചെയര്‍ പേഴ്‌സണ്‍ ഡോ. പി.ആര്‍ സോന, ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ അഡ്വ. സണ്ണി പാമ്പാടി, ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ലീലാമ്മ ജോസഫ്, ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍. പ്രിയ, ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. വ്യാസ് സുകുമാരന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ഐഎസ്.എം) ഡോ. രതി ബി ഉണ്ണിത്താന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ഹോമിയോ) ഡോ. ബീന എം.പി, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ എസ്. ജോസ്‌നമോള്‍, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍  എ. കെ അരവിന്ദാക്ഷന്‍, ജില്ലാ ലേബര്‍ ഓഫീസര്‍ ആര്‍. ഗോപകുമാര്‍, ശുചിത്വമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ഫിലിപ്പ് ജോസഫ് തുടങ്ങിയവര്‍ സംസാരിക്കും.   ജില്ലാ കളക്ടര്‍ ഡോ. ബി.എസ്. തിരുമേനി സ്വാഗതവും ജില്ലാ മാസ് മീഡിയ ഓഫീസര്‍ ജെ. ഡോമി നന്ദിയും പറയും.