പ്രകൃതിയും ഭൂമിയും മണ്ണും സംരക്ഷിക്കപ്പെടണമെന്ന സര്‍ക്കാരിന്റെ പ്രഖ്യാപിത നയം നവകേരള മിഷനിലൂടെ നടപ്പാക്കപ്പെടുമ്പോള്‍ പാല്‍, മുട്ട എന്നിവയുടെ ഉത്പാദനത്തില്‍ സ്വയംപര്യാപ്തത നേടുകയെന്നതും ലക്ഷ്യമിടുന്നുവെന്ന് ക്ഷീരവികസന-മൃഗസംരക്ഷണ വകുപ്പുമന്ത്രി അഡ്വ. കെ രാജു. മൃഗസംരക്ഷണവകുപ്പിന്റെ 2017-18 വര്‍ഷത്തെ മാതൃകാ പഞ്ചായത്ത് വികസനപദ്ധതി പ്രകാരം തെരഞ്ഞെടുക്കപ്പെട്ട വൈക്കം മറവന്‍തുരുത്ത് ഗ്രാമപഞ്ചായത്തിനെ മാതൃകാഗ്രാമമായി പ്രഖ്യാപിക്കുകയായിരുന്നു