കൊല്ലം: സാംസ്കാരിക ക്ഷേമനിധിയിൽ ഉൾപ്പെടുത്തണമെന്നതടക്കം ഫോട്ടാഗ്രാഫർമാരുടെ ആവശ്യങ്ങൾ പരിഗണിക്കപ്പെടേണ്ട വിഷയങ്ങളാണെന്ന് മന്ത്രി കെ. രാജു. ഫോട്ടാഗ്രാഫിയെ തൊഴിൽ എന്നതിലുപരി സാംസ്കാരിക പ്രവർത്തനമായികൂടി കാണേണ്ടതുണ്ട്.  ഒാൾ കേരള ഫോട്ടാഗ്രാഫേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തി​െൻറ ഭാഗമായ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  സംസ്ഥാന പ്രസിഡൻറ് എം.ജി. രാജു അധ്യക്ഷതവഹിച്ചു ഫോട്ടോഗ്രഫി എക്സലൻസി അവാർഡ് സന്തോഷ് ജോർജ് കുളങ്ങരക്ക് സമ്മാനിച്ചു.