മൃഗസംരക്ഷണ വകുപ്പ്

പ്രവര്‍ത്തനത്തിന്റെ സംക്ഷിപ്ത രൂപം
ക്ഷീരകര്‍ഷകര്‍ അഭിമുഖീകരിക്കുന്ന മുഖ്യ പ്രശ്നമായ കറവക്കാരുടെ ക്ഷാമം പരിഹരിക്കുന്നതിനായി മൃഗസംരക്ഷണ വകുപ്പ് മുഖേന കറവയന്ത്രം സ്ഥാപിക്കുന്ന പദ്ധതി കൊണ്ടണ്ടു വന്നു. ഒരു ഗുണഭോക്താവിന് 25000/- രൂപ ധനസഹായം നല്‍കുന്ന പദ്ധതി നടപ്പിലാക്കി.
സംസ്ഥാന സര്‍ക്കാരിന്റെ ശക്തമായ ഇടപെടലിലൂടെ കേന്ദ്ര ഫണ്ടണ്ടുകള്‍ മൃഗസംരക്ഷണ വകുപ്പിന് ലഭ്യമാക്കി. ഇത്തരത്തില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം കന്നുകാലി ഇന്‍ഷ്വറന്‍സ് പദ്ധതി നടപ്പിലാക്കാന്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്നും 1.04 കോടി രൂപ ലഭ്യമാക്കി. ആനുപാതികമായി 69.5 ലക്ഷം രൂപ സംസ്ഥാന സര്‍ക്കാരും അനുവദിച്ചു.
മൃഗാശുപത്രികളുടെ ശാക്തീകരണത്തിന് – (ഫര്‍ണീച്ചര്‍, ഉപകരണങ്ങള്‍ മുതലായവ വാങ്ങുന്നതിന്) 2 കോടിയോളം രൂപ കേന്ദ്ര ഫണ്ടണ്ട് ലഭ്യമാക്കി.
2016-17-ല്‍ സംസ്ഥാനത്തെ 12 ജില്ലകളിലെ 12 പഞ്ചായത്തുകളെ (ഇടുക്കി, വയനാട് ജില്ലകളിലുള്ള പഞ്ചായത്തുകള്‍ ഒഴിച്ച്) തിരഞ്ഞെടുത്ത് മൃഗസംരക്ഷണ മേഖലയിലുള്ള പദ്ധതികള്‍ നടപ്പിലാക്കി. മാതൃക മൃഗസംരക്ഷണ ഗ്രാമമാക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്ക്കരിച്ച പദ്ധതിയാണ് “മാതൃകാ മൃഗസംരക്ഷണ ഗ്രാമ” പദ്ധതി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.

സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍/എയ്ഡഡ് സ്കൂളുകളിലെ 5 മുതല്‍ 9-ാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് 5 കോഴിക്കുഞ്ഞുങ്ങള്‍ വീതവും, തീറ്റയും നല്‍കുന്ന പദ്ധതിയാണിത്. ഒരു വിദ്യാലയത്തിലെ 50 വിദ്യാര്‍ത്ഥികള്‍ക്ക് വീതം പദ്ധതി ആനുകൂല്യം ലഭ്യമാക്കി. 2016-17-ല്‍ 705 സ്കൂളുകളില്‍ പദ്ധതി നടപ്പിലാക്കി. 35050 വിദ്യാര്‍ത്ഥികള്‍ക്ക് ആനുകൂല്യം ലഭിച്ചു.
ഭരണ നിര്‍വ്വഹണം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി മൃഗസംരക്ഷണ വകുപ്പ് ഡയറക്ടറേറ്റില്‍ ഇ-ഓഫീസ് സംവിധാനം ഏര്‍പ്പെടുത്തി. ഇതു വഴി ഫയലുകളില്‍ വേഗത്തില്‍ തീരുമാനം എടുക്കാന്‍ സാധിക്കുന്നു.
വകുപ്പിന്റെ വിവിധങ്ങളായ പദ്ധതികള്‍ അവലോകനം ചെയ്യുന്നതിനായി റിയല്‍ ടൈം ഓണ്‍ലൈന്‍ മോണിറ്ററിംഗ് സംവിധാനം (കുളമ്പുരൊഗ കുത്തിവയ്പ് അവലോകന സോഫ്റ്റ്വെയര്‍. പ്ലാന്‍ പദ്ധതി അവലോകന സോഫ്റ്റ്വെയര്‍ മുതലായ നിരവധി സോഫ്റ്റ്വെയറുകള്‍) 2016-2017 വര്‍ഷത്തില്‍ ഏര്‍പ്പെടുത്തി.
കുട്ടനാട് പ്രദേശത്തുണ്ടായ പക്ഷിപ്പനിയെ തുടര്‍ന്ന് കര്‍ഷകര്‍ക്ക് ഉണ്ടായ കഷ്ട-നഷ്ടങ്ങള്‍ക്ക് പരിഹാരമായി 11.83 കോടി രൂപ നഷ്ടപരിഹാരം നല്‍കി.
പേവിഷ പ്രതിരോധ വാക്സിന്‍ നിര്‍മ്മാണ യൂണിറ്റ് സ്ഥാപിക്കുന്നതിനുള്ള പ്രാരംഭ നടപടികള്‍ മൃഗസംരക്ഷണ വകുപ്പിന്റെ കീഴില്‍ തിരുവനന്തപുരം ജില്ലയിലെ പാലോട് പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആനിമല്‍ ഹെല്‍ത്ത് ആന്‍റ് വെറ്ററിനറി ബയോളജിക്കല്‍സില്‍ സ്വീകരിച്ചു.
ബ്ലോക്കടിസ്ഥാനത്തില്‍ രാത്രികാല അടിയന്തിര മൃഗചികിത്സാ സേവനം നിലവില്‍ 65 ബ്ലോക്കുകളില്‍ ലഭ്യമാക്കി വരുന്നു.
1248 കമ്പ്യൂട്ടര്‍ ടാബ്ലെറ്റുകള്‍ കൃത്രിമബീജാദാന കേന്ദ്രങ്ങളിലുള്ള ലൈവ്സ്റ്റോക്ക് ഇന്‍സ്പെക്ടര്‍മാര്‍ക്ക് നല്‍കുക വഴി മൃഗസംരക്ഷണ രംഗത്ത് ഇ- ഗവര്‍ണന്‍സ് പ്രവര്‍ത്തനം ശക്തമാക്കാന്‍ നടപടി സ്വീകരിച്ചു.
കോര്‍പ്പറേഷന്‍, മുന്‍സിപ്പലിറ്റി പ്രദേശങ്ങളില്‍ കൂടുകളില്‍ കോഴിവളര്‍ത്തല്‍ പദ്ധതി നടപ്പിലാക്കി വരുന്നു. കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ എന്നീ ജില്ലകളിലാണ് നിലവില്‍ ഈ പദ്ധതി നടപ്പിലാക്കുന്നത്. കൂട്, മുട്ട, കോഴി (5 എണ്ണം) എന്നിവയുള്‍പ്പെടെ 5000/- രൂപയുടെ സഹായം ഒരു ഗുണഭോക്താവിന് ലഭിക്കും. 2016-17-ല്‍ 700 യൂണിറ്റുകള്‍ക്ക് സഹായം ലഭ്യമാക്കി

പ്രധാന നേട്ടങ്ങള്‍
സംസ്ഥാനത്തെ 696 കര്‍ഷകര്‍ക്ക് കറവയന്ത്രം സ്ഥാപിക്കുന്നതിന് സഹായം നല്‍കി.
കേന്ദ്ര സഹായത്തോടെ കന്നുകാലി ഇന്‍ഷ്വറന്‍സ് പദ്ധതിയ്ക്ക് തുടക്കം കുറിച്ചു.
നിലവിലുണ്ടായിരുന്ന 50 ബ്ലോക്കുകള്‍ക്ക് പുറമെ 15 ബ്ലോക്കുകളില്‍ കൂടി രാത്രികാല അടിയന്തിര വെറ്ററിനറി സേവനം ഏര്‍പ്പെടുത്തി.
12 ജില്ലകളില്‍ മാതൃകാ മൃഗസംരക്ഷണ ഗ്രാമങ്ങള്‍ സ്ഥാപിച്ചു.
ഉരുക്കള്‍ നഷ്ടപ്പെട്ട കര്‍ഷകര്‍ക്ക് ഒരുകോടി രൂപ നഷ്ടപരിഹാരം നല്‍കി.
ആലപ്പുഴ കോട്ടയം ജില്ലയിലുണ്ടായ പക്ഷിപ്പനി ബാധ ഫലപ്രദമായി നിയന്ത്രിക്കുകയും കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കുകയും ചെയ്തു.
തിരുവനന്തപുരം ജില്ലയിലെ പാലോടുള്ള ചീഫ് ഡിസീസ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസില്‍ “വൈല്‍ഡ് ലൈഫ് സ്റ്റഡി സെന്‍ററും ഓങ്കോളജി സെന്‍ററും പുതുതായി ആരംഭിച്ചു.
സര്‍ക്കാര്‍ മേഖലയില്‍ പേവിഷ വാക്സിന്‍ നിര്‍മ്മാണത്തിന് പാലോട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വെറ്ററിനറി സയന്‍സില്‍ തുടക്കം കുറിച്ചു.
705 സ്കൂളുകളില്‍ മുട്ടക്കോഴി വളര്‍ത്തല്‍ പദ്ധതി നടപ്പിലാക്കി.
ഗോവര്‍ദ്ധിനി കന്നുകുട്ടി പരിപാലന പദ്ധതികളിലായി 73538 പശുക്കുട്ടികളെ ശാസ്ത്രീയ പരിചരണത്തിന് കീഴില്‍ കൊണ്ടുവന്നു.
പൂര്‍ത്തീകരിച്ച പദ്ധതികള്‍
ആധുനിക രോഗനിര്‍ണയ സൗകര്യങ്ങളോടുകൂടിയ മൊബൈല്‍ ടെലി വെറ്ററിനറി യൂണിറ്റ് കൊല്ലം ജില്ലാ വെറ്ററിനറി കേന്ദ്രത്തോടനുബന്ധിച്ച് പ്രവര്‍ത്തനം ആരംഭിച്ചു.
ലാബുകളുടെ ശാക്തീകരണം എന്ന പദ്ധതിയിലുള്‍പ്പെടുത്തി മൃഗസംരക്ഷണ വകുപ്പിന്റെ കീഴിലുള്ള ലബോറട്ടറികളുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതി പൂര്‍ത്തീകരിച്ചു.
ഗോവര്‍ദ്ധിനി കന്നുകുട്ടി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 73538 കന്നുകുട്ടികളെ പുതുതായി എന്‍റോള്‍ ചെയ്യുകയും 29114 കന്നുകുട്ടികള്‍ക്ക് രണ്ടാം വര്‍ഷ പദ്ധതി സഹായം ലഭ്യമാക്കുകയും ചെയ്തു.

തുടങ്ങിവച്ച പദ്ധതികള്‍
പേവിഷബാധയ്ക്കെതിരെയുള്ള വാക്സിന്‍ നിര്‍മ്മിക്കുന്നതിന് ലോക നിലവാരത്തില്‍ ഒരു പുതിയ ലബോറട്ടറി നിര്‍മ്മിക്കേണ്ടതായുണ്ട്. പാലോടുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആനിമല്‍ ഹെല്‍ത്ത് ആന്‍റ് വെറ്ററിനറി ബയോളജിക്കല്‍സില്‍ 2019-ഓടെ ഈ യൂണിറ്റ് പ്രവര്‍ത്തന സജ്ജമാകും
കൊല്ലം ജില്ലയിലെ ആയൂര്‍ – തോട്ടത്തറയില്‍ നവീന ഹാച്ചറി നിര്‍മ്മിക്കുന്ന പദ്ധതിയ്ക്ക് തുടക്കം കുറിച്ചു. രാഷ്ട്രീയ കൃഷി വികാസ് യോജന പദ്ധതിയിലൂടെയാണ് പ്രസ്തുത പദ്ധതിയ്ക്കായി ഫണ്ട് ലഭ്യമാക്കിയത്. 6 കോടിയോളം രൂപയാണ് പദ്ധതി ചെലവ്. ഇത് യാഥാര്‍ത്ഥ്യമാകുന്നതോടെ പ്രസ്തുത ഹാച്ചറിയില്‍ നിന്നും ആഴ്ചയില്‍ 30000 കോഴി കുഞ്ഞുങ്ങളെ ഉത്പ്പാദിപ്പിച്ച് വിതരണം ചെയ്യാന്‍ സാധിക്കും.
കന്നുകാലി രോഗനിയന്ത്രണ പദ്ധതിയുടെ ആസ്ഥാന മന്ദിരം തിരുവനന്തപുരം ജില്ലയിലെ കുടപ്പനക്കുന്നില്‍ പൂര്‍ത്തീകരിച്ച് പ്രവര്‍ത്തനം ആരംഭിക്കും.
തിരുവനന്തപുരം ജില്ലയിലെ കുടപ്പനക്കുന്നില്‍ അത്യാധുനിക രോഗനിര്‍ണയ സംവിധാനങ്ങള്‍ ഉളള മള്‍ട്ടി സ്പെഷ്യാലിറ്റി വെറ്ററിനറി ആശുപത്രിയുടെ പ്രവര്‍ത്തനം ആരംഭിക്കും.
ഡിപ്പാര്‍ട്ട്മെന്‍റിന്റെ എല്ലാ ആക്ടിവിക്ടികളും കര്‍ഷക രജിസ്ട്രേഷനുമായി ബന്ധപ്പെടുത്തിയിരിക്കുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്‍സെമിനേഷന്‍, എ.ഡി.സി.പി, ഇന്‍ഷ്വറന്‍സ്, കോമ്പന്‍സേഷന്‍, ഒ.പി.മാനേജ്മെന്‍റ് തുടങ്ങി കര്‍ഷകരുമായി ബന്ധപ്പെട്ടു വരുന്ന എല്ലാ പദ്ധതികള്‍ക്കും കര്‍ഷക രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കും. പ്രാരംഭ നടപടികള്‍ ആരംഭിച്ചു.
പത്തനംതിട്ട ജില്ലയിലെ തിരുവല്ല മഞ്ചാടിയില്‍ നവീന താറാവ് വളര്‍ത്തല്‍ പരിശീലന കേന്ദ്രം -ബ്രുഡര്‍ – ഹാച്ചറി കോംപ്ലക്സ് എന്നിവയുടെ പ്രവര്‍ത്തനം ആരംഭിക്കും.
മലപ്പുറം ജില്ലയിലെ എടവണ്ണയില്‍ നവീന ഹാച്ചറി കോംപ്ലക്സിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിക്കും.
20-ാമത് കന്നുകാലി സെന്‍സസ് 2017 ജൂലൈ 15 മുതല്‍ ഒക്ടോബര്‍ 16 വരെ നടക്കുകയാണ് പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.

ഭാവി പദ്ധതികള്‍
2017-18 സാമ്പത്തിക വര്‍ഷം സംസ്ഥാന സര്‍ക്കാരിന്റെ സമഗ്ര കന്നുകാലി ഇന്‍ഷ്വറന്‍സ് പദ്ധതി (ഗോസമൃദ്ധി) നടപ്പിലാക്കാന്‍ 5 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഒരു ലക്ഷത്തോളം കന്നുകാലികളെ ഇന്‍ഷ്വര്‍ ചെയ്യാന്‍ ലക്ഷ്യമിടുന്നു. പദ്ധതിയുടെ ആദ്യ ഘട്ടം എന്ന നിലയില്‍ 40000 ത്തോളം കന്നുകാലികളെ ഇന്‍ഷ്വര്‍ ചെയ്യും.
2017-18 സാമ്പത്തിക വര്‍ഷം സംസ്ഥാനത്തെ 905 സ്കൂളുകളില്‍ മുട്ടക്കോഴി വളര്‍ത്തല്‍ പദ്ധതി (45250 വിദ്യാര്‍ത്ഥികള്‍ – 226250 കോഴി കുഞ്ഞുങ്ങള്‍) നടപ്പിലാക്കും.
മാതൃകാ മൃഗസംരക്ഷണ ഗ്രാമം പദ്ധതി 14 ജില്ലകളിലും നടപ്പിലാക്കും.
20 ബ്ലോക്കുകളില്‍ 2017-18-ല്‍ പുതിയതായി രാത്രികാല അടിയന്തിര വെറ്ററിനറി സേവനം നടപ്പിലാക്കും.
എല്ലാ ജില്ലാ വെറ്ററിനറി കേന്ദ്രങ്ങളിലും മൃഗചികിത്സയ്ക്കാവശ്യമായ വെറ്ററിനറി മരുന്നുകളുടെ ന്യായവില മെഡിക്കല്‍ സ്റ്റോര്‍ ആരംഭിക്കാന്‍ ലക്ഷ്യമിടുന്നു. ജില്ലാ പഞ്ചായത്തുകളുമായി സഹകരിച്ചായിരിക്കും ഈ പദ്ധതി നടപ്പിലാക്കുക.
കര്‍ഷകര്‍ക്ക് ന്യായവിലയ്ക്ക് കാലിത്തീറ്റ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ എല്ലാ ജില്ലാ വെറ്ററിനറി കേന്ദ്രങ്ങളിലും സാധ്യമായ താലൂക്ക് വെറ്ററിനറി കേന്ദ്രങ്ങളിലും ന്യായവില കാലിത്തീറ്റ സ്റ്റോറുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള സാധ്യത പരിശോധിച്ചു വരുന്നു. ജില്ലാ പഞ്ചായത്തുകളുടെ സഹകരണത്തോടെ പദ്ധതി നടപ്പിലാക്കും.
കൂടുകളില്‍ കോഴിവളര്‍ത്തല്‍ പദ്ധതി 2017-18-ല്‍ 500 യൂണിറ്റ് സ്ഥാപിക്കും.

ക്ഷീരവികസന വകുപ്പ്
പ്രവര്‍ത്തനങ്ങളുടെ സംക്ഷിപ്ത രൂപം

സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന 3683 ക്ഷീരസഹകരണ സംഘങ്ങളുടെയും 3 മേഖലായൂണിയനുകളുടെയും ഒരു ക്ഷീരവിപണന ഫെഡറേഷന്റെയും രജിസ്ട്രാര്‍ എന്ന നിലയിലുളള ഭരണ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ ക്ഷീരവികസന വകുപ്പ് നിര്‍വ്വഹിച്ചു വരുന്നു. പുതിയ ക്ഷീരസംഘങ്ങളുടെ രൂപീകരണം, നിലവിലുളള ക്ഷീരസംഘങ്ങളുടെ സൂപ്പര്‍വിഷന്‍ കേരള സഹകരണ നിയമം അനുശാസിക്കുന്ന മറ്റ് ഭരണഘടനാ പ്രവര്‍ത്തനങ്ങള്‍ എന്നിവ ക്ഷീരവികസന വകുപ്പാണ് നിറവേറ്റുന്നത്.
കൂടാതെ സംസ്ഥാനത്തെ പാലുല്പാദനത്തില്‍ സ്വയംപര്യാപ്തതയിലെത്തിക്കുക എന്ന സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യം കൈവരിക്കുന്നതിനായി താഴെ കാണിച്ചിരിക്കുന്ന വികസനപ്രവര്‍ത്തനങ്ങളും ക്ഷീരവികസന വകുപ്പ് നടപ്പിലാക്കുന്നുണ്ട്.

ഗ്രാമീണ ക്ഷീരവിജ്ഞാന വ്യാപനപ്രവര്‍ത്തനങ്ങള്‍
തീറ്റപ്പുല്‍കൃഷി വികസന പദ്ധതി
മില്‍ക്ക് ഷെഡ് ഡെവലപ്മെന്റ് പ്രോഗ്രാം
ക്ഷീരസഹകരണ സംഘങ്ങളുടെ നവീകരണം
പാലിന്റെ ഗുണനിയന്ത്രണ പ്രവര്‍ത്തനങ്ങള്‍
കാലിത്തീറ്റ സബ്സിഡി
ക്ഷീരകര്‍ഷക ക്ഷേമനിധി പ്രവര്‍ത്തനങ്ങള്‍

ഇതിനുപുറമെ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നിര്‍വ്വഹണ ഉദ്യോഗസ്ഥരെന്ന നിലയില്‍ വകുപ്പിലെ ഉദ്യോഗസ്ഥര്‍ ക്ഷീരവികസന പദ്ധതികള്‍ നടപ്പിലാക്കി വരുന്നു.
ക്ഷീരവികസന വകുപ്പ്
പ്രധാന നേട്ടങ്ങള്‍ – 2016-2017

പാലുല്പാദനത്തില്‍ ഉണ്ടായ വര്‍ദ്ധനവ്:- ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ക്ഷീരോല്പാദന രംഗത്ത് സ്വയംപര്യാപ്തത കൈവരിക്കുക എന്ന പ്രഖ്യാപിത ലക്ഷ്യം സാധ്യമാക്കുന്നതിനുതകുന്ന നൂതന പദ്ധതികള്‍ക്ക് രൂപം കൊടുത്ത് നടപ്പിലാക്കിവരുന്നു. ഇതിന്റെ ഫലമായി പാലുല്പാദനത്തില്‍ ഗണ്യമായ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. 2015-2016 വര്‍ഷത്തില്‍ ക്ഷീരസംഘങ്ങള്‍ മുഖേനയുളള പാല്‍സംഭരണം പ്രതിദിനം 16.36 ലക്ഷം ലിറ്റര്‍ ആയിരുന്നത് 2016-2017 -ല്‍ 16.41 ലക്ഷം ലിറ്ററായി ഉയര്‍ന്നു.
സ്റ്റേറ്റ് ഡെയറി ലാബ്:- തിരുവനന്തപുരം പട്ടത്ത് ക്ഷീരവികസന വകുപ്പിന്റെ ആസ്ഥാനത്തോടനുബന്ധിച്ചു പ്രവര്‍ത്തിക്കുന്ന എന്‍.എ.ബി.എല്‍. അക്രഡിറ്റേഷ നോടുകൂടിയ സ്റ്റേറ്റ് ഡെയറി ലാബില്‍ പാലും പാലുല്പന്നങ്ങള്‍ക്കും പുറമെ കാലിത്തീറ്റയുടെയും കുടിവെളളത്തിന്റെയും രാസ-അണു ഗുണ നിലവാരം പരിശോധിക്കുന്നതിനുളള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി.
കടക്കെണിയിലായ ക്ഷീരകര്‍ഷകര്‍ക്കുളള ധനസഹായം:- ബാങ്കില്‍ നിന്നും വായ്പയെടുത്ത് വാങ്ങിയ കറവമാടുകള്‍ ചത്തുപോവുകയോ ഉല്പാദന മുരടിപ്പുണ്ടാകുകയോ ചെയ്തതുമൂലം ബാങ്ക് വായ്പ തിരിച്ചടക്കാനാവാതെ കടക്കെണിയിലായ ക്ഷീരകര്‍ഷകര്‍ക്ക് 5 കോടി രൂപയുടെ കടാശ്വാസം നല്കി.
എം.എസ്.ഡി.പി. പദ്ധതി:- മില്‍ക്ക് ഷെഡ് ഡവലപ്മെന്റ് പദ്ധതിയിലൂടെ 4206 കറവപശുക്കളെയും 1770 കിടാരികളെയും കൊല്ലം, എറണാകുളം, ജില്ലകളില്‍ നടപ്പിലാക്കിയ സംയോജിത ക്ഷീരവികസന പദ്ധതിയിലൂടെ 2895 കറവപശുക്കളെയും 550 കിടാരികളെയും വിതരണം ചെയ്തു.
തീറ്റപ്പുല്‍കൃഷി വികസനപദ്ധതി:- 2045 ഹെക്ടര്‍ സ്ഥലത്ത് തീറ്റപ്പുല്‍കൃഷി വ്യാപിപ്പിച്ചു.
സംസ്ഥാനത്തെ 5 ക്ഷീരപരിശീലന കേന്ദ്രങ്ങളിലൂടെ 4020 പേര്‍ക്ക് ക്ഷീരവികസന മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പരിശീലനം നല്‍കി.
കാസര്‍ഗോഡ് ജില്ലയിലെ പരപ്പ, കാറഡുക്ക എന്നിവിടങ്ങളില്‍ പുതിയ ക്ഷീരവികസന യൂണിറ്റ് ഓഫീസുകള്‍ പ്രവര്‍ത്തനമാരംഭിച്ചു.
ഗ്രാമീണ ക്ഷീരവിജ്ഞാന വ്യാപന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാന ക്ഷീരസംഗമം, ഡെയറി സെമിനാര്‍ എന്നിവ പാലക്കാട് ജില്ലയിലെ പട്ടാമ്പിയില്‍ വമ്പിച്ച ജനപങ്കാളിത്തത്തോടെ വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. സംസ്ഥാന ക്ഷീരസംഗമത്തിന്റെ ഭാഗമായി സംസ്ഥാനത്തെ 162 ക്ഷീരവികസന ബ്ലോക്കുകളില്‍ നിന്നും തെരഞ്ഞെടുത്ത 162 കര്‍ഷകരെ പങ്കെടുപ്പിച്ച് ക്ഷീരകര്‍ഷക പാര്‍ലമെന്റ് സംഘടിപ്പിക്കുകയും അവ ക്രോഡീകരിച്ച് പ്രശ്നങ്ങള്‍ തരണം ചെയ്യുന്നതിനുളള കര്‍മ്മപദ്ധതി ആവിഷ്കരിക്കുകയും ചെയ്തു. ഇതോടൊപ്പം സംസ്ഥാനത്ത് ആദ്യമായി ക്ഷീരമേഖലയിലെ വിവിധ ഏജന്‍സികളെ ഉള്‍പ്പെടുത്തിക്കൊണ്ട് ഒരു ഡെയറി എക്സ്പോയും മാധ്യമ സെമിനാറും കന്നുകാലി പ്രദര്‍ശനവും സംഘടിപ്പിച്ചു.
പൂര്‍ത്തീകരിച്ച പദ്ധതികള്‍ 2016-2017

ഗ്രാമീണ ക്ഷീരവിജ്ഞാന വ്യാപന പ്രവര്‍ത്തനങ്ങള്‍:- ഗ്രാമീണ ക്ഷീരവിജ്ഞാന വ്യാപന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 148 ബ്ലോക്ക് ക്ഷീരസംഗമങ്ങള്‍, 13 ജില്ലാ ക്ഷീരസംഗമങ്ങള്‍, 1486 ചര്‍ച്ചാക്ലാസ്സുകള്‍/സെമിനാറുകള്‍, 162 പാല്‍ ഗുണമേന്മാ ബോധവല്‍ക്കരണ പരിപാടികള്‍ എന്നിവ സംഘടിപ്പിച്ചു.
തീറ്റപ്പുല്‍കൃഷി:- തീറ്റപ്പുല്‍കൃഷിയുടെ പ്രാധാന്യം കണക്കിലെടുത്ത് തീറ്റപ്പുല്‍കൃഷി വ്യാപകമാക്കുന്നതിനുളള പദ്ധതികള്‍ക്ക് രൂപം കൊടുക്കുകയും ധവളവിപ്ലവത്തിന്റെ പിതാവായ ഡോ.വര്‍ഗ്ഗീസ് കുര്യന്റെ ജന്മദിനമായ നവംബര്‍ 26 ദേശീയ ക്ഷീരദിനമായി ആചരിക്കുകയും തുടര്‍ന്നുളള ഒരു വര്‍ഷം തീറ്റപ്പുല്‍കൃഷി വര്‍ഷമായി ആചരിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. ഇതിന്റെ ഭാഗമായി 5 കോടി രൂപയുടെ വിവിധ തീറ്റപ്പുല്‍കൃഷി വികസനപദ്ധതികള്‍ നടപ്പിലാക്കി സംസ്ഥാനത്ത് തീറ്റപ്പുല്‍കൃഷി വ്യാപനത്തിനായി അഞ്ചോ അതിലധികമോ സ്ത്രീകള്‍ ഉള്‍പ്പെട്ട ഗോപാലികാഗ്രൂപ്പുകള്‍ രൂപീകരിച്ചു.
മില്‍ക്ക് ഷെഡ് ഡവലപ്മെന്റ് പദ്ധതി:- പാലുല്പാദന വര്‍ദ്ധനവിനായി ഉല്പാദന ക്ഷമതയുളള ഉരുക്കളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിനും യുവകര്‍ഷകരെയും പുതിയ സംരംഭകരെയും ഈ രംഗത്തേയ്ക്ക് ആകര്‍ഷിക്കുന്നതിനുമായി 38.92 കോടി രൂപ ചെലവഴിച്ച് മില്‍ക്ക് ഷെഡ് ഡവലപ്മെന്റ് പദ്ധതി/സംയോജിത ക്ഷീരവികസന പദ്ധതി നടപ്പിലാക്കി 1875 ക്ഷീരകര്‍ഷകര്‍ക്ക് ഡെയറി ഫാം ആധുനികവല്‍ക്കരിക്കുന്നതിന് ധനസഹായം നല്കിയിട്ടുണ്ട്.
ക്ഷീരസംഘങ്ങളുടെ നവീകരണം:- സംസ്ഥാനത്തെ ക്ഷീരസഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനം സുതാര്യവും കാര്യക്ഷമവുമാക്കുന്നതിന് ക്ഷീസംഘങ്ങളുടെ സമ്പൂര്‍ണ്ണ ഓട്ടോമേഷന്‍ നടപ്പിലാക്കുന്നതിനായി 19.5 കോടി രൂപയുടെ പദ്ധതി നടപ്പിലാക്കി. പുതിയ ക്ഷീരസംഘങ്ങള്‍ രൂപീകരിക്കുന്നതിനും പ്രവര്‍ത്തനരഹിതമായ സംഘങ്ങളെ പുനരുദ്ധീകരിക്കുന്നതിനുമുളള നടപടികള്‍ സ്വീകരിച്ചു. 658 ക്ഷീരസഹകരണ സംഘങ്ങളില്‍ ആധുനികവല്‍ക്കരണത്തിനുളള സജ്ജീകരണങ്ങള്‍ സ്ഥാപിച്ചു.
കാലിത്തീറ്റ സബ്സിഡി:- സംസ്ഥാനത്തെ 2.5 ലക്ഷത്തോളം വരുന്ന ക്ഷീരകര്‍ഷകര്‍ക്ക് ഡി.ബി.ടി. സംവിധാനത്തിലൂടെ 12.5 കോടി രൂപ കാലിത്തീറ്റ സബ്സിഡിയിനത്തില്‍ നല്‍കി.
കടക്കെണിയിലായ ക്ഷീരകര്‍ഷകര്‍ക്കുളള കടാശ്വാസപദ്ധതി:- കടക്കെണിയിലായ ക്ഷീരകര്‍ഷകര്‍ക്ക് 5 കോടി രൂപയുടെ കടാശ്വാസ പദ്ധതി നടപ്പിലാക്കി.
പാല്‍ഗുണ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍:- സംസ്ഥാനത്ത് വിറ്റഴിക്കപ്പെടുന്ന പാലിന്റെയും 70-ല്‍ അധികം പാലുല്പന്നങ്ങളുടെയും ഗുണമേന്മ ഉറപ്പാക്കുന്നതിന് കൃത്യമായ ഇടപെടലുകള്‍ നടത്തി. ഓണക്കാലത്ത് സംസ്ഥാനത്തെ എല്ലാ ചെക്പോസ്റ്റുകളിലും പാലിന്റെ കര്‍ശനമായ പരിശോധന നടത്തി 4.5 കോടി രൂപയുടെ പാല്‍ ഗുണ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ നടത്തി.
ക്ഷീരകര്‍ഷക ക്ഷേമനിധി:- ക്ഷീരകര്‍ഷക ക്ഷേമനിധിയില്‍ പെന്‍ഷന് അര്‍ഹതയുളള എല്ലാ ക്ഷീരകര്‍ഷകര്‍ക്കും പെന്‍ഷന്‍ ലഭ്യമാക്കുന്നതിന് നടപടികള്‍ സ്വീകരിച്ചു.
വരള്‍ച്ചാദുരിതാശ്വാസ പദ്ധതി:- വരള്‍ച്ചാ ദുരിതാശ്വാസപദ്ധതിയുടെ ഭാഗമായി വയ്ക്കോല്‍, പച്ചപ്പുല്ല് എന്നിവ ക്ഷീരകര്‍ഷകര്‍ക്ക് വിതരണം ചെയ്യുന്നതിന് 35 ലക്ഷം രൂപയുടെ പദ്ധതി നടപ്പിലാക്കി.
തുടങ്ങിവെച്ച പദ്ധതികള്‍ 2016-2017

പത്തനംതിട്ട അമ്മകണ്ടകരയില്‍ ക്ഷീരപരിശീലനകേന്ദ്രം പ്രവര്‍ത്തനം ആരംഭിക്കുന്നതിനുളള നടപടികള്‍ തുടങ്ങി.
പാലക്കാട് ആലത്തൂര്‍ ക്ഷീരപരിശീലനകേന്ദ്രവും റീജണല്‍ ലാബും സെന്റര്‍ ഓഫ് എക്സലന്‍സ് ഇന്‍ ഫുഡ് സേഫ്റ്റി ആസ്പെക്ട്സ് അന്താരാഷ്ട്രനിലവാരത്തിലേയ്ക്ക് ഉയര്‍ത്തുന്നതിനുളള പ്രാരംഭ നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു.
കൊല്ലം ജില്ലയിലെ ഏരൂര്‍, കോട്ടയം ജില്ലയിലെ ഉദയനാപുരം,
തൃശൂര്‍ ജില്ലയിലെ വെളളങ്കല്ലൂര്‍ എന്നീ പഞ്ചായത്തുകളില്‍ 333.665 ലക്ഷം രൂപയുടെ ക്ഷീരഗ്രാമം പദ്ധതികള്‍ ആരംഭിച്ചു.
വയനാട് ബ്രഹ്മഗിരി ഡെവലപ്മെന്റ് സൊസൈറ്റിക്ക് അടിസ്ഥാന സൗകര്യവികസനത്തിനും, സാമൂഹിക-സാമ്പത്തിക സുരക്ഷാപദ്ധതികള്‍ക്കുമായി 5 കോടി രൂപയുടെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതിന് നടപടിയാരംഭിച്ചു.

ഭാവി പദ്ധതികള്‍ 2017-2018

ഗ്രാമീണ ക്ഷീരവിജ്ഞാന വ്യാപനപ്രവര്‍ത്തനങ്ങള്‍:- കര്‍ഷകസമ്പര്‍ക്ക പരിപാടികള്‍, ബ്ലോക്ക്/ജില്ലാ/സംസ്ഥാന ക്ഷീരസംഗമങ്ങള്‍, എക്സിബിഷനുകള്‍, സെമിനാറുകള്‍, പാല്‍ ഗുണമേന്മാ ബോധവല്‍ക്കരണ പരിപാടികള്‍, പരിശീലനങ്ങള്‍ എന്നിങ്ങനെ 4.95 കോടി രൂപയുടെ വിജ്ഞാനവ്യാപന പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതാണ്.
തീറ്റപ്പുല്‍കൃഷി വികസന പദ്ധതി:- 6 കോടി രൂപയുടെ തീറ്റപ്പുല്‍കൃഷി വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതാണ്. 1710 ഹെക്ടര്‍ സ്ഥലത്ത് തീറ്റപ്പുല്‍കൃഷി വ്യാപിപ്പിക്കും. കൂടാതെ 94 ഹെക്ടര്‍ തരിശുനിലം കണ്ടെത്തി തീറ്റപ്പുല്‍ കൃഷി ചെയ്യുന്നതിന് നടപടികള്‍ സ്വീകരിക്കും. സബ്സിഡിയോടു കൂടി ക്ഷീരകര്‍ഷകര്‍ക്ക് പച്ചപ്പുല്ല് വിതരണം ചെയ്യുന്നതിന് 80 സംഘങ്ങള്‍ക്ക്/ഗ്രൂപ്പൂകള്‍ക്ക് ഗ്രാന്റ് അനുവദിക്കും.
മില്‍ക്ക് ഷെഡ് ഡെവലപ്മെന്റ് പ്രോഗ്രാം:- പാലുല്പാദന വര്‍ദ്ധനവിനായി 6372 കറവമാടുകളെയും 3055 കിടാരികളെയും വിതരണം ചെയ്യുന്നതിനായി 41.79 കോടി രൂപയുടെ മില്‍ക്ക് ഷെഡ് ഡവലപ്മെന്റ് പദ്ധതി നടപ്പിലാക്കുന്നതാണ്. ഇതില്‍ സംസ്ഥാനത്തെ 50 ബ്ലോക്കുകളെ ഡെയറി സോണുകളായും 5 പഞ്ചായത്തുകളെ ക്ഷീരഗ്രാമങ്ങളായും തെരഞ്ഞെടുത്ത് പ്രത്യേക പദ്ധതി നടപ്പിലാക്കും.
ക്ഷീരസംഘങ്ങളുടെ നവീകരണം പദ്ധതി:- സംസ്ഥാനത്തെ ക്ഷീരസംഘങ്ങളുടെ അടിസ്ഥാന സൗകര്യവികസനത്തിനായി 25.85 കോടി രൂപയുടെ പദ്ധതികള്‍ നടപ്പിലാക്കുന്നതാണ്.
പാലിന്റെ ഗുണനിയന്ത്രണ പ്രവര്‍ത്തനങ്ങള്‍:- സംസ്ഥാനത്ത് വിറ്റഴിക്കപ്പെടുന്ന പാലിന്റെ ഗുണമേന്മ പരിശോധിച്ച് ഉറപ്പുവരുത്തുന്നതിനായി 4.66 കോടി രൂപയുടെ പദ്ധതികള്‍ നടപ്പിലാക്കും. സംസ്ഥാനത്തെ 3 ചെക്ക് പോസ്റ്റുകളില്‍ പാല്‍ ഗുണമേന്മാ പരിശോധനക്കായി സ്ഥിരം സംവിധാനം ഏര്‍പ്പെടുത്തും. ഓണക്കാലത്ത് എല്ലാ ചെക്ക്പോസ്റ്റുകളിലും പാല്‍ പരിശോധനാ സംവിധാനം സ്ഥാപിക്കും. പാലിന്റെ ഗുണനിയന്ത്രണ ബോധവല്‍ക്കരണപരിപാടി, ഉപഭോക്തൃമുഖാമുഖും പരിപാടി എന്നിവ സംഘടിപ്പിക്കും.
കാലിത്തീറ്റ സബ്സിഡി:- കാലിത്തീറ്റ സബ്സിഡിയായി 14 കോടി രൂപ ഡി.ബി.ടി. സംവിധാനത്തിലൂടെ കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടുകളിലെത്തിക്കും.
വയനാട് ജില്ലയ്ക്കുളള ക്ഷീരവികസന പദ്ധതി:- വയനാട് ജില്ലയില്‍ പാലുല്പാദന വര്‍ദ്ധനവിനുളള സാധ്യത പരിഗണിച്ചുകൊണ്ട് 25 ലക്ഷം രൂപയുടെ പ്രത്യേക ക്ഷീരവികസന പദ്ധതികള്‍ നടപ്പിലാക്കും.
സംസ്ഥാനത്ത് അഞ്ച് പുതിയ ഹൈടെക് ഡെയറി ഫാമുകള്‍ സ്ഥാപിക്കുന്നതിനായി 7 ലക്ഷം രൂപ വീതം ധനസഹായമായി അനുവദിക്കും.
വനംവകുപ്പ് നടപ്പിലാക്കിയ പദ്ധതികളെ സംബന്ധിച്ച കുറിപ്പ്

വനാതിര്‍ത്തി അടയാളപ്പെടുത്തല്‍
വനം കൈയ്യേറ്റം പൂര്‍ണ്ണമായും തടയുന്നതിന് വനാതിര്‍ത്തി സര്‍വ്വേ ചെയ്ത് ജണ്ടകള്‍ സ്ഥാപിക്കുന്ന പരിപാടി വനംവകുപ്പിന്റെ പ്രധാന പരിപാടിയായി നടപ്പാക്കി.
വനാതിര്‍ത്തി അളന്നു തിരിക്കുന്ന പ്രവര്‍ത്തി ത്വരിപ്പെടുത്തുന്നതിന്റെ ഭാഗമായി 120 സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍/ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരെ മോഡേണ്‍ റിസേര്‍ച്ച് ആന്‍റ് ട്രെയിനിംഗ് സെന്‍റര്‍ ഫോര്‍ സര്‍വ്വേയില്‍ പരിശീലനം പൂര്‍ത്തിയാക്കി വനാതിര്‍ത്തി സര്‍വ്വേയ്ക്കായി നിയോഗിച്ചു. 2016 ഏപ്രിലില്‍ അളന്നു തിരിക്കുവാനുള്ള വനാതിര്‍ത്തി 3000 കിലോ മീറ്ററായിരുന്നു. 54400 ജണ്ടകളും വേണ്ടിയിരുന്നു. 2016-17ല്‍ 12500 ജണ്ടകള്‍ പൂര്‍ത്തിയാക്കി. ഏതാണ്ട് 600 കിലോ മീറ്റര്‍ വനാതിര്‍ത്തി കഴിഞ്ഞ ഒരു വര്‍ഷം രേഖപ്പെടുത്തി. അടുത്ത രണ്ടു വര്‍ഷം കൊണ്ട് പ്രവൃത്തി പൂര്‍ത്തിയാക്കും.
ഇക്കോ ടൂറിസം
കേരളാ സേഫ്റ്റി കൗണ്‍സില്‍ വഴി 27 ഇക്കോ ടൂറിസം പ്രദേശങ്ങളിലെ സന്ദര്‍ശകരുടെ സുരക്ഷ സംബന്ധിച്ച പരിശോധന പൂര്‍ത്തിയാക്കി. സുരക്ഷ ഉറപ്പാക്കല്‍ നടപടി സ്വീകരിച്ചു വരുന്നു. 100 ആദിവാസി യുവാക്കള്‍ക്ക് ഇക്കോ ടൂറിസം മേഖലയില്‍ ഗൈഡുമാരായി പരിശീലനം നല്‍കി.

മനുഷ്യ-വന്യജീവി സംഘര്‍ഷം
വന്യജീവികള്‍ ജനവാസ കേന്ദ്രങ്ങളില്‍ കടന്ന് കൃഷിക്കും മനുഷ്യജീവനും നാശനഷ്ടം വരുത്തുന്നതു തടയുന്ന പരിപാടി വളരെ മുന്‍ഗണനയോടെ നടപ്പാക്കി വരുന്നു.
മനുഷ്യ-വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി വയനാട്, മൂന്നാര്‍ മേഖലകളില്‍ എസ്.എം.എസ് അലേര്‍ട്ട് സംവിധാനം മുഖേന വിവരങ്ങള്‍ പ്രദേശവാസികള്‍ക്കു ലഭ്യമാക്കുന്ന പ്രവര്‍ത്തനം ആരംഭിച്ചു. ഈ സംവിധാനം മറ്റു 43 കേന്ദ്രങ്ങളില്‍ കൂടി ഏര്‍പ്പെടുത്തുവാനുള്ള മുന്നൊരുക്കങ്ങള്‍ എടുത്തിട്ടുണ്ട്. ജൂണ്‍ മാസത്തോടെ പൂര്‍ണ്ണമായും നടപ്പാക്കും.
മനുഷ്യ-വന്യജീവി സംഘട്ടനം ഫലപ്രദമായി നേരിടുന്നതിലേയ്ക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് അദ്ധ്യക്ഷനും റെയിഞ്ച് ഫോറസ്റ്റാഫീസര്‍ കണ്‍വീനറും ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, വനസംരക്ഷണ സമിതി / ഇക്കോഡെവലപ്മെന്‍റ് കമ്മിറ്റി അംഗങ്ങള്‍ എന്നിവരും ഉള്‍പ്പെട്ട ജനജാഗ്രതാ സമിതികള്‍ രൂപീകരിക്കുവാന്‍ തീരുമാനമായി. പ്രതിരോധ സംവിധാനങ്ങള്‍ വിലയിരുത്തുക, വന്യജീവി ആക്രമണമുണ്ടണ്ടാകുന്ന സ്ഥലങ്ങളില്‍ എത്തിച്ചേര്‍ന്ന് തുടര്‍ നടപടികള്‍ സ്വീകരിക്കുക, വന്യജീവികളെ ആകര്‍ഷിക്കാത്ത തരത്തിലുള്ള കൃഷിരീതികള്‍ സ്വീകരിക്കുന്നതിന് കര്‍ഷകരെ ബോധവാന്‍മാരാക്കുക എന്നിവ സമിതികളുടെ ഉത്തരവാദിത്വത്തില്‍പ്പെടുന്നു. 176 സമിതികള്‍ ഇതിനകം രൂപീകരിച്ചു കഴിഞ്ഞു. സമിതികളുടെ യോഗം ചേര്‍ന്നു വരുന്നു.
മനുഷ്യ-വന്യജീവി സംഘട്ടനം ഒഴിവാക്കുന്നതിന്റെ ഭാഗമായി കൃഷിയിടങ്ങളിലേയക്ക് വന്യജീവികളുടെ കടന്നുകയറ്റം തടയുന്നതിനായി വനാതിര്‍ത്തിയില്‍ പ്രതിരോധ മാര്‍ഗങ്ങള്‍ സ്ഥാപിക്കുന്നതിലേയ്ക്കായി 100 കോടി രൂപയുടെ പദ്ധതി കിഫ്ബി ധനസഹായത്തോടെ നടപ്പാക്കുന്നതിന് ബഡ്ജറ്റില്‍ നിര്‍ദേശിച്ചിരുന്നു. 220.5 കിലോ മീറ്റര്‍ നീളത്തില്‍ സോളാര്‍ ഫെന്‍സിംഗ്, 2.90 കിലോ മീറ്റര്‍ നീളത്തില്‍ ആനപ്രതിരോധ മതില്‍, 11.35 കിലോ മീറ്റര്‍ നീളത്തില്‍ റയില്‍ ഫെന്‍സിംഗ് എന്നീ പദ്ധതികളാണ് ഒന്നാം വര്‍ഷത്തേക്ക് അനുവദിച്ചിരിക്കുന്നത്. ആയതില്‍ 25 കോടി രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പ്രാരംഭ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. സൗരോര്‍ജ്ജ കമ്പിവേലികളുടെ നിര്‍മ്മാണത്തിനുള്ള ടെണ്ടറുകള്‍ ക്ഷണിച്ചു. പാലക്കാട് ജില്ലകളില്‍ റെയില്‍ ഫെന്‍സിംഗ് നിര്‍മ്മാണം ഇന്‍ഡ്യന്‍ റയില്‍വേ വഴിയാണ് നടപ്പാക്കുന്നത്.

വന്യജീവി ആക്രമണം മൂലമുണ്ടണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്കുള്ള നഷ്ടപരിഹാരം ലഭിയ്ക്കുന്നതിനായി അപേക്ഷ സമര്‍പ്പിക്കുന്നതിന് നിലവിലുണ്ടണ്ടായിരുന്ന സംവിധാനം പരിഷ്കരിച്ച് 01.08.2016 മുതല്‍ ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. നടപടിക്രമങ്ങള്‍ വേഗത്തിലാക്കി അപേക്ഷകന്റെ ബാങ്ക് അക്കൗണ്ടണ്ടില്‍ കാലതാമസം കൂടാതെ നഷ്ടപരിഹാര തുക എത്തുന്നതിന് ഇത് സഹായകരമാകുന്നു.
കൃഷിനാശം വരുത്തുന്ന കാട്ടുപന്നികളെ സ്വന്തം പുരയിടത്തില്‍വച്ച് ഉപാധികളോടെ വെടിവച്ച് കൊല്ലുന്നതിന് കര്‍ഷകന് നല്‍കിയിരുന്ന അനുമതിയുടെ കാലാവധി 18.03.2016 ല്‍ അവസാനിച്ചതിനെ തുടര്‍ന്ന് ആയത് ദീര്‍ഘിപ്പിച്ച് ഉത്തരവാകുന്നതിനുള്ള നടപടി സ്വീകരിച്ചു വരുന്നു. മുന്‍ ഉത്തരവിലെ അപ്രായോഗികമായ വ്യവസ്ഥകള്‍ ഒഴിവാക്കാനും തീരുമാനിച്ചിട്ടുണ്ട്.

വനം ജോലികള്‍ക്ക് കോണ്‍ട്രാക്റ്റ് സിസ്റ്റം
വനം വകുപ്പില്‍ കണ്‍വീനര്‍ സമ്പ്രദായത്തില്‍ ചെയ്തുവരുന്ന ജോലികള്‍ കൂടുതല്‍ കാര്യക്ഷമമായി പൂര്‍ത്തിയാക്കുന്നതിനും സുതാര്യതയുണ്ടാ കുന്നതിനും വേണ്ടി കോണ്‍ട്രാക്ട് സിസ്റ്റത്തിലേയ്ക്ക് മാറുന്നതിനുള്ള ഉത്തരവ് ഇറക്കി നടപടികള്‍ സ്വീകരിച്ചു വരുന്നു. ഈ സാമ്പത്തിക വര്‍ഷത്തില്‍ പുതിയ നടപടിക്രമം നിലവില്‍ വരും.
കാസര്‍ഗോഡ് ജില്ലയില്‍ പരപ്പയില്‍ പ്രകൃതിപഠന കേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചു.
ജലസംരക്ഷണം
വനമേഖലയിലെ മണ്ണു-ജല സംരക്ഷണം ഏറ്റവും ഫലപ്രദമായി നടപ്പാക്കിയ ഒരു വര്‍ഷമാണ് 2016-17. ഹരിതകേരളം പദ്ധതിയുടെ ഉദ്ഘാടന ദിവസമായ ഡിസംബര്‍ 8-ന് വനംവകുപ്പ് വനത്തിനു പുറത്തും, വനാതിര്‍ത്തിയിലുള്ള നദികള്‍, കുളങ്ങള്‍ എന്നിവയുടെ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ജാഗ്രതയോടെ നിര്‍വ്വഹിച്ചു. 10628 ആളുകള്‍ പങ്കെടുത്ത് 140 സ്ഥലങ്ങളില്‍ പ്ലാസ്റ്റിക് നിര്‍മ്മാര്‍ജ്ജനം, ജലാശയം വൃത്തിയാക്കല്‍ എന്നീ പ്രവര്‍ത്തികള്‍ നിര്‍വ്വഹിച്ചു.
വനമേഖലയില്‍ ജല സംരക്ഷണത്തിനായി സ്വാഭാവികവും, മനുഷ്യ നിര്‍മ്മിതവുമായ 3000 ജല സ്രോതസ്സുകള്‍ കണ്ടെത്തി. ഇവയില്‍ 450 എണ്ണങ്ങളുടെ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി.

ക്യാമറാ ട്രാപ്പുകള്‍ സ്ഥാപിക്കല്‍
വന്യജീവി കണക്കെടുപ്പ്, വനമേഖലാ നിരീക്ഷണം എന്നിവ സാങ്കേതിക സഹായത്തോടെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി വനമേഖലയെ പത്ത് ലാന്‍റ് സ്കേപ്പുകളായി തിരിച്ച് നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ച് വിവരശേഖരണം നടത്തുന്ന പദ്ധതി പൂര്‍ണ്ണമായും നടപ്പില്‍ വന്നു. 2016-17 വര്‍ഷത്തില്‍ വാങ്ങിയ 850 ക്യാമറകള്‍ ഉള്‍പ്പെടെ 1500 ക്യാമറകളാണ് ഫീല്‍ഡില്‍ ഉപയോഗിക്കുന്നത്. ഒരു സമയം രണ്ട് ലാന്‍റ് സ്കേപ്പുകളില്‍ ക്യാമറകള്‍ സ്ഥാപിച്ച് രണ്ട് മാസം വിവരം ശേഖരിക്കും. ഈ ക്യാമറകള്‍ മറ്റ് ലാന്‍റ് സ്കേപ്പുകളിലേക്ക് പുനര്‍വിന്യസിച്ച് ഒരു വര്‍ഷം കൊണ്ട് എല്ലാ മേഖലയിലും നിരീക്ഷണവും കണക്കെടുപ്പും പൂര്‍ത്തിയാക്കും.
സഞ്ജീവനി വനം കുളത്തൂപ്പുഴയില്‍ തുറന്നു.
കുളത്തൂപ്പുഴയിലെ സഞ്ജീവനി വനത്തിന്റെ പുനരുദ്ധാരണം നടത്തി പൊതുജനങ്ങള്‍ക്കായി ഏപ്രില്‍ മാസം 10-ാം തീയതി തുറന്നു കൊടുത്തു. വനംവകുപ്പിന്റെ അധീനതയിലുള്ള എല്ലാ ഔഷധസസ്യത്തോട്ടങ്ങളും പുനരുദ്ധരിക്കുവാനുള്ള പദ്ധതി നടപ്പാക്കി വരുന്നു.
കൂട്ടിലുള്ള മാനുകളെ വനത്തില്‍ തുറന്നു വിട്ടു.
കാപ്രിക്കാട് ഇക്കോ ടൂറിസം കേന്ദ്രത്തിലെ മാനുകളെ വനമേഖലയില്‍ തുറന്നു വിടുന്ന പദ്ധതി വിജയകരമായി നടപ്പാക്കി വരുന്നു. 26 കലമാനുകളെ ഇതിനോടകം വനമേഖലയില്‍ തുറന്നു വിട്ടു. മാനുകളെ മയക്കി കൂട്ടിലാക്കുന്നതിനു പകരം കൂട്ടില്‍ നിന്നും വാഹനത്തിലെ കൂട്ടിലേക്ക് സ്വാഭാവിക അവസ്ഥയില്‍ പ്രവേശിപ്പിച്ച് കൊണ്ട് പോകുന്ന സംവിധാനമാണ് നടപ്പാക്കുന്നത്.

കൂടുതല്‍ കണ്ടല്‍മേഖലകള്‍ റിസര്‍വ്വ് വനമാക്കി
കാസര്‍ഗോഡ് ജില്ലയില്‍ 54.6 ഹെക്റ്റര്‍, കണ്ണൂര്‍ ജില്ലയില്‍ 240 ഹെക്റ്റര്‍ വീതം കണ്ടല്‍കാടുകള്‍ റിസര്‍വ്വ് വനമായി പ്രഖ്യാപിച്ചു.
വെറ്ററിനറി ഡോക്റ്റര്‍മാരുടെ തസ്തികകള്‍ സൃഷ്ടിച്ചു.

അപകടത്തില്‍പ്പെടുന്ന മൃഗങ്ങളെ ചികിത്സിക്കുന്നതിനും ജനവാസ കേന്ദ്രങ്ങളിലെത്തുന്ന മൃഗങ്ങളെ മയക്കുവെടി വച്ച് പിടിച്ച് മാറ്റുന്നതിനും മറ്റ് ആവശ്യങ്ങള്‍ക്കുമായി വനംവകുപ്പില്‍ വെറ്ററിനറി ഡോക്റ്റര്‍മാരുടെ 13 തസ്തികകള്‍ സൃഷ്ടിച്ചു.
വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിയമനത്തിന് മുമ്പ് ട്രെയിനിംഗ് നിര്‍ബന്ധമാക്കി
മുന്‍കാലങ്ങളില്‍ വനം വകുപ്പില്‍ നിയമിക്കപ്പെടുന്ന ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാര്‍ക്ക് നിയമനത്തിന് ശേഷം എപ്പോഴെങ്കിലും ഇന്‍-സര്‍വീസ് ട്രെയിനിംഗ് മാത്രമാണ് നല്‍കിയിരുന്നത്. ഇത് സേനയുടെ അച്ചടക്കത്തിനും കാര്യക്ഷമതക്കും വലിയ കുറവുണ്ടാക്കി. ഇത് മനസ്സിലാക്കി വനം വകുപ്പില്‍ പുതുതായി നിയമിക്കപ്പെട്ട 300 ഓളം ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാര്‍ക്ക് ട്രെയിനിംഗ് പൂര്‍ത്തിയാക്കിയ ശേഷം മാത്രം നിയമനം നല്‍കുന്ന രീതി ഇദംപ്രഥമായി ആരംഭിച്ചു. ഇതിന്റെ ഭാഗമായി അരിപ്പ ഫോറസ്റ്റ് ട്രെയിനിംഗ് കോളേജ്, വാളയാര്‍ ഫോറസ്റ്റ് ട്രെയിനിംഗ് കോളേജ്, തൃശ്ശൂര്‍ പോലീസ് അക്കാദമി എന്നിവിടങ്ങളില്‍ ട്രെയിനിംഗ് ബാച്ച് ആരംഭിച്ചു.

വനംവകുപ്പ് നടപ്പാക്കാന്‍ തയ്യാറെടുക്കുന്ന പദ്ധതികള്‍
വനത്തിനുളളിലെ നദികളില്‍ പ്രത്യേകിച്ച് കുളത്തൂപ്പുഴ നദിയില്‍ ചോഴിയക്കോട്, മില്‍പ്പാലം എന്നീ സ്ഥലങ്ങളില്‍ മണലിന്റെ വന്‍ ശേഖരം ഉണ്ട്. പരിസ്ഥിതിക്ക് കോട്ടം വരുത്താതെ മണല്‍ ശേഖരിച്ച് ഭവനനിര്‍മ്മാണ ആവശ്യത്തിനായി മണല്‍ ഡിപ്പോ വഴി വിപണനം ചെയ്യുന്നതും ആയതിന് ” കലവറ ” എന്ന പേര് നല്‍കി കുളത്തൂപ്പുഴയില്‍ ഒരു വിതരണ കേന്ദ്രം തുടങ്ങുന്നതാണ്.

തൃശ്ശൂര്‍ മൃഗശാല പൊതുജനങ്ങള്‍ക്ക് സൗകര്യപ്രദമാകും വിധം വിസ്തൃതമാക്കുന്നതിന്റെ ഭാഗമായി സുവോളജിക്കല്‍ പാര്‍ക്ക് ആക്കി തൃശ്ശൂര്‍ ജില്ലയിലെ പുത്തൂരിലേക്ക് മാറ്റി സ്ഥാപിക്കുന്നതിനുള്ള പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനം സെന്‍ട്രല്‍ പി.ഡബ്ള്യൂ.ഡി വഴി നടപ്പാക്കാന്‍ ധാരണാ പത്രം ഒപ്പു വച്ചു. 30 കോടി രൂപയുടെ പ്രവൃത്തികള്‍ മേയില്‍ ആരംഭിക്കും. 2016-17 ലെ ബഡ്ജറ്റില്‍ ഈ പദ്ധതിക്ക് കിഫ്ബിയുടെ സാമ്പത്തിക സഹായം ലഭ്യമാക്കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ളതിന്റെ അടിസ്ഥാനത്തില്‍ 300 കോടി രൂപയുടെ പ്രോജക്റ്റ് ഏപ്രില്‍ 25-നു മുന്‍പ് സമര്‍പ്പിക്കും. 2019-ല്‍ പദ്ധതി പൂര്‍ത്തിയാക്കും.

1000-ഓളം തെരെഞ്ഞെടുത്ത അര്‍ഹരായ വനാശ്രിത കുടുംബങ്ങള്‍ക്ക് ഗ്രീന്‍ ഇന്‍ഡ്യാ മിഷന്‍ പദ്ധതിയിന്‍ കീഴില്‍ എല്‍.പി.ജി കണക്ഷനുകള്‍ നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതാണ്.
വനം വകുപ്പാസ്ഥാനത്ത് ഒരു ഹെറിറ്റേജ് മ്യൂസിയം സ്ഥാപിക്കും.
തലമുറകളായി ആദിവാസികള്‍ നട്ടുവളര്‍ത്തിയതോ, പരിപാലിച്ചു വരുന്നവയോ ആയ ആഞ്ഞിലി, പ്ലാവ് തുടങ്ങിയ മരങ്ങള്‍, പരിസ്ഥിതിക്ക് ദോഷം സംഭവിക്കാത്ത വിധത്തിലും, ഇടനിലക്കാരുടെ ചൂഷണത്തില്‍ നിന്നും സംരക്ഷണം ഉറപ്പാക്കിയും മാര്‍ഗനിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ മുറിച്ച് ഉപയോഗിക്കാനും, അതിന് അനുവാദം നല്‍കുവാന്‍ റെയിഞ്ച് ഓഫീസര്‍മാരെ ഓതറൈസ്ഡ് ഓഫീസര്‍മാരായി അധികാരപ്പെടുത്തിക്കൊണ്ടും സര്‍ക്കാര്‍ ഉത്തരവു പുറപ്പെടുവിക്കുന്നതാണ്.
അതീവ പാരിസ്ഥിതിക പ്രാധാന്യമുള്ളതും അനിയന്ത്രിതമായി നശിച്ചു കൊണ്ടിരിക്കുന്നതുമായ കണ്ടല്‍ക്കാടുകളെ നാശത്തില്‍ നിന്നും സംരക്ഷിക്കേണ്ടതിന്റെ ഭാഗമായി കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, തൃശ്ശൂര്‍ എന്നീ ജില്ലകളില്‍ 500 ഹെക്റ്റര്‍ കണ്ടല്‍ക്കാടുകള്‍ കൂടി റിസര്‍വ്വ് വനമായി പ്രഖ്യാപിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും.
25 പുതിയ ഫോറസ്റ്റ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതാണ്. ആകെ 116 ഫോറസ്റ്റ് സ്റ്റേഷനുകളാണ് പുതുതായി സ്ഥാപിക്കേണ്ടത്. അഞ്ച് വര്‍ഷം കൊണ്ട് ഫോറസ്റ്റ് സ്റ്റേഷന്‍ സ്ഥാപിക്കുന്ന നടപടി പൂര്‍ത്തിയാക്കുമെന്ന 2016-17ലെ നയപ്രഖ്യാപനത്തിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്.
വിദ്യാഭ്യാസ സ്ഥാപനങ്ങളെ സഹകരിപ്പിച്ചുകൊണ്ട് 1000 ഫോറസ്ട്രി ക്ലബ്ബ് രൂപീകരിക്കുന്നതും ഉദ്ദേശം 40000 വിദ്യാര്‍ത്ഥികള്‍ക്ക് പ്രകൃതി സംരക്ഷണ അവബോധം നല്‍കുന്നതുമാണ്.
വനമേഖലയിലെ ഇക്കോ ടൂറിസം പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് പരിസ്ഥിതി വിദ്യാഭ്യാസം ഊര്‍ജ്ജിതമാക്കുന്നതിന്റെ ഭാഗമായി സന്ദര്‍ശകര്‍ക്ക് വനംവകുപ്പിന്റെ അധീനതയിലുള്ള വനാതിര്‍ത്തി പ്രദേശങ്ങളിലും, നഗരമേഖലകളില്‍ വനംവകുപ്പിന്റെ പക്കലുള്ള സ്ഥലങ്ങളിലും താമസസൗകര്യം ഒരുക്കും. ഇതിനായി 400 കോടി രൂപയുടെ പദ്ധതിക്ക് കിഫ്ബിയുടെ ധനസഹായത്താല്‍ തുടക്കം കുറിക്കും.
വനത്തിനുള്ളില്‍ താമസിക്കുന്ന ആദിവാസികള്‍ക്ക് ചെറുകിട വനവിഭവങ്ങളിലുള്ള അവകാശം അനുവദിച്ച് സാമൂഹികാവകാശ രേഖ നല്‍കുന്ന നടപടി 2017 ജൂണ്‍ മാസത്തോടെ പൂര്‍ത്തിയാക്കും. ഇത്തരം വനവിഭവങ്ങള്‍ മൂല്യവര്‍ദ്ധന നടത്തി വിപണിയിലെത്തിക്കുന്ന വനശ്രീ സംവിധാനം ശക്തിപ്പെടുത്തും.

കോഴിക്കോട് – കണ്ണൂര്‍ ജില്ലകളിലെ കണ്ടല്‍ക്കാടുകള്‍ ബന്ധപ്പെടുത്തി ഒരു ഇക്കോ ടൂറിസം സര്‍ക്യൂട്ട് സ്ഥാപിക്കും.
കേരളത്തില്‍ ഒരു വനം മ്യൂസിയം സ്ഥാപിക്കും എന്ന് 2017-18ലെ നയപ്രഖ്യാപനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ മ്യൂസിയം കുളത്തൂപ്പുഴയില്‍ വനംവകുപ്പു വക റയിഞ്ചാഫീസ് സമുച്ചയം പ്രവര്‍ത്തിക്കുന്ന 3.3 ഏക്കര്‍ സ്ഥലത്ത് സ്ഥാപിക്കുവാനുള്ള പ്രോജക്റ്റ് പ്രപ്പോസല്‍ തയ്യാറാക്കി ഭരണാനുമതിക്കായി സമര്‍പ്പിച്ചു. 9.85 കോടി രൂപയാണ് പദ്ധതി അടങ്കല്‍. ദേശീയ നിലവാരമുള്ള മ്യൂസിയം സ്ഥാപിക്കുന്നതോടൊപ്പം, വനം വകുപ്പിന്റെ കീഴിലുള്ള എല്ലാ മ്യൂസിയങ്ങളുടെ ഒരു ശൃംഖല ഈ മ്യൂസിയത്തിന്റെ കീഴില്‍ സ്ഥാപിക്കുവാനും ഉദ്ദേശിക്കുന്നു.

തിരുവനന്തപുരം ജില്ലയില്‍, കോട്ടൂരില്‍ നിലവിലുള്ള ആനപുനരധിവാസ കേന്ദ്രം അന്തര്‍ദേശീയതലത്തില്‍ വികസിപ്പിക്കുന്നതിന് കിഫ്ബിയില്‍ ഉള്‍പ്പെടുത്തി 105 കോടി രൂപ 2017-18ലെ ബഡ്ജറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഇതിനായുള്ള പ്രാഥമിക പദ്ധതി രേഖ തയ്യാറാക്കി കഴിഞ്ഞു.
സാമൂഹ്യ വനവല്‍ക്കരണ വിഭാഗം വഴി 70 ലക്ഷം വൃക്ഷത്തൈകള്‍ വിതരണത്തിനായി തയ്യാറാക്കി. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലും, ഹരിത കേരളം മിഷന്റെ ഭാഗമായി പഞ്ചായത്തുകള്‍ വഴിയും തൈകള്‍ വിതരണം നടത്തും. ഈ വര്‍ഷം 26 ശതമാനം തൈകളും ഫലവൃക്ഷ ഇനങ്ങളുടേതാണ്. വരും വര്‍ഷങ്ങളില്‍ ഫലവൃക്ഷത്തൈകള്‍ കൂടുതല്‍ ഉല്‍പ്പാദിപ്പിക്കും.
വനത്തിനുള്ളില്‍ ജലസ്രോതസ്സുകളോട് ചേര്‍ന്ന് ഫലവൃക്ഷങ്ങള്‍ വളര്‍ത്തുന്നതിനുള്ള ഒരു പദ്ധതി നടപ്പാക്കുന്നതാണ്. ചെലവ് കുറഞ്ഞ രീതിയില്‍ ഫലവൃക്ഷങ്ങളുടെ വിത്തുകള്‍ മണ്ണില്‍ കുഴിച്ചിട്ട് തൈകള്‍ വളര്‍ത്തുവാനാണ് ഉദ്ദേശിക്കുന്നത്. കുഴിച്ചിടുന്നതിന്റെ പത്തു ശതമാനമെങ്കിലും തൈകള്‍ വളര്‍ന്നുവരുമെന്ന് പ്രതീക്ഷിക്കുന്നു.
വനത്തിനുപുറത്തും വനാതിര്‍ത്തിയിലും വനംവകുപ്പിന്റെ നിയന്ത്രണത്തിലുള്ള സ്ഥലങ്ങളില്‍ ഇക്കോ കോംപ്ലക്സുകള്‍ സ്ഥാപിക്കുന്ന ഒരു പദ്ധതിക്ക് വനംവകുപ്പ് തുടക്കും കുറിക്കുന്നു. ആയൂര്‍ ജംഗ്ഷനിലുള്ള സ്ഥലത്ത് 2 കോടി രൂപ അടങ്കലിലും, ഏരൂര്‍ ജംഗ്ഷനിലുള്ള സ്ഥലത്ത് 3 കോടി രൂപയിലും രണ്ട് കോംപ്ലക്സുകള്‍ സ്ഥാപിക്കുന്നതിന് ഭരണാനുമതി നല്‍കി കഴിഞ്ഞു. ഒരു വര്‍ഷം കൊണ്ട് രണ്ട് നിര്‍മ്മിതികളും പൂര്‍ത്തിയാക്കും.

കെ.എഫ്.എല്‍
(കേരള ഫീഡ്സ് ലിമിറ്റഡ്)

കോഴിക്കോട് തിരുവങ്ങൂരും, ഇടുക്കി ജില്ലയിലെ അരീക്കുഴയിലുമുള്ള ഹൈറ്റെക്‍ കാലിത്തീറ്റ നിര്‍മാണ ഫാക്റ്ററികള്‍ 2017 വര്‍ഷാവസാനത്തോടെ പ്രവര്‍ത്തനം ആരംഭിക്കും.

കേരള ലൈവ്സ്റ്റോക്ക് ഡെവലപ്മെന്റ് ബോര്‍ഡ്

പൂര്‍ത്തീകരിച്ച പദ്ധതികള്‍
കുളത്തൂപ്പുഴ ഫാമില്‍ സോളാര്‍ പവര്‍ ഗ്രിഡ് പ്ലാന്റും ബയോഗ്യാസ് പ്ലാന്റും സ്ഥാപിച്ചു.
കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ദേശീയ ക്ഷീരപദ്ധതിയുടെ ഭാഗമായി ജനിക്കുന്ന പശുക്കുട്ടികള്‍ക്ക് സൗജന്യ ഇന്‍ഷ്വറന്‍സ് പദ്ധതിയും, കാലിത്തീറ്റ സബ്സിഡി പദ്ധതിയും ആരംഭിച്ചു.
വിദേശത്തു നിന്നും ഇറക്കുമതി ചെയ്ത ജനിതക മേന്മയേറിയ ഫോള്‍സ്റ്റീന്‍ ഫ്രീഷ്യന്‍ വിത്തുകാളകളുടെ ഗാഢശീതീകരിച്ച ബീജമാത്രകള്‍ വിതരണം ചെയ്തു തുടങ്ങി.

ഒരു വര്‍ഷത്തിനുള്ളില്‍ നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്ന പുതിയ പദ്ധതികള്‍

കന്നുകാലികളുടെ ഉല്‍പ്പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനുള്ള ദേശീയ പദ്ധതി
സംസ്ഥാനത്തെ കന്നുകാലി പ്രജനന പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തി, പാലുല്‍പ്പാദനം വര്‍ദ്ധിപ്പിക്കുന്നതിനായി 58.885 കോടി രൂപയുടെ പദ്ധതി തയ്യാറാക്കി കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്. ഇതിന്റെ പ്രധാന ഘടകങ്ങള്‍ താഴെപ്പറയുന്നു.
സംസ്ഥാനത്തെ കറവയുള്ള എല്ലാ പശുക്കള്‍ക്കും ഇയര്‍ റ്റാഗുകള്‍, ആരോഗ്യ രേഖ (health card), എന്നിവ നല്‍കുക, വിവര ശേഖരണത്തിനായി ടാബ്ലറ്റുകള്‍ കൃത്രിമബീജാധാന കേന്ദ്രങ്ങളില്‍ നല്‍കുക, കര്‍ഷകര്‍ക്കായി കാള്‍ സെന്‍ററുകള്‍, information kiosk എന്നിവ സ്ഥാപിക്കുക.
കന്നുകാലി പ്രജനന മേഖല ശക്തിപ്പെടുത്തുകയും, മെച്ചപ്പെട്ടയിനം പശുക്കളെ സംസ്ഥാനത്തിനകത്ത് കൂടുതലായി ഉല്‍പ്പാദിപ്പിക്കുവാനും നൂതന സാങ്കേതിക വിദ്യകളായ ഇന്‍ -വിട്രോ ഫെര്‍ട്ടിലൈസേഷന്‍, ഭ്രൂണമാറ്റം എന്നിവ നടപ്പിലാക്കുന്നതിനായി ലബോറട്ടറികള്‍ സ്ഥാപിക്കുക.
മാട്ടുപ്പെട്ടിയില്‍ ലിംഗനിര്‍ണ്ണയം നടത്തിയ ബീജമാത്രകളുടെ ഉല്‍പ്പാദനം.
വിദേശത്ത് നിന്നും ഉയര്‍ന്ന ജനിതക മൂല്യമുള്ള വിത്തുകാളകള്‍, ഗാഢ ശീതീകരിച്ച ബീജം, ഭ്രൂണം, ലിംഗനിര്‍ണ്ണയം നടത്തിയ ബീജമാത്രകള്‍ എന്നിവ ഇറക്കുമതി ചെയ്യുക. സംസ്ഥാനത്തെ പ്രധാന ക്ഷീരോല്‍പ്പാദന മേഖലകളില്‍ ഈ ബീജാമാത്രകള്‍ വിതരണം ചെയ്യുന്നതാണ്.

സാറ്റലൈറ്റ് ഡയറി യൂണിറ്റുകള്‍
കുളത്തൂപ്പുഴ, കോലാഹലമേട് ഹൈടെക് ബുള്‍ മദര്‍ ഫാമുകള്‍ക്ക് ചുറ്റുമുള്ള കര്‍ഷകരെ ഉള്‍പ്പെടുത്തി, സാറ്റലൈറ്റ് ഡയറി യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിനുള്ള പദ്ധതി.
അടങ്കല്‍ തുക 3.02 കോടി രൂപ.

കോലാഹലമേട്ടില്‍ ആധുനിക ബുള്‍ മദര്‍ ഫാമിന്റെ രണ്ടാം ഘട്ട വികസനം
150 പശുക്കളെ കൂടി ഉള്‍ക്കൊള്ളിക്കുവാന്‍ പാകത്തില്‍ രണ്ടാമത്തെ ആധുനിക ഷെഡ്ഡ് പൂര്‍ത്തിയായി വരുന്നു.
2017 ജൂണ്‍ മാസത്തോടെ പ്രവര്‍ത്തനം ആരംഭിക്കുവാന്‍ സാധിക്കുന്നതാണ്.

ആട് വളര്‍ത്തല്‍ മേഖലയുടെ വികസനം
തൃശ്ശൂര്‍ ജില്ലയിലെ പൂത്തൂരില്‍ 200 ആടുകള്‍ക്കായുള്ള ആട് പ്രജനന കേന്ദ്രത്തിന്റെ പ്രവര്‍ത്തനം ജൂണ്‍ 2017 ല്‍ ആരംഭിക്കുന്നതാണ്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലാണ്.
സംസ്ഥാനത്ത് നിലവില്‍ 550 ബീജാധാന കേന്ദ്രങ്ങളില്‍ ആടുകള്‍ക്കായുള്ള കൃത്രിമ ബീജാധാന സൗകര്യമുണ്ട്. അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ 500 കേന്ദ്രങ്ങളില്‍ കൂടി ഈ സൗകര്യം ഏര്‍പ്പെടുത്തും. ഘട്ടം ഘട്ടമായി സംസ്ഥാനത്തെ എല്ലാ ബീജാധാന കേന്ദ്രങ്ങളിലും ഈ സൗകര്യം ലഭ്യമാക്കും.

പന്നി വളര്‍ത്തല്‍ മേഖലയുടെ വികസനം
വിദേശത്തു നിന്നും മേല്‍ത്തരം പന്നികളുടെ ഗാഢശീതീകരിച്ച ബീജം ഇറക്കുമതി ചെയ്ത്, മെച്ചപ്പെട്ട പന്നികളെ ഉല്‍പ്പാദിപ്പിക്കുന്നതാണ്. ബീജം ഇറക്കുമതി ചെയ്യുന്നതിന്, ഗ്ലോബല്‍ ടെന്‍ഡര്‍ വിളിച്ച്, ഓര്‍ഡര്‍ നല്‍കിക്കഴിഞ്ഞു.
ഇടുക്കി ജില്ലയിലെ വാഗമണ്ണില്‍ മാതൃകാ പന്നി വളര്‍ത്തല്‍ കേന്ദ്രം, ആറ് മാസത്തിനുള്ളില്‍ പ്രവര്‍ത്തനം പൂര്‍ത്തീകരിക്കുന്നതാണ്.

മൃഗശാല വകുപ്പ്

ഇന്‍ഡ്യയിലെ തന്നെ പഴക്കം ചെന്ന മൃഗശാലകളിലൊന്നായ തിരുവനന്തപുരം മ്യഗശാലയില്‍ 107 ഇനങ്ങളിലായി 56 പക്ഷികള്‍, 29 സസ്തനികള്‍, 22 ഉരഗങ്ങള്‍ എന്നിങ്ങനെ ആയിരത്തോളം ജന്തുജാലങ്ങളുണ്ട്. തിരുവനന്തപുരം മൃഗശാലാ 36 ഏക്കറിലായി വ്യാപിച്ച് കിടക്കുന്നു.

തൃശ്ശൂര്‍ മൃഗശാലയില്‍ 64 ഇനങ്ങളിലായി 17 സസ്തനികള്‍, 25 പക്ഷികള്‍, 22 ഉരഗങ്ങള്‍ എന്നിങ്ങനെ 529 ല്‍ പരം ജന്തുജാലങ്ങളുമായി 5.6 ഹെക്ടറിലായി വ്യാപിച്ചു കിടക്കുന്നു.

വന്യജീവി സംരക്ഷണത്തിന് മൃഗങ്ങള്‍ക്ക് തനത് ആവാസവ്യവസ്ഥ സ്യഷ്ടിച്ച് കൊണ്ട് സന്ദര്‍ശകര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുക എന്ന ലക്ഷ്യത്തോട് കൂടി 20 വര്‍ഷത്തെ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി കേന്ദ്ര മ്യഗശാലാ അതോറിറ്റിയുടെ അംഗീകാരം വാങ്ങി . പ്രസ്തുത മാസ്റ്റര്‍ പ്ലാന്‍ പ്രകാരമുളള നവീകരണ പ്രവര്‍ത്തികള്‍ തിരുവനന്തപുരം മ്യഗശാലയില്‍ നടത്തി വരുന്നു.

ഈ ഗവണ്‍മെന്റ് അധികാരത്തില്‍ വന്നശേഷം നടപ്പിലാക്കിയ പദ്ധതികള്‍
കേന്ദ്ര മൃഗശാലാ അതോറിറ്റിയുടെ അംഗീകാരം ലഭിച്ചത് പ്രകാരം അരിഗ്നാര്‍ അണ്ണാസുവോളജിക്കല്‍ പാര്‍ക്ക് , വണ്ടല്ലൂര്‍, ചെന്നൈ മ്യഗശാലയ്ക്ക് 3 ജോഡി ഹോഗ് ഡിയര്‍ , രണ്ട് ജോഡി റിയ പക്ഷികള്‍ എന്നിവയെ നല്‍കി 4 റെറ്റിക്കുലേറ്റഡ് പെരുംപാമ്പിനെയും, 4 വെളള മയിലുകളെയും 2016 സെപ്തംബര്‍ മാസത്തില്‍ മ്യഗശാലയില്‍ ലഭ്യമാക്കി.
നാഗാലാന്‍ഡ് മൃഗശാലയിലേയ്ക്ക് ഒരു ജോഡി ബംഗാള്‍ കടുവകളെ നല്‍കിഒരു ജോഡി ഏഷ്യാറ്റിക്ക് ബ്ലാക്ക് കരടികളെ ഇന്‍ഡ്യന്‍ റെയില്‍വെ മാര്‍ഗ്ഗം 2017 ജനുവരി മാസത്തില്‍ മ്യഗശാലയിലെത്തിച്ചു.
2017 ലെ ഗവര്‍ണ്ണറുടെ നയപ്രഖ്യാപന ഖണ്ഡിക 252 പ്രകാരം വിദേശത്ത് നിന്നും 4 ജിറാഫുകള്‍, 5 സീബ്ര, 4 വൈറ്റ്ലയണ്‍, 2 ജഗ്വാര്‍ എന്നിവയെ കൊണ്ട് വരുന്നതിനുളള പ്രൊപ്പോസല്‍ കേന്ദ്ര മൃഗശാലാ അതോറിറ്റിയുടെ അംഗീകാരം ലഭിക്കുന്നതിന് അയച്ച് കൊടുത്തിട്ടുണ്ട്. തുടര്‍ നടപടികള്‍ സ്വീകരിച്ച് വരുന്നു.
നെഹ്റു സുവോളജിക്കല്‍ പാര്‍ക്ക്, ഹൈദ്രാബാദിലേയ്ക്ക് ഒരു ജോഡി സിംഹവാലന്‍ കുരങ്ങ്, ഒരു ജോഡി വെളള റിയ, ബ്രൗണ്‍ റിയ പക്ഷികളെ നല്‍കി ഏഷ്യാറ്റിക് ലയണിനെ കൊണ്ട് വരുന്നതിന് കേന്ദ്ര മൃഗശാലാ അതോറിറ്റിയുടെ അംഗീകാരം ലഭിച്ചു.
കാണ്‍പൂര്‍ മൃഗശാലയിലേയ്ക്ക് ഒരു ജോഡി വെളള റിയ, ബ്രൗണ്‍േ റിയ പക്ഷികളെ നല്‍കി ഒരു ജോഡി കഴുതപ്പുലികളെ മൃഗശാലയ്ക്ക് ലഭ്യമാക്കുന്നതിനുളള അനുമതി കേന്ദ്ര മൃഗശാലാ അതോറിറ്റിയില്‍ നിന്നും ലഭ്യമാക്കി.
നീര്‍നായയുടെ വാസസ്ഥലത്തിന്‍റെ നിര്‍മ്മാണം പൂര്‍ത്തിയാക്കി മാര്‍ച്ച് 2017 ന് സന്ദര്‍ശകര്‍ക്ക് തുറന്നു കൊടുത്തു.
ഒരേക്കര്‍ വരുന്ന ഒരു കുളം ഉള്‍പ്പെടുത്തി ജലപക്ഷികള്‍ക്ക് സ്വൈര്യവിഹാരം നടത്തുന്നതിന് അനുയോജ്യമായി വലിയ ഒരു അക്വാട്ടിക് ഏവിയറി സ്ഥാപിച്ചു.
മൃഗശാലയിലെ അക്വേറിയത്തിന്‍റെ നവീകരണം, ഇന്ത്യന്‍ കാട്ടുപോത്തുകള്‍ക്ക് വേണ്ടിയുളള വാസസ്ഥലത്തിന്‍റെ നിര്‍മ്മാണം എന്നിവ നടന്നു വരുന്നു.
മൃഗശാലയില്‍ സന്ദര്‍ശകര്‍ക്കുളള സൗകര്യങ്ങളും, വ്യാഖ്യാന കേന്ദ്രങ്ങളും സ്ഥാപിക്കുന്നതിനുളള പദ്ധതികള്‍ക്ക് 257 ലക്ഷം രൂപയ്ക്ക് ഗ്രീന്‍ബുക്കില്‍ ഉള്‍പ്പെടുത്തി ഭരണാനുമതി നല്‍കിയിട്ടുണ്ട്. ഇവയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നതിനുളള നടപടികള്‍ സ്വീകരിച്ച് വരുന്നു.